Friday, April 19, 2024
HomeSTORIESകാണാതായ മകനും കാണാതായ അമ്മയും. (കഥ)

കാണാതായ മകനും കാണാതായ അമ്മയും. (കഥ)

കാണാതായ മകനും കാണാതായ അമ്മയും. (കഥ)

ചന്ദ്രബോസ്. (Street Light fb group)
പഞ്ചായത്ത്കിണറുകഴിഞ്ഞ് തെക്കോട്ടു തിരിഞ്ഞ് നടക്കുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വിഷമം ഉണ്ടായിരുന്നു. കുറച്ച് ദൂരം നടന്നപ്പോഴേ ഓടിട്ട ആ പഴയവീട് കാണാമായിരുന്നു… ഉമ്മറത്ത് തൂണും ചാരി ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു .. അലസമായി പാറിപറക്കുന്ന മുടിയും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി .
നിർവികാരമായി എന്നെ ഒന്ന് നോക്കി പതുക്കെ എണീറ്റു ..
ഞാൻ ചന്ദ്ര ബോസ് . TV ക്കാരനോ പത്രക്കാരനോ അല്ല … എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ ശ്രമിച്ചോട്ടെ ? നിങ്ങളുടെ അനുവാദം വാങ്ങാൻ മാത്രമാണ് വന്നത് . അദ്ദേഹം വിങ്ങിപൊട്ടി കൊണ്ട് തലയാട്ടുക മാത്രം ചെയ്തു… എനിക്ക് മകന്റെ ഒരു ഫോട്ടോ തരാമോ ?
അദ്ദേഹം ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി
അല്പസമയം കഴിഞ്ഞ് ഒരു ഫോട്ടോയുമായി തിരിച്ച് വന്നു . ഞാനാ ഫോട്ടോ വാങ്ങി നോക്കി
ഒരു കൊച്ചു കുറുമ്പൻ …
( കണ്ണൻ എന്നായിരുന്നു അവന്റെ പേര് 8 വയസ്സ് രണ്ടാഴ്ച മുൻപാണ് സംഭവം . കളിക്കാൻ മുറ്റത്തേയ്ക്ക് പോയതാണ് അമ്മ അവന് കഴിക്കാൻ ദോശ ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു … കാപ്പി കുടിക്കാൻ കണ്ണനെ വിളിച്ചിട്ട് കാണാതായപ്പോഴാണ് ആ അമ്മ തിരിക്കി ഇറങ്ങിയത് .. കണ്ണാ … മോനേ കണ്ണാ ആ അമ്മ ഉറക്കെ വിളിച്ചു .. കണ്ടില്ല കണ്ണൻ വിളികേട്ടില്ല … അമ്മയുടെ നെഞ്ചു പൊട്ടിയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് ഞാനും യാകശ്ചികമായി അവിടെ എത്തുന്നത് … ഞാനടക്കം നാട്ടുകാരല്ലാവരും തിരഞ്ഞു ..പാടത്തും ,പറമ്പിലും ,, കുളത്തിലും കിണറ്റിലും വരെ പക്ഷെ ഫലമുണ്ടായില്ല..
കണ്ണന്റെ അച്ഛനും ജോലി സ്ഥലത്ത് നിന്ന് ഓടി എത്തിയിരുന്നു .. ആ അച്ഛൻ ഓടിനടന്ന് അന്വേഷിക്കാത്ത സ്ഥലമില്ല .. അമ്മയുടെ കണ്ണുനീരിന് ആശ്വാസവാക്കുകൾ ഇല്ലായിരുന്നു
കണ്ണാ .. അമ്മ നിനക്ക് ദോശ ചുട്ട് വച്ചിട്ടുണ്ടടാ വന്നു കഴിക്ക് മോനേ … അമ്മേടെ പൊന്നോ എവിടെയാ ടാ കുട്ടാ … ഞാൻ കാതു പൊത്തിക്കൊണ്ട് ഇറങ്ങി പോയതായിരുന്നു അന്ന് . ഉറക്കം കിട്ടാത്ത രാത്രികളായിരുന്നു പിന്നിട് എന്റെത്.. ഏകാന്തത അത് എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു .. കണ്ണടച്ചാൽ കണ്ണന്റെ അമ്മയുടെ നിലവിളിയാണ് …) ..
ഞാനവന്റെ ഫോട്ടോയും വാങ്ങി നടന്നകന്നു മനസ്സിൽ ഒരു ഉറച്ച തീരുമാനവുമായി ..
കേരളം മുതൽ തമിഴ്നാട് ,കർണ്ണാടക വരെ എന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഞാൻ കണ്ണനെ തിരിഞ്ഞു … എല്ലാ ബസ്റ്റ് സ്റ്റേഷനുകളിലും റയിൽവേ സ്റ്റേഷനുകളും അവന്റെ ഫോട്ടോ പതിച്ചു വലിയൊരു സുഹൃദ് ബന്ധങ്ങൾ ഉള്ളത് കൊണ്ട് തിരച്ചിൽ സുഖമമായി … പോലീസിനേക്കാൾ എളുപ്പത്തിൽ … അങ്ങനെ ഞങ്ങൾ കണ്ണനെ കണ്ടു പിടിച്ചു തമിഴ്നാട്ടിൽ നിന്ന് വലിയൊരു ഭിക്ഷാടന മാഫിയയുടെ ഒരു കണിയിൽ നിന്ന് (അവിടേയ്ക്ക് ഞാനിപ്പോ പോകുന്നില്ല) നമ്മുക്ക് കണ്ണന്റ വീട്ടിലേയ്ക്ക് പോകാം … ആ അമ്മയുടെ സന്തോഷം കണണം
അച്ചന്റെ മനസ്സ് നിറഞ്ഞ പുഞ്ചിരി ഞാൻ കണ്ടു ..
.
തൽക്കാലം ഇവിടെ നിൽക്കട്ട …
ഇത് വർഷങ്ങൾക്ക് മുന്നേ നടന്ന കഥ ഇപ്പോ കണ്ണൻ ..കണ്ണൻ മാഷ് ആണ് ഭാര്യയുണ്ട് കുട്ടികൾ ആയിട്ടില്ല .. അമ്മ വയസ്സായി ,അച്ഛനും വയ്യാതായിരിക്കുന്നു … ഇപ്പോൾ കണ്ണനും ഭാര്യയ്ക്കും . സ്വന്തം മതാപിതാക്കൾ ഒരു ഭാരമാണ് …കണ്ണൻ അവരെ വൃദ്ധസദനത്തിൽ കൊണ്ടാക്കാൻ പോലും ചർച്ച ചെയ്തു .. ഇന്നലെ അവന്റെ ഭാര്യ ഇറങ്ങി പോ തള്ളേ എന്ന് വരെ പറഞ്ഞു സങ്കടം സഹിക്കവയ്യാതെ അവൾ ഇറങ്ങി പോയി മോനേ എന്ന് ആ വൃദ്ധനായ അച്ഛൻ എന്നോട് പറയുബോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ….. ഇന്ന് രാവിലെ വരെ ഒന്ന് അന്വേഷിച്ച് പോകാൻ കണ്ണൻ മാഷ് തുനിഞ്ഞിട്ടില്ല ..
മോനേ നമ്മുക്ക് അമ്മയെ അന്വേഷിച് പോകാം
അവൾ ഇത് വരെ വന്നിട്ടില്ലാ എന്ന് പറഞ്ഞപ്പോൾ
മാഷ് പറഞ്ഞത് ” തളള എവിടെങ്കിലും പോയ് ചത്തിട്ടുണ്ടാകും അന്വേഷികണ്ട എന്നായിരുന്നു .
കണ്ണൻ മാഷ് പറഞ്ഞ തള്ളയുടെ ( ആ അമ്മയുടെ ശവശരീരം ഞാനിന്ന് കണ്ടിരുന്നു നായ കടിച്ച് പറിച്ച് വികൃതമാക്കിയിരുന്നു .. ആൾ സഞ്ചാരമില്ലാത്ത ഒരു പറമ്പിൽ … അനാഥമായി … അമ്മ എവിടെ പോയി എന്ന് ഒന്ന് അന്വേഷിച്ചിറങ്ങിയിരുന്നെങ്കിൽ കണ്ണാ ….. ഹോ
അധിക സമയം അവിടെ നിൽകാതെ ഞാൻ നടന്നകന്നു .. അപ്പോഴും എന്റെ മനസ്സിൽ മുഴങ്ങികൊണ്ടിരുന്നു..
കണ്ണാ .. കണ്ണാ പൊന്നുമോനേ ..
അമ്മ ദോശ ചുട്ടിട്ടുണ്ടടാ ഓടി വാടാ ..
എന്റെ മോൻ എവിടെ പോയതാ കുട്ട്യ .. കണ്ണാ…
RELATED ARTICLES

Most Popular

Recent Comments