Sunday, May 5, 2024
HomeSTORIESആ നിമിഷങ്ങളില്‍. (കഥ)

ആ നിമിഷങ്ങളില്‍. (കഥ)

ആ നിമിഷങ്ങളില്‍. (കഥ)

സിബി നെടുംചിറ. (Street Light fb group)
സായാഹ്നത്തിലെ, ഇളം മന്ദമാരുതന്‍റെ തലോടലേറ്റ്, അസ്തമയ സൂര്യന്‍ അങ്ങ് ചക്രവാളത്തിലേക്ക് മറയുന്നതും നോക്കി മുറ്റത്തെ തുളസിത്തറയിലിക്കുന്നത് ദേവനൊരു ഹരമായിരുന്നു, ഇന്നും ആ പതിവിന് മാറ്റമൊന്നുമില്ല,
മനസ്സിന് വല്ലാത്തൊരസ്വസ്ഥത, അയാളുടെ കണ്ണുകള്‍ മുറ്റത്തെ പൂന്തോട്ടത്തിലെ പടര്‍ന്ന് പന്തലിച്ച മുല്ലച്ചെടിയില്‍ പതിഞ്ഞു വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ഇന്ദു നട്ടതാണു ആ മുല്ലച്ചെടി, അത് നടുന്ന സമയത്ത് അവള്‍ പറഞ്ഞത് ഇപ്പോഴും ഒരു മണിനാദം പോലെ മനസ്സില്‍ മുഴങ്ങുന്നുണ്ട്,
‘’ദേവേട്ടാ ആ നിമിഷങ്ങളുടെ’’ ഓര്‍മ്മയ്ക്കായിട്ടാണു ഞാന്‍ ഇത് നടുന്നത്.
‘’ഏത്‌ നിമിഷങ്ങളുടെ’’ ?
താനത് ചോദിച്ചപ്പോള്‍ കവിളില്‍ വിരിഞ്ഞ ചെറുനാണത്തോടെ അവള്‍ പറഞ്ഞു, പോ ദേവേട്ടാ ഒന്നും അറിയാത്തതു പോലെ!
അറിയില്ലെന്ന് താന്‍ അവളോട്‌ പറഞ്ഞപ്പോള്‍ തന്‍റെ കവിളില്‍ അവളുടെ അധരങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ട് പ്രേമാര്‍ദ്രമായി അവള്‍ മൊഴിഞ്ഞു,
‘’ദേവേട്ടനെ ഞാന്‍ കണ്ടുമുട്ടിയ ദിവസത്തിന്‍റെ ഓര്‍മ്മക്കായിട്ട്‌,”
“ദേവേട്ടന്‍റെ ജീവിതത്തിലേക്ക് ഞാന്‍ വധുവായി കടന്നുവന്നതിന്‍റെ ഓര്‍മ്മക്കായിട്ട്‌’’
ഒരുനാള്‍ ഈ മുല്ലചെടി വളര്‍ന്ന് പന്തലിച്ച് ധാരാളം പുക്കളും പൂമൊട്ടുകളും ഉണ്ടാകും, ഇതുപോലെ നമ്മുടെ ജീവിതവും പടര്‍ന്ന്പന്തലിക്കും, ‘’ധാരാളം മക്കളും കൊച്ച്മക്കളുമായി ഒരുപാടുകാലം നമ്മള്‍ ജീവിക്കും’’..
അത് പറഞ്ഞപ്പോള്‍ ഇന്ദുവിന്‍റെ കവിളുകള്‍ രണ്ടും ചുമന്ന് തുടുത്ത്, അന്നത്തെ ഇന്ദുവിന്‍റെ കവിളുകള്‍ക്കായിരുന്നോ അതോ ചക്രവാളത്തിലേക്ക് മറയാന്‍ വെമ്പുന്ന അസ്തമയ സൂര്യനായിരുന്നോ കൂടുതല്‍ കാന്തി! ഇന്ന് ഇന്ദു എവിടെ? അവളുടെ സ്വപ്നങ്ങള്‍ എവിടെ? അവള്‍ നട്ട മുല്ലച്ചെടി ധാരാളം പൂക്കളും പൂമൊട്ടുകളുമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്ന്, ഇന്ദുവിനെക്കുറിച്ചുള്ള മധുര സ്മരണകളില്‍ മുഴുകിയിരിക്കവേ, അമ്മയും മുത്തശ്ശിയും അടുത്തുവന്നതൊന്നും ദേവന്‍ അറിഞ്ഞില്ല..
അമ്മ തോളില്‍ തട്ടിവിളിച്ചപ്പോഴാണ് അയാള്‍ക്ക് പരിസരബോധമുണ്ടായത്, നിനക്ക് എന്താണ് ഇത്ര ആലോചിക്കാന്‍? അമ്മയുടെ പതിവ് ആവലാതി, ഇന്നു രാവിലെയും രാധാമണി അമ്പലത്തില്‍ വെച്ച് എന്നോട് ചോദിച്ച് നീയും ഇന്ദുവും തമ്മിലുള്ള ബന്ധം വേര്‍പെടുത്താന്‍ എന്താണു ഇനിയും വൈകുന്നതെന്ന്?
രാധാമണിക്ക്‌ എത്രയും പെട്ടന്ന് അവളുടെ മകള്‍ തുളസിയെ ഈ തറവാട്ടിലേക്ക് പറഞ്ഞയക്കണം നിന്‍റെ ഭാര്യയായിട്ട്‌, അവള് പറഞ്ഞതിലും കാര്യമില്ലേ, പ്രായം തികഞ്ഞ ഒരു പെണ്ണല്ലേ തുളസി, കാണാനും തരക്കേടില്ല, തുളസിക്കാണങ്കില്‍ നീയെന്നുവെച്ചാല്‍ ജീവനാണ്. കുടുംബത്തിലെ ഏക ആണ്‍തരിയാണ് നീ, നിന്‍റെ കുട്ടികള്‍ ഈ മുറ്റത്ത് ഓടി കളിക്കുന്നത് കണ്ടിട്ട് വേണം ഞങ്ങള്‍ക്ക്‌ കണ്ണടക്കാന്‍, ‘അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകുമോ ആവോ! മുത്തശ്ശിയുടെ പതിവ് ആവലാതി, ദേവന്‍റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി ഇതുവരെയും അനുകൂലമായൊരു തീരുമാനമെടുക്കുവാന്‍ സാധിച്ചിട്ടില്ല!
ഇന്നേക്ക്‌ ആറു മാസമായി ഇന്ദുവിനെ അവളുടെ വീട്ടില്‍ കൊണ്ട്പോയാക്കിയിട്ട്, അമ്മയും മുത്തശ്ശിയും കൂടെക്കൂടെ നിര്‍ബന്ധിക്കുകയാണു കുട്ടികള്‍ ഉണ്ടാകാത്ത ഇന്ദുവിനെ ഉപേക്ഷിച്ചിട്ട്‌ മറ്റൊരു വിവാഹം കഴിക്കാന്‍. അതിനായി അവര്‍ കണ്ടുവെച്ചിരിക്കുന്ന പെണ്ണാണു അച്ഛന്‍ പെങ്ങളായ രാധാമണി കുഞ്ഞമ്മയുടെ മകള്‍ തുളസി, താനാണങ്കില്‍ ഒരനുജത്തിയുടെ സ്ഥാനത്ത് മാത്രമേ അവളെ കണ്ടിട്ടുള്ള്. അച്ഛന്‍ മാത്രം തീരുമാനം സ്വന്തം ഇഷ്ടത്തിന് വിട്ട്തന്നിരിക്കുകയാണ്,
പ്രശസ്തമായ പല ആശുപത്രികളിലും ഇന്ദുവുമായി കയറിയിറങ്ങി പല പരിശോധനകളും നടത്തി, പരിശോധനകളുടെയെല്ലാം അവസാനം തന്‍റെ ഭാര്യക്ക് ഒരമ്മയാകാന്‍ പറ്റില്ലന്ന് വിധിയെഴുതി, അന്ന് തുടങ്ങിയതാണു അമ്മക്കും, മുത്തശ്ശിക്കും, താന്‍ മറ്റൊരു വിവാഹം കഴിക്കണമെന്ന നിര്‍ബന്ധം, വ്യക്തമായൊരു തീരുമാനം എടുക്കാനാവാതെ അസ്വസ്ഥമായ മനസ്സോടെ അയാള്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്താന്‍ തുടങ്ങി, ഇന്ദുവിനെ മറന്നുകൊണ്ട് മറ്റൊരു ജിവിതം തനിക്കെങ്ങനെ സങ്കല്പ്പിക്കാനാവും, ഈശ്വരാ താനെന്താണു ചെയ്യേണ്ടത്, എന്ത്‌ തീരുമാനമാണ് എടുക്കേണ്ടത്? താന്‍ ഉപേക്ഷിച്ചാല്‍ അവളുടെ ഭാവി?….
പെട്ടന്ന് അയാളുടെ ഹൃത്തിലെ ഉള്ളറയില്‍ നിന്നും ഒരു ചോദ്യമുയര്‍ന്ന്, ആരോ തന്നോട് സംസാരിക്കുംപോലെ ഒരു സ്വരം, ദേവാ നീയോര്‍ക്കുന്നുവോ ‘’അവളോടൊത്തുള്ള ‘’സുന്ദര നിമിഷങ്ങള്‍’’…… എന്ത്‌ കുറവാണ് നീ അവളില്‍ കണ്ടത്?
സ്നേഹസമ്പന്നയായ ഭാര്യയായിരുന്നില്ലേ അവള്‍ നിനക്ക്!,
സ്നേഹസമ്പന്നയായ ‘ മരുമകള്‍ ആയിരുന്നില്ലേ ‘’ നിന്‍റെയമ്മക്കവള്‍? വൈദ്യശാസ്ത്രമല്ലേ അവള്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയില്ലെന്ന് വിധിയെഴുതിയത്? ദൈവം വിധി എഴുതിയിട്ടില്ലല്ലോ…ഉണ്ടോ?
പിന്നെ കുട്ടികള്‍ ഉണ്ടാകാത്തത് അവളുടെ കുറ്റമാണന്ന് നിനക്ക് എങ്ങനെ പറയാന്‍ കഴിയും?
ദൈവം നല്കുന്നതല്ലേ കുട്ടികള്‍, ?
മനുഷ്യര്‍ ഒര് നിമിത്തം ആകുന്ന് അതല്ലേ സത്യം?
കുട്ടികള്‍ ഇല്ലാത്ത എത്രയോ ദമ്പതിമാര്‍ ഭൂമിയില്‍ സന്തോഷത്തോടെ ജീവിക്കുന്നില്ലേ?
നിനക്കാണ് ഒരച്ഛനാകാന്‍ കഴിയാത്തതെങ്കില്‍ അവള്‍ നിന്നെവിട്ട് പോകുമായിരുന്നോ?…
നിയോര്‍ക്കുന്നില്ലേ മധുവിധു നാളുകളിലെ ‘’ആ സുന്ദര നിമിഷങ്ങളില്‍’’ ഊട്ടിയിലെ തണുത്ത രാവുകളില്‍ പ്രേമാര്‍ദ്രമായി നീയവളോട് മന്ത്രിച്ചത്, ‘’മരണത്തിലും നമ്മള്‍ ഒന്നായിരിക്കുമെന്ന്’’.. എന്നിട്ടിപ്പോള്‍? ദേവന്‍ വല്ലാതെ വെട്ടിവിയര്‍ത്ത്, പെട്ടന്ന് അയാളുടെ കണ്ണുകള്‍ ബെഡ്റുമിലെ ചുവരില്‍ തൂങ്ങികിടക്കുന്ന തങ്ങളുടെ വിവാഹഫോട്ടോയില്‍ ഉടക്കി, വിണ്ടും തന്‍റെ ഹൃദയത്തിന്‍റെ ഉള്ളറയില്‍ നിന്നും ആരോ സംസാരിക്കുന്നതായ ഒരനുഭവം, നിയോര്‍ക്കുന്നുവോ നാളത്തെ പ്രത്യാകതയെന്തെന്നു?, നാളയല്ലേ നിങ്ങളുടെ ‘’മുന്നാം വിവാഹ വാര്‍ഷികം’’ ആ സുന്ദര നിമിഷങ്ങള്‍ നിനക്ക് എങ്ങനെ മറക്കാനാകും? അഗ്നിസാക്ഷിയായ് അവളുടെ കഴുത്തില്‍ താലിചാര്‍ത്തി, അവളുടെ കരം പിടിച്ച ആ ധന്യനിമിഷങ്ങള്‍ നിനക്ക് എന്നെങ്കിലും മറക്കാനാകുമോ?
.
ദേവന്‍റെ മനസ്സ് വര്‍ഷങ്ങള്‍ക്ക്‌ പിന്നിലേക്ക്‌ ഇന്ദുവിനെ കണ്ടുമുട്ടിയ ആ സുന്ദര നിമിഷങ്ങളിലേക്ക് ഒരിക്കല്‍ കൂടി യാത്രയായി, കോളേജില്‍ താന്‍ ഡിഗ്രിക്ക്‌ അവസാന വര്‍ഷം പഠിക്കുമ്പോഴായിരുന്നു ഡിഗ്രിക്ക് ആദ്യവര്‍ഷം പഠിക്കാനെത്തിയ ഇന്ദുവിനെ കണ്ടുമുട്ടിയത്‌ നിണ്ട ഇടതൂര്‍ന്ന മുടിയുള്ള, ഗോതമ്പിന്‍റെ നിറമുള്ള, ഒര് ശാലിന സുന്ദരി, അവളുടെ നീണ്ട് വിടര്‍ന്ന കണ്ണുകള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ച്, പട്ടണത്തിലെ പരിഷ്കാരങ്ങള്‍ ഒട്ടുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അവളെ താന്‍ മാത്രമല്ല, റോയിയും, പ്രശാന്തും, സലീമും, സ്നേഹിച്ചിരുന്നു, അവളുടെ സാമീപ്യത്തിനായി അവര്‍ മോഹിച്ചിരുന്നു, എങ്കിലും അവള്‍ സ്നേഹിച്ചിരുന്നത് തന്നെ ആയിരുന്നു….
കലാലയത്തിന്‍റെ നടുമുറ്റത്തുള്ള പൂത്തുലഞ്ഞ വാകമരച്ചുവട്ടില്‍ തങ്ങള്‍ പരസ്പരം ഹൃദയം പങ്കുവെച്ച സുന്ദരനിമിഷങ്ങള്‍, തന്‍റെ ഓരോ പരമാണുവിലും അവള്‍ മാത്രമായിരുന്നു അവളോടുള്ള പ്രണയത്തിന്‍റെ തീവൃതയാല്‍ ആഴ്ചകളും മാസങ്ങളും ഓടിമറഞ്ഞത്‌ അറിഞ്ഞതേ ഇല്ല. കോളേജ്‌ പഠനം കഴിഞ്ഞപ്പോള്‍ തനിക്ക് ബാങ്കില്‍ ജോലിയും കിട്ടി, തുടര്‍ന്ന് പഠിക്കണമെന്ന് ഇന്ദുവിന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും എത്രയും പെട്ടന്ന് അവളെ വിവാഹം കഴിപ്പിച്ചയക്കാനായിരുന്നു അവളുടെ മാതാപിതാക്കള്‍ ആഗ്രഹിച്ചത്. പല വിവാഹ ആലോചനകളും അവള്‍ക്ക് വന്നെങ്കിലും തന്നെ സ്വന്തമാക്കാനായിരുന്നു അവള്‍ മോഹിച്ചത്, അതിനായി അവള്‍ നിരാഹാരം കിടന്ന് അവസാനം മനസ്സില്ലാമനസ്സോടെ മകളുടെ നിര്‍ബന്ധത്തിനു മുമ്പില്‍ ആ മാതാപിതാക്കള്‍ കീഴടങ്ങുകയായിരുന്ന്.
അങ്ങനെ നവവധുവായി തന്‍റെ ജീവിതത്തിലേക്ക് അവള്‍ കടന്നുവന്ന ‘’ആ സുന്ദരനിമിഷം’’, മുല്ലപൂക്കള്‍കൊണ്ടലങ്കരിച്ച മണിയറയില്‍ പരസ്പരം മനസ്സും ശരീരവും പങ്കുവെച്ച ‘ആനന്ദനിമിഷങ്ങള്‍,’ തനിക്ക്‌ എങ്ങനെ മറക്കാനാകും?. അന്ന് രാത്രി ദേവന് ഉറങ്ങാന്‍കഴിഞ്ഞില്ല അതിരാവിലെ എഴുന്നേറ്റു അയാള്‍ യാത്രയായി, നീയെങ്ങോട്ടാണു ഈ അതിരാവിലെയെന്ന അമ്മയുടെചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അയാള്‍ യാത്രതിരിച്ചു എത്രയും പെട്ടന്ന് ഇന്ദുവിനെ കാണാന്‍ അയാളുടെ മനസ്സ് വെമ്പല്‍കൊള്ളുകയായിരുന്നു…
അതിരാവിലെ ഗെയിറ്റ് കടന്നുവരുന്ന ദേവേട്ടനെ കണ്ടപ്പോള്‍ ഇന്ദുവിന്‍റെ മനസ്സ്തുടിച്ചു അവള്‍ അയാളുടെ അടുത്തേക്ക് ഓടിയണഞ്ഞു ആ നാല്കണ്ണുകള്‍ പരസ്പരമുടക്കി’ അവളുടെ സങ്കടം അണപോട്ടിയോഴുകി. എന്‍റെ ദേവേട്ടനില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ലന്ന് ഗദ്ഗദത്തോടെ അവള്‍ പറഞ്ഞു, ദേവേട്ടന്‍ മറ്റൊരു വിവാഹം കഴിച്ചാലും എന്നെയുപേക്ഷിക്കരുതേയെന്നുള്ള ഇന്ദുവിന്‍റെ യാചന അയാളുടെ ഹൃദയത്തെ സ്പര്‍ശിച്ചു, അയാള്‍ അവളെ തന്‍റെ മാറോട്ചേര്‍ത്ത് ആ ചെവിയില്‍ മന്ത്രിച്ചു നമ്മള്‍ക്ക് മക്കള്‍വേണ്ട നീയാണ് എന്‍റെ മകള്‍, ഞാനാണു നിന്‍റെ മകന്‍’’…
.
പിന്നെ അടുത്തുള്ള ദേവീക്ഷേത്രത്തിത്തിലേക്ക്‌ അവര്‍ ഒരിക്കല്‍കൂടി യാത്രയായി, അഗ്നിസാക്ഷിയായ് തങ്ങള്‍ വിവാഹിതരായ സുന്ദരനിമിഷത്തിന്‍റെ ഓര്‍മക്കായ് ദേവിയെ പ്രദക്ഷിണം വെച്ചശേഷം, ഒരുനുള്ള് കുങ്കുമമെടുത്ത് അവളുടെ നെറ്റിയില്‍ ചാര്‍ത്തി, ഒരിക്കല്‍കൂടി അവളെ സുമംഗലിയാക്കി, പിന്നെ തങ്ങള്‍ ഒരുമിച്ച് പങ്കിട്ട സുന്ദരനിമിഷങ്ങളെ സാക്ഷിനിര്‍ത്തി അവന്‍ ആവളോട് മന്ത്രിച്ചു’’ പിരിയില്ല നമ്മളൊരിക്കലും,..
അപ്പോഴും മുറ്റത്തെ മുല്ലചെടി ധാരാളം പുക്കളും പൂമൊട്ടുകളുമായി കാറ്റിന്‍റെ താളത്തിനൊത്ത് നൃത്തംചെയ്യുന്നുണ്ടായിരുന്നു അവരോന്നിച്ചുള്ള മറ്റൊരു പുതുജീവിതത്തിന് സാക്ഷ്യംവഹിക്കാന്‍….
………………………………………………………………………………………………………………
RELATED ARTICLES

Most Popular

Recent Comments