Wednesday, May 8, 2024
HomeSTORIESഅമ്മ മനസ്സ് (കഥ).

അമ്മ മനസ്സ് (കഥ).

ഷിജി അനൂപ് (Street Light fb group).
ഈശ്വരാ ഈ പ്പെണ്ണിനെ കാണാനില്ലല്ലോ….. സമയം 5 ആയീ ലോന്റെ ഗുരുവായൂരപ്പാ….. 4.30 ആവുബ ള ക്കും വരണതാണല്ലോ???
ദേവു സ്വയം പിറുപിറുത്തു കൊണ്ട് വഴിയിലേക്ക് നോക്കിയിരിപ്പാണ്. ഇരുണ്ട്‌മൂടി തകർത്തു പെയ്യുകയാണ് തുലാവർഷം അതിലു ശക്തിയായി ദേവൂ ന്റെ മനസിലും ഇടിവെട്ടി പെയ്യുന്നുണ്ട്;ആവശ്യത്തിനും അനാവശ്യത്തിനും മകളുടെ കാര്യത്തിൽ കാണിക്കുന്ന ആകുലത അവളുടെ സ്വഭാവമാണ്
അമ്മേ… നീട്ടി വിളിച്ച് കൊണ്ട് നനഞ്ഞു കുതിർന്ന് ഓടി കയറി വന്നു നന്ദൂട്ടി തുടച്ചിട്ട ഉമ്മറത്ത് ചളി ചവിട്ടി കയറ്റി കുറ്റബോധത്തോടെ ദേവൂനെ നോക്കി നിന്ന് ചിണുങ്ങി
സോറി…. ദേവൂ
നീയി തെവിടാരുന്നെ ടീ– നാലു മണിക്ക് വിട്ടതല്ലേ സ്ക്കൂൾ ഈ നേരം വരെ എവിടാരുന്നു. അഞ്ചു മണിയായി മനുഷ്യനിവിടെ ആധി പിടിച്ച് ചാവാറായി….
അടിക്കാൻ കയ്യോങ്ങി കൊണ്ട് അവളെ ചേർത്തുനിർത്തി തലതുവർത്തി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു
സോറി അമ്മേ… ഞാനേ വരുന്ന വഴിയിലെ ഒരു മരം വീണു കിടക്കുന്നുണ്ട് കുറെ ചേട്ടൻ മാരത് മുറിച്ച് മാറ്റണുണ്ട് “അവൾ ദേവൂനെ വട്ടം പിടിച്ച് കൊണ്ട് പറഞ്ഞു
എന്താ? ന്റെ നന്ദൂ ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ എവിടെയും പോയി നോക്കി നിൽക്കരുതെന്ന് ആരെങ്കിലും പിടിച്ചോണ്ട് പോവില്ലേ???
എന്നെ ആരും പിടിക്കില്ലമ്മേ: .. ഞാനൊന്ന് കുളിച്ചിട്ട് വരാം
തിണ്ണയിലിട്ടിരിക്കുന്ന അവളുടെ ബാഗെടുത്ത് ദേവു അകത്തേക്ക് പോയി
അമ്മേ….
നന്ദൂ ന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ദേവു ഓടിച്ചെന്നു
എന്താ മോളേ…? പേടിച്ച് വിറച്ചു നിൽക്കുന്ന നന്ദു നെ ചേർത്ത് പിടിച്ചു
എന്താ കുട്ടീ ……?
ഇത് നോക്കമ്മേ…അവൾ വല്ലാതെ പേടിച്ചിരിക്കുന്നു
അമ്മേടെ കുട്ടി പേടിക്കണ്ടാട്ടോ…… പെൺകുട്ടികൾ അമ്മയാവാൻ അവരുടെ ശരീരം പാകപെടുന്നതിന്റെ സൂചനയാണിത്..എല്ലാ കുട്ടികൾക്കും ഇങ്ങനെ ണ്ടാവും… ഇനി എല്ലാ മാസവും കാണും ട്ടോ എന്റെ മോൾ വല്യ കുട്ടിയായിരിക്കുന്നു
കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് മനസിലാക്കി കൊടുത്തു ….
നന്ദേട്ടനെ ഫോൺ ചെയ്ത് വിവരം പറഞ്ഞു കരയണോ ചിരിക്കണോ എന്നറിയില്ലായിരുന്നൂ ദേവൂന്,
നന്ദൂട്ടിക്ക് പ്രായത്തിനനുസരിച്ചുള്ള ബുദ്ധി വളർച്ചയുമില്ല.ദേവൂന്റെ നെഞ്ചിടിപ്പ് കൂടി വന്നു അവൾക്കൊന്ന് പൊട്ടി കരയാനാണ് തോന്നിയത് അവൾ മറ്റൊരാളായി മാറികൊണ്ടിരുന്നു
ദേവൂ :..മോളെവിടെ? അത്യാഹ്ലാദത്തോടെയാണ് നന്ദൻ വീട്ടിലെത്തിയത് ഉത്തരവാദിത്വങ്ങൾ കൂടുതലാണ് ഇനി എന്തെല്ലാം കാര്യങ്ങളാണ് എല്ലാ ചടങ്ങുകളും ആചാരപ്രകാരം തന്നെ നടത്തണം അമ്മയെ വിളിച്ച് നല്ല ദിവസമാണോ എന്നൊക്കെ ചോദിച്ചുറിഞ്ഞുള്ള വരവാണ്
ദേവു മകളെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്നുണ്ട്
അഛേ— ന്ന് വിളിച്ചു കൊണ്ട് നന്ദു എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു.
ദേവു അവളെ ചേർത്ത് പിടിച്ചു നന്ദനെ മകളുടെ അടുത്തേക്ക് അടുപ്പിക്കുന്നില്ല
വല്ലാത്ത ഒരു ഭാവത്തോടെ അയാളെപുറത്താക്കി വാതിലടച്ചു.അവളുടെ മുഖം വിയർപ്പിൽ കുളിച്ചിരുന്നു
ദേവൂ… വാതിൽ തുറക്കൂ
അയാൾ അൽപസമയം അവിടെ നിന്ന് പിന്നെ തിരിഞ്ഞു നടന്നു അൽപം മുൻപ്
നന്ദേട്ടാ …… ഒന്നു വേഗം വരൂ എന്നു പറഞ്ഞവൾ. ഒരു മഴയുള്ള രാത്രിയിൽ തന്റെ കൈ പിടിച്ചിറങ്ങി വന്നവൾ – അന്ന് തൊട്ടിന്നു വരെ ആ കണ്ണു നിറയാനിടയാക്കിയിട്ടില്ല – മകളെ പോലെയാണവളെ നോക്കിയത് എന്നിട്ട്
എന്റെ ദേവൂ നെന്ത് പറ്റി?? അയാൾ കണ്ണുനീരടക്കാൻ പാടുപ്പെട്ടു
ദിവസങ്ങൾ കഴിഞ്ഞിട്ടും അവളിലെ അകൽച്ച കുറഞ്ഞില്ല. മകളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാതെ അവളെ സ്ക്കൂളിൽ പോലും വിടാതെ അടുത്ത് തന്നെ നിർത്തി
ഒരു ദിവസം സഹികെട്ട് നന്ദൻ മോളെ സ്ക്കൂളിൽ വിടണം എന്ന് കർശനമായി തന്നെ ദേവൂ നോട് പറഞ്ഞു
അവൾ രൂക്ഷമായി അയാളെ നോക്കി കൊണ്ട് നന്ദൂ നെ കൊണ്ട് മുറിയിലേക്ക് കയറി വാതിലടച്ചു
പിന്നെ പുറത്തിറങ്ങാതായി ജനലിൽകൂടി നന്ദൂട്ടി വിളിച്ച് പറഞ്ഞു കൊണ്ടേ യി രു ന്നു
അച്ഛാ… ഒന്നു വാതിൽ തുറക്കാൻ പറയൂ ഈ അമ്മയോട് :..പ്ലീസ്
മകളുടെ കരച്ചിൽ അയാളുടെ സകല നിയന്ത്രണങ്ങളും വിട്ട് പ്രതികരിക്കാൻ പ്രേരിപ്പിച്ചു വാതിൽ ചവിട്ടിപൊളിച്ച് അകത്തു കടന്ന് നന്ദൂ നെ പുറത്തിറക്കി
ദേവു ഒരുസംഹാരരുദ്രയായി മാറിനന്ദന്റെ നേരെ പാഞ്ഞടുത്തു
ഒടുവിൽ തളർന്നു ബോധമറ്റവൾ ആ നെഞ്ചിലേക്ക് വീണു
മാനസികരോഗാശുപത്രിയുടെ സെല്ലിനുള്ളിൽ ആ ശരീരം മാത്രമേ ഒതുങ്ങിയിരുന്നുള്ളൂ ആ മനസ് നിയന്ത്രണങ്ങളില്ലാതെ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ച് മരണത്തിന്റെ ഗന്ധമുള്ള ദ്രവിച്ച് പഴകിയ ആ തറവാട്ടിലെ ഇരുട്ടുമുറികളിൽ നിലയുറപ്പിച്ചു
ഭീതി നിറഞ്ഞ നടുത്തളങ്ങളിൽ
ഇരുളിൽ പിതൃതുല്യമായ പരുപരുത്ത കൈകൾ നിയന്ത്രണം ലംഘിച്ച് പരതി നടക്കുമ്പോൾ അവൾ അലറി വിളിച്ചു
വേദനയാൽ ഞരങ്ങി പിന്നെ തേങ്ങി കരഞ്ഞു
ഇടക്കെപ്പോഴോതിരിച്ചെത്തുന്നുണ്ട് ആ മനസ്
നന്ദേട്ടാ…… നമ്മുടെ മോളെവിടെ എന്ന് പുലമ്പി
തിരികെ വീണ്ടും ആ നാലുകെട്ടിന്റെ പഴമയിലേക്ക് പറന്നു പോയി കൊണ്ടേ യിരിക്കും അവൾക്കായ് ഹൃദയത്തിലെ മുഴുവൻ സ്നേഹവും നൽകി കാത്തിരിക്കുന്നവന്റെ നെഞ്ചിൽ ഇരുട്ട് പരത്തി കൊണ്ട് – …

 

RELATED ARTICLES

Most Popular

Recent Comments