Sunday, April 28, 2024
HomePoems"തർപ്പണം". (കവിത)

“തർപ്പണം”. (കവിത)

"തർപ്പണം". (കവിത)

സന്തോഷ് ആർ പിള്ള. (Street Light fb group)

ജന്മതാതാവിന്നോർമ്മയി
ലിന്നു ഞാൻ
തീ പടരും മനസ്സുമായീ വഴി
തീരാത്ത നോവിൻ കയത്തിലായ പോൽ
തേങ്ങിത്തേങ്ങിക്കരയുന്നു മാനസം.
നോവു നീറുമൊരോർമ്മയിൽപ്പെട്ടു ഞാൻ
ഹൃത്തിലാകെ മരവിപ്പ് പോലിതാ
അഗ്നി പാറിപറക്കും കിനാക്കളിൽ
നന്മ തൻ തേരിലേറ്റിയ കരങ്ങളെൻ
ജീവാമൃതം പകർത്തിയ നാളുകൾ
അന്നെനിക്കെൻ ഉൾക്കാമ്പിലേറ്റുവാൻ
ഒട്ടു പോലുമായില്ലയെങ്കിലും പെട്ടു
പോയവയൊക്കെയുമിന്നു ഞാൻ
ശാപമേറ്റു പുളയുന്നു നിത്യവും
അച്ഛനന്നെനിക്കോതിയ വാക്കുകൾ
പുച്ഛമായന്നു പെറുക്കി മാറ്റീടവേ
പെട്ടു പോയ കിനാക്കളിലൂടെ ഞാൻ
ഒട്ടിയൊട്ടി നടന്നകന്നു പോയ്
ഇന്നു ഞാനീ വഴിയിലിന്നേകയായ്
ജൻമ താതാവിനർപ്പിക്കയായിയെൻ
കണ്ണുനീരിൽ പൊതിഞ്ഞ കനവുകൾ
കാലഭാണ്ഡം ചുമക്കുന്നൊ്രു യാചകൻ
മക്കളിന്നു പിരിയരുതോമനേ
അച്ഛനെന്നുമനഘയാണെൻ മണി
നീയെടുത്തോരു പാത വെറുമൊരു
നീർമണിമുത്തായി മാറും സുനിശ്ചിതം
അന്നു ചൊല്ലിയ വാക്കുകളൊക്കെയും
ഇന്നു നെഞ്ചു പിളർക്കയായോർമ്മകൾ
തർപ്പണത്തിങ്കലർപ്പിക്കയാണു ഞാൻ
ഹൃത്തിലൂറുമെൻ മാപ്പുമീ
കണ്ണുനീർധാരയും..

RELATED ARTICLES

Most Popular

Recent Comments