Friday, May 3, 2024
HomeKeralaകാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

ആസിഫ് അലി മലപ്പുറം.
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ പ്രകടനം ശ്രദ്ധേയമായി. 7 കോളേജുകളിൽ യൂണിയൻ ഭരണം നേടിയെടുത്ത ഫ്രറ്റേണിറ്റി മറ്റനവധി കോളേജുകളിൽ അസോസിയേഷൻ , റെപ്രസന്റേറ്റിവ് സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി 16 സീറ്റുകൾ നേടിയിരുന്നു. മടപ്പള്ളി ഗവ. കോളേജ്, കെ എം സി ടി ലോ കോളേജ്, പൂപ്പലം അജാസ് കോളേജ്, ചങ്ങരംകുളം അസ്സബാഹ് കോളേജ്, വളാഞ്ചേരി എം ഇ എസ് കോളേജ്, വണ്ടൂർ ഡബ്ലിയു ഐ സി , മലപ്പുറം ഫലാഹിയ കോളേജ്, വാഴയൂർ സാഫി കോളേജ്, വളാഞ്ചേരി മജ്ലിസ് കോളേജ്, പെരുമ്പിലാവ് അൻസാർ കോളേജ്, വളാഞ്ചേരി സഫ കോളേജ്, തിരൂർക്കാട് ഇലാഹിയ കോളേജ്, പത്തിരിപ്പാല മൗണ്ട് സീന കോളേജ്, മാള കാർമൽ കോളേജ്, തിരൂർക്കാട് നസ്‌റ കോളേജ്, കൊടുങ്ങല്ലൂർ അസ്മാബി കോളേജ്, അരീക്കോട് സുല്ലമുസ്സലാം കോളേജ് തുടങ്ങിയ കോളേജുകളിലായി എഴുപതോളം ജനറൽ സീറ്റുകളും നൂറിലധികം അസോസിയേഷൻ – റപ്രസെന്റേറ്റീവ് സീറ്റുകളും ഫ്രറ്റേണിറ്റി കരസ്ഥമാക്കി. പൂപ്പലം അജാസ് കോളേജിൽ എം എസ് എഫ് – എസ് എഫ് ഐ – കെ എസ് യു സഖ്യത്തിനെതിരിൽ ഒറ്റയ്ക്ക് മത്സരിച്ചാണ് ഫ്രറ്റേണിറ്റി യൂണിയൻ ഭരണം നേടിയെടുത്തത്.
വൈകീട്ട് മലപ്പുറം നഗരത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് സാലിഹ് കുന്നക്കാവ്, ഹാദിക്, ആസിഫ് അലി, അസീർ തുടങ്ങിയവർ നേതൃത്വം നൽകി.
RELATED ARTICLES

Most Popular

Recent Comments