Saturday, May 4, 2024
HomeIndiaഷാരൂഖിനെ പൊക്കി വൈഷ്ണവ് റിമിയുടെ കടം വീട്ടി.

ഷാരൂഖിനെ പൊക്കി വൈഷ്ണവ് റിമിയുടെ കടം വീട്ടി.

ഷാരൂഖിനെ പൊക്കി വൈഷ്ണവ് റിമിയുടെ കടം വീട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ് ഗിരീഷിനെ ആരും എളുപ്പം മറക്കില്ല. സിടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ നേട്ടം ആവര്‍ത്തിച്ച് ചരിത്രം കുറിച്ചയാളാണ് ഈ മലയാളി പയ്യന്‍.
മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവ് ജഡ്ജസിനെയും കാണികളെയും പാടി അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. അതിനിടയിലാണ് സാക്ഷാല്‍ കിങ് ഖാൻ ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തി വൈഷ്ണവ് വീണ്ടും താരമായിരിക്കുകയാണ്.
ജബ് ഹാരി മെറ്റ് സേജള്‍ എന്ന ചിത്രത്തിന്റെ പ്രചരണവുമായി റിയാലിറ്റി ഷോയില്‍ എത്തിയതാണ് ഷാരൂഖ് ഖാന്‍. മത്സരാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുയര്‍ത്തിയത്. നേരത്തേ ഒരു പ്രമുഖ മലയാളം ചാനലിന്റെ പുരസ്‌കാരദാന ചടങ്ങിനെത്തിയ ഷാരൂഖ് അന്ന് വേദിയിലുണ്ടായിരുന്ന ഗായിക റിമി ടോമിയെ എടുത്തുയർത്തി വൻ കൈയടി നേടിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments