Saturday, April 20, 2024
HomeKeralaഈ അമ്മയെ പരിഹസിക്കുന്നവര്‍ അറിയണം, കണ്‍നനയിക്കുന്ന ഒരു പ്രണയകഥ.

ഈ അമ്മയെ പരിഹസിക്കുന്നവര്‍ അറിയണം, കണ്‍നനയിക്കുന്ന ഒരു പ്രണയകഥ.

ഈ അമ്മയെ പരിഹസിക്കുന്നവര്‍ അറിയണം, കണ്‍നനയിക്കുന്ന ഒരു പ്രണയകഥ.

ജോണ്‍സണ്‍ ചെറിയാന്‍.
രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥമായി കാണുന്നവരോട് എന്നും പരിഹാസത്തോടെയെണ് നമ്മുടെ സമൂഹം പെരുമാറാറുള്ളത്. അവരുടെ ഉള്ളിലെ കനലോ, അവർ അനുഭവിച്ച വേദനയോ നാം പരിഗണിക്കാറുണ്ടോ? നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത്. ഇല്ല എന്നാണ് നിങ്ങൾക്ക് ഉത്തരം കിട്ടുന്നതെങ്കിൽ അറിയണം, തലശേരിയുടെ വീഥിയിലൂടെ ഏകയായി ഹാൻഡ്ബാഗും കന്നാസ് നിറയെ വെള്ളവും വിചിത്രമായ വേഷഭൂഷാദികളുമായി നടന്നു നീങ്ങുന്ന പ്രീയദർശിനി ടീച്ചറെ…. മനസ് തുറന്ന് ആ അമ്മയോട് മാപ്പു പറയണം…
ഒരു നോട്ടം കൊണ്ടെങ്കിലും ഇവരെ പരിഹസിച്ചവർ തലശേരി ലവേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പ്രിയദർശിനി ടീച്ചറുടെ കഥയറിഞ്ഞപ്പോൾ കണ്ണീര് കൊണ്ടാണ് ആ അമ്മയോട് മാപ്പ് പറഞ്ഞത്. കുറച്ച് വർഷങ്ങൾ പിന്നോട്ട് പോയാൽ പ്രീയദർശിനി ടീച്ചറെ അറിയാം. അവരുടെ പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും കഥയറിയാം. ചെറുപ്പത്തിൽ അദ്ധ്യാപികയായിരുന്ന പ്രീയദർശിനി അതി സുന്ദരിയായിരുന്നു.
തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് എന്നും കാണാറുള്ള ലോക്കോ പെെലറ്റുമായി പ്രണയത്തിലായ ടീച്ചർ അപ്രതീക്ഷീതമായ ആ ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം കാമുകനെയും കാത്തുനിന്ന അവരുടെ ചെവിയിലെത്തിയത് ആ ദുരന്തവാർത്തായായിരുന്നു. തന്റെ ജീവനേക്കാളും സ്നേഹിച്ച, താൻ എന്നും കാത്തിരുന്ന ആൾ ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന സത്യം. ഒരു അപകടത്തിൽ പെട്ട് അദ്ദേഹം മരണപ്പെട്ടിരുന്നു. ആ ദുരന്ത വാർത്തയിൽ ടീച്ചറുടെ സമനില നഷ്ടപ്പെട്ടു. വീട്ടുകാർ ഏറെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. തനിക്ക് നഷ്ടപ്പെട്ട പ്രണയം മാത്രമായിരുന്നു പിന്നീട് ആ മനസിൽ. അതിനായി അവർ ജീവിച്ചു. എന്നും രാവിലെ ഒരുങ്ങി അവർ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തും തന്റെ പ്രണയത്തിനു വേണ്ടി കാത്തു നിൽക്കും.
വാക്കുകൾക്കതീതമായിരുന്നു ആ പ്രണയം. അവരുടെ ലോകത്ത് അവർ ആ പ്രണയത്തെ മാത്രം കണ്ടു. തന്റെ ജീവിത ശെെലിയും വേഷവും കണ്ട് കളിയാക്കുന്നവർക്കിടയിൽ ആ പ്രണയം തേടി അവർ അലഞ്ഞു കൊണ്ടിരിക്കുന്നു. ആരോടും പരിഭവമില്ലാതെ…
RELATED ARTICLES

Most Popular

Recent Comments