Sunday, May 19, 2024
HomeLiteratureവെടികെട്ടപകടവും ഞനും. (അനുഭവ കഥ)

വെടികെട്ടപകടവും ഞനും. (അനുഭവ കഥ)

വെടികെട്ടപകടവും ഞനും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഏപ്രിൽ മാസം വന്നാൽ പിന്നെ ഉള്ളിൽ ഒരു പേടിയാണു.
2016 ഏപ്രിൽ 09. മയ്യനാട്‌ ശാസ്താം നടയിൽ ഉത്സവം. വൈകിട്ട്‌ ഞാനും ഭാര്യയും മകളുംകൂടി പോയി അമ്പലത്തിൽ ചെന്നപ്പോൾ എന്റെ സുഹൃത്ത്‌ അനിരുദ്ധൻ സാറും ഭാര്യയും വന്നു അങ്ങനെ പല തമാശകളും പറഞ്ഞു നിന്ന് ഉത്സവം കണ്ടു. ഇതിനിടയിൽ ചൂട്‌ കാരണം പതിനഞ്ജ്‌ രൂപാ കൊടുത്ത്‌ ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചു. ഒരു എട്ട്‌ മണിയായപ്പോൾ ഉത്സവം കണ്ട്‌ വീട്ടിലേക്ക്‌ മടങ്ങി. വീട്ടിൽ വന്ന് ഭഷണം കഴിച്ചു ഒരു പത്ത്‌ മണി ആയപ്പോൾ ഞാനും മോനും കൂടി സ്കൂട്ടറും എടുത്ത്‌ നേരെ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെക്ക്‌ പോയി വെടിക്കെട്ട്‌ അല്ലെങ്കിൽ കമ്പം കാണാൻ. അവിടെ ചെന്നു റോഡിന്റെ വശത്ത്‌ വണ്ടി വച്ചു കമ്പം നടക്കുന്നതിനടുത്ത്‌ പോയിരുന്നു.
അതിഭയങ്കരമായ ആൾ. ഒരു സൂജി ഇട്ടാൽ നിലത്ത്‌ വീഴില്ല അത്രയ്ക്ക്‌ ആൾ. ഞാൻ ഇരിക്കുന്നതിനു പുറകിലായി ഒരു ഭാര്യയും ഭർത്താവും രണ്ട്‌ പിള്ളാരും നടത്തുന്ന ഒരു കടയുണ്ട്‌. എനിക്ക്‌ നല്ല ദാഹം ഞാൻ ആ കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങാൻ ചെന്നു. വില കേട്ടപ്പോൾ വാങ്ങാൻ തോന്നിയില്ലാ. ഇരുപത്‌ രൂപ. അന്ന് വൈകിട്ട്‌ ഞാൻ വാങ്ങിയത്‌ പതിനഞ്ജ്‌ രൂപക്ക്‌.
അങ്ങനെ പതിനൊന്ന് അൻപത്തിയഞ്ജ്‌ ആയപ്പോൾ കമ്പം തുടങ്ങി. കമ്പത്തിനു അനുവാതം വാങ്ങി കൊടുത്ത ശ്രീ പീതാമ്പരകുറുപ്പിനെ മൈക്കിലൂടെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ഏകദേശം ഒരു മണി കഴിഞ്ഞപ്പോൾ ആൾക്കാർ തിരിച്ച്‌ പോയി തുടങ്ങി. രണ്ട്‌ മണി ആയപ്പോൾ കാണികൾ നന്നേ കുറഞ്ഞു. എന്റെ അടുത്തിരുന്ന ആൾക്കാർ പറയുന്നത്‌ കേട്ടു കഴിഞ്ഞ വർഷം ഈ സമയം പോയപ്പോൾ ആറ്റിങ്ങലിനു വണ്ടി കിട്ടി. ഇപ്രാവശ്യം വണ്ടി കാണുമോ അറിയില്ല. അപ്പോൾ എനിക്ക്‌ ഒരു കാര്യം മനസിലായി ഇനി അവിടെ ഇരിക്കുന്നവർ വളരെ ദൂരേ ഉള്ളവർ ആണു പരവൂർക്കാർ എല്ലാം വീടു പിടിച്ചു.
അപ്പോൾ എന്റെ അടുത്തിരുന്ന മറ്റൊരാൾ പറഞ്ഞു നമുക്ക്‌ പോയി നോക്കിയാലോ വണ്ടി ഉണ്ടോ എന്ന്. അങ്ങനെ അവർ നാലുപേർ ഉണ്ടായിരുന്നു. അവർ എഴുനേറ്റ്‌ പോയി. ഞാൻ മോനോട്‌ പറഞ്ഞു നമുക്കും പോകാം? അവൻ പറഞ്ഞു കുറച്ച്‌ കൂടി കാണാം. അപ്പോൾ സമയം രണ്ടര. ഒരു മൂന്ന് മണി ആയപ്പോൾ ഞാൻ അവനോട്‌ വീണ്ടും പോകാം എന്ന് പറഞ്ഞു അപ്പോഴും അവൻ പറഞ്ഞു കുറച്ച്‌ കൂടി കഴിയട്ടേ. കുറച്ച്‌ കൂടി കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു പോകാം അവൻ എന്നോട്‌ മറുത്ത്‌ ഒന്നും പരഞ്ഞില്ല ഞങ്ങൾ എഴുന്നേറ്റ്‌ നടന്നു. ഞാൻ തിരിഞ്ഞു തിരിഞ്ഞ്‌ നോക്കിക്കൊണ്ടാണു നടക്കുന്നത്‌ അപ്പോഴും സൂര്യകാന്തിയും മറ്റും പൊട്ടിക്കൊണ്ടിരിക്കുകയാണു. ഒരു പതിനഞ്ജ്‌ അടി വച്ച്‌ കാണും ഒരു സൂര്യകാന്തി അധികം പൊങ്ങാതേ പൊട്ടി അതിന്റെ കൂടെ വലിയൊരു ശബ്ദത്തോട്‌ ഒരു വെടിയും. ഞാൻ മൂലസ്താനം എന്ന സ്തലത്ത്‌ എത്തിയതെ ഒള്ളു. മഴ പെയ്യുന്ന കണക്ക്‌ എന്തൊ വന്ന് വീഴുന്നു ഒരു ഇരുനില വീടിന്റെ മറവിൽ ആയിരുന്നു ഞങ്ങൾ. എന്തൊക്കയോ അവിടെ സംഭവിക്കുന്നു.
ഞങ്ങൾ തിരിഞ്ഞ്‌ നിന്നില്ല. ഞങ്ങൾ വരുന്ന വഴിയിലെ എല്ലാ വീടുകളുടെയും ജനാലകളും കതകും മറ്റും പൊട്ടിക്കിടക്കുന്നു. അപ്പോ മോൻ പറഞ്ഞു അത്‌ കമ്പം തുടങ്ങുന്നതിനു മുന്നേ വിളിച്ച്‌ പറയുന്നത്‌ കേട്ടു. വീടുകളിലെ ജനാലുകൾ തുറന്നിടണം അല്ലെങ്കിൽ പൊട്ടിത്തെറിക്കും എന്ന് അതായിരിക്കും അഛാന്ന്. അങ്ങനെ ഞങ്ങൾ റോഡിൽ വന്നപ്പോൾ അവിടുള്ള വീട്ടുകാർ ചോദിക്കുന്നു എന്താ പ്രശ്നം? ഞാൻ പറഞ്ഞു അറിയില്ല വലിയ ഒരു വെടി കേട്ടു അപ്പോഴേ കറണ്ടും പോയി. അപ്പോൾ തന്നെ മിനി ലോറിയിലും മറ്റും അപകടം പറ്റിയവരെയും കൊണ്ട്‌ വണ്ടി വരുന്നു എന്തോ അപകടം പറ്റിയെന്നും രണ്ട്‌ മൂന്ന് പേർ മരിച്ചു എന്നും. എന്നോട്‌ ചോദിച്ചവരോട്‌ പറഞ്ഞു റ്റീ വി ന്യൂസ്‌ നോക്ക്‌ എന്തെങ്കിലും ഉണ്ടെങ്കിൽ പറയും.
അങ്ങനെ നാലുമണിയായപ്പോൾ മയ്യനാട്‌ റെയിൽ വേ ഗേറ്റിൽ എത്തി ഗേറ്റ്‌ അടച്ചിരിക്കുന്നു. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ ബസ്‌ മാനേജർ സത്യണ്ണനും അവിടെ വന്നു. അദ്ദേഹം പറഞ്ഞു ഞങ്ങൾ നിന്നിടത്തു നിന്ന ഒരുപാട്‌ പേർക്ക്‌ അപകടം ഉണ്ട്‌ ഈ സംഭവം നടക്കുന്നതിനു സ്വൽപ്പം മുൻപ്‌ ഒരു ചായ കുടിക്കാൻ വേണ്ടി മാറിയത്‌ കൊണ്ട്‌ രക്ഷപ്പെട്ടു. നിങ്ങൾ വീട്ടിൽ വന്ന് വിളിച്ചപ്പോൾ ഭാര്യ പറഞ്ഞു ഒരു മൂന്നര മണിയായപ്പോൾ നിങ്ങൾ വിളിക്കുന്നത്‌ പോലെ കതകിൽ ആരോ തട്ടി. അത്‌ വേറേ ഒന്നും അല്ലായിരുന്നു. അവിടുത്തേ ശബ്ദം ആയിരുന്നു. അങ്ങനെ ന്യൂസ്‌ വച്ച്‌ നോക്കിയപ്പോൾ കൈരളിയിൽ പത്ത്‌ പേർ മരിച്ചു എന്ന് എഴുതിക്കാണിക്കുന്നു.
ഏഷ്യാനെറ്റ്‌ നോക്കിയപ്പോൾ മൂന്ന് പേർ മരിച്ചു എന്ന് കാണിക്കുന്നു. കുറച്ച്‌ കഴിഞ്ഞപ്പോൾ കൈരളിയും മൂന്ന് പേർ മരിച്ചു എന്നാക്കി അങ്ങനെ സമാധാനമായി പോയിക്കിടന്ന് ഉറങ്ങി. രാവിലെ അഞ്ജരമണിയായപ്പോൾ തെക്കതിലെ മാമന്റെ മകൻ അപ്പു അണ്ണന്റെ ഫോൺ വരുന്നു. ഞാൻ ഫോൺ എടുത്തു എന്നോട്‌ ചോദിച്ചു കമ്പം കാണാൻ പോയോ? ഞാൻ പറഞ്ഞു പോയി. ആ എപ്പോൾ വന്നു. ഞാൻ സമയം പറഞ്ഞു. എന്നിട്ട്‌ ഞാൻ ചോദിച്ചു എന്ത്‌ എത്ര മരണം ആയി. അപ്പോൾ അയാൾ പറഞ്ഞത്‌ കേട്ട്‌ ഞെട്ടിപ്പോയി. എഴുപത്തിന്നാലു. പിന്നെ ഞാൻ ഉറങ്ങിയില്ല വന്ന് റ്റീ വി യുടെ മുന്നിൽ ഇരുന്നു. പിന്നീട്‌ അങ്ങൊട്ട്‌ എനിക്ക്‌ ഫോൺ ആയിരുന്നു. എപ്പം വന്നു കുഴപ്പം വല്ലതും ഉണ്ടോ? എന്ന് തിരക്കിക്കൊണ്ട്‌. പിന്നീട്‌ അറിഞ്ഞു ഞാൻ ഇരുന്നതിനു പിറകിൽ കച്ചവടം ചെയ്ത ഭാര്യാഭർത്താക്കന്മാർ മരിച്ചു ആ കുട്ടികൾ രക്ഷപ്പെട്ടു. ഞാൻ ഇരുന്നിടത്തിരുന്ന എല്ലാവരും മരിച്ചു.
രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഞാൻ റോഡിൽ കൂടി പോകുമ്പോൾ എന്റെ സുഹൃത്ത്‌ മധു അണ്ണൻ എന്നെ വിളിച്ചു എന്നിട്ട്‌ ചോദിച്ചു കമ്പം കാണാൻ പോയോന്ന് ഞാൻ പറഞ്ഞു പോയി. അപ്പോൾ പറഞ്ഞു ഞാൻ കണ്ടു അഛനും മകനും കൂടി പോകുന്നത്‌ ഞങ്ങലും അവിടെ ഇരുപ്പുണ്ടായിരുന്നു. പക്ഷേ ഞാനും പോകാം പോകാം എന്നു പറഞ്ഞിട്ട്‌ വന്നില്ല. ഒടുവിൽ ഹരിലാൽ പോകുന്നത്‌ കണ്ടാണു ഞങ്ങളും എഴുനേറ്റ്‌ പോരുന്നത്‌.
കമ്പത്തിനെ കുറിച്ച്‌ ഒന്നു അറിയാത്തവരേ കൊണ്ട്‌ പണിയെടുപ്പിച്ചതിലാണു ഇത്‌ സംഭവിച്ചത്‌. അമിട്ടുകൾ കൊണ്ട്‌ പോകുമ്പൊൾ കങ്കാരു കുഞ്ഞിനെ കൊണ്ട്‌ പോകും പോലെയാണു കൊണ്ട്‌ പോകണ്ടത്‌ അപ്പോൾ തീപ്പോരി കൊണ്ടു പോകുന്ന ആളിനു മുകളിലെ വീഴുകയുള്ളു. ഇത്‌ അറിഞ്ഞു കൂടാത്തവർ ആയത്‌ കൊണ്ട്‌ പൊക്കി പിടിച്ച്‌ കൊണ്ട്‌ പോയി അമിട്ടിൽ തീ പൊരി വീണു അതും കൊണ്ട്‌ ഓടി കമ്പ പുരയിൽ കയറി എല്ലാം കൂടി പൊട്ടി. ഇനിയെങ്കിലും ഇങ്ങനെയൊന്നും സംഭവിക്കാതെ ഇരിക്കട്ടേ.
RELATED ARTICLES

Most Popular

Recent Comments