Saturday, May 4, 2024
HomeKeralaകെഎസ്‌ആര്‍ടിസിയില്‍ ഒരുവിഭാഗം പണിമുടക്ക് തുടങ്ങി.

കെഎസ്‌ആര്‍ടിസിയില്‍ ഒരുവിഭാഗം പണിമുടക്ക് തുടങ്ങി.

കെഎസ്‌ആര്‍ടിസിയില്‍ ഒരുവിഭാഗം പണിമുടക്ക് തുടങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഭരണാനുകൂല സംഘടനയായ കെഎസ്ടിഇയു (എഐടിയുസി) 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി 12 മുതല്‍ ബുധനാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളം മുടങ്ങാതെ നല്‍കുക, മെക്കാനിക്കല്‍ വിഭാഗത്തില്‍ അടിച്ചേല്‍പിച്ച ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഓപറേറ്റിങ് വിഭാഗത്തിന്റെ പുതിയ ഡ്യൂട്ടിക്രമീകരണം പുനഃപരിശോധിക്കുക, പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഐടിയുസി പണിമുടക്കുന്നത്. അതേസമയം, സിഐടിയു സംഘടനയായ കെഎസ്ആര്‍ടിഇഎ (സിഐടിയു), കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് എന്നിവ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments