Thursday, March 28, 2024
HomeEssaysചാര്ന്മാരിലെ "ഹീറോ": ഓലേഗ് പെന്കൊവ്സ്കി (ലേഖനം).

ചാര്ന്മാരിലെ “ഹീറോ”: ഓലേഗ് പെന്കൊവ്സ്കി (ലേഖനം).

ദീപ ഡേവിഡ് (Street Light fb group).
നമ്മള്‍ ഇന്ന് ജീവിക്കുന്ന ലോകം അത്ര ത്രില്ലിംഗ് അല്ല എന്ന് തോന്നുണ്ട് എങ്കില്‍ കുറെ ഒക്കെ അതൊരു സത്യമാണ്. പണ്ടൊക്കെ നല്ല കിടിലം പരിപാടികള്‍ ആയിരുന്നു നടന്നിരുന്നത്. റഷ്യയും അമേരിക്കയും നേര്‍ക്ക് നേരെ നിന്ന് വെല്ലുവിളിച്ച കാലമായിരുന്നു ശീതയുദ്ധം, ക്യുബയിലെ അമേരിക്കന്‍ ചായ്വുള്ള ബാറ്റിസ്റ സര്‍ക്കാരിന്റെ പതനവും കാസ്ട്രോയുടെ വിപ്ലവ സര്‍ക്കാരിന്റെ ഉദയവും പിന്നീടു നടന്ന ചില പ്രശ്നങ്ങളുടെയും ഫലമായി കാര്യങ്ങള്‍ വഷളായിരുന്നു.
അമേരിക്ക റഷ്യ യുദ്ധം നടക്കാനോ അല്ലെങ്കില്‍ അമേരിക്കയോ റഷ്യയോ ക്യുബയിലെക് കയറാനോ ശ്രമിക്കും എന്നൊരു അവസ്ഥ വന്നു. അതുകൊണ്ട് അമേരിക്ക റഷ്യന്‍ ഭീഷണി ഒഴിവാക്കാന്‍ ഒരു വഴി കണ്ടെത്തി. USSRനു പടിഞ്ഞാറ് വശം കവര്‍ ചെയ്യും വിധത്തില്‍ സഖ്യ രാജ്യങ്ങള്‍ ആയ ഇംഗ്ലണ്ട്, ഇറ്റലി, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ റഷ്യയെ ലക്‌ഷ്യം വെച്ച് ആണവ മിസ്സൈലുകള്‍ സ്ഥാപിക്കുക എന്നതായിരുന്നു ആ പദ്ധതി. പുറമേ രഹസ്യം എന്ന് തോന്നിച്ചു എങ്കിലും തങ്ങളെ ലക്‌ഷ്യം വെച്ചിരിക്കുന്ന ആണവ ഭീഷണി റഷ്യയില്‍ അറിയണം എന്നും അതുവഴി അവരെ നിലയ്ക്ക് നിര്‍ത്താം എന്നും പ്രസിഡണ്ട്‌ കെന്നഡി കണക്കുകൂട്ടി.
പ്രതീക്ഷിച്ചപോലെ ഈ ഭീഷണി റഷ്യ മനസിലാക്കി അമേരിക്ക യുടെ ആഗ്രഹം പോലെ ഭയന്ന മാതിരി പുറമേക് കാണിച്ചു നിന്നു. പക്ഷെ ഉള്ളില്‍ മറ്റൊരു രഹസ്യ പദ്ധതി രൂപപ്പെടുകയായിരുന്നു.”Operation Anadyr” 1962ല്‍ ക്രൂഷ്ചേവ് തങ്ങളുടെ SS-5 ആണവ മിസൈലുകള്‍ ഇരു ചെവി അറിയാതെ ക്യുബയിലെക് കടത്തി. അമേരിക്കയുടെ തന്ത്ര പ്രധാനസ്ഥലങ്ങളെ ലക്ഷ്യമാക്കി എപ്പോ വേണമെങ്കിലും തൊടുത്തു വിടാന്‍ പാകത്തില്‍ സജ്ജമാക്കി വെച്ചു.5 മിസൈല്‍ റെജിമെന്റും അവരെ സഹായിക്കാന്‍ 40,000-60,000 പേരോളം വരുന്ന റഷ്യന്‍ സൈന്യവും ഈ പദ്ധതിയുടെ ഭാഗമായി ക്യുബയില്‍ എത്തി, ഈ സംഗതികള്‍ അമേരിക്ക ആദ്യം അറിഞ്ഞിരുന്നില്ല
അറിഞ്ഞിരുന്നില്ല എന്നുവെച്ചാല്‍ അമേരിക്ക ശ്രമിച്ചില്ല എന്ന് അര്‍ഥം ഇല്ല. ജൂലായി മുതല്‍ ഒഗസ്റ് മാസം വരെ USSR-ക്യുബ റൂട്ടില്‍ സഞ്ചരിച്ച 85ഓളം ചരക്കുകപ്പലുകള്‍ അവര്‍ നിരീക്ഷിച്ചു. അതില്‍ ഉള്ള ചരക്കുകളെ കുറിച്ച് മാക്സിമം വിവരം ശേഖരിച്ചു, അതിന്റെ ഭാരവും കൊണ്ട് മാത്രം കപ്പല്‍ അത്രയും വെള്ളത്തില്‍ താഴുകയില്ല എന്നവര്‍ മനസിലാക്കി, എന്നാല്‍ അകത്തു എന്താണ് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. CIA മേധാവി John A. McConന്റെ നേതൃത്വത്തില്‍ വളരെ ശ്രമിച്ച ശേഷം റഷ്യ ഒരുപക്ഷെ ക്യുബയ്ക്ക് മിസൈലുകള്‍ നല്കുകയായിരിക്കാം എന്നാ ഒരു തിയറിയില്‍ അവര്‍ എത്തി.അഗസ്റ് 22 ഈ വിവരം അദേഹം കെന്നഡിയെ അറിയിച്ചു എങ്കിലും തെളിവ് ഇല്ലാത്തതിനാല്‍ നിരസിക്കപെട്ടു. എന്നാല്‍ ആണവ സാധ്യതയുടെ പശ്ചാത്തലത്തില്‍ ,സത്യം അറിയാന്‍ ഉള്ള സമ്മര്‍ദം ഏറുകയും ചെയ്തു. ഈ സമയത്തും ക്യുബയില്‍ നടക്കുന്നത് പ്രതിരോധത്തിനുള്ള കാര്യങ്ങള്‍ മാത്രമാണ് എന്ന് വിശ്വസനീയമായി പറയുവാന്‍ റഷ്യക്ക് കഴിഞ്ഞു.
റഷ്യയില്‍ ഉള്ളതില്‍ വെച്ച് അമേരിക്കയുടെ ഏറ്റവും വലിയ ചാരന്‍ ആയിരുന്നു ഓലേഗ് പെന്കൊവിസ്കി. mi6,CIA ഒക്കെ അദേഹത്തിന്റെ രഹസ്യപേര് ആയി ഉപയോഗിച്ചത് പോലും “ഹീറോ” എന്നായിരുന്നു. ആ പേരിനു തികച്ചും അര്‍ഹമായ ചാര പ്രവര്‍ത്തി ആണ് അദേഹം അന്ന് ചെയ്തത്. തന്റെ മേല്‍ KGBഅതീവ സംശയത്തില്‍ ആണ് എന്ന് അറിഞ്ഞിട്ടും അദേഹം ഇതിനു തയാറായി
ഇതിനിടെ അഗസ്റ് 29നു അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ ക്യുബയില്‍ നിന്നും റഷ്യന്‍ മിസ്സൈലുകളുടെ ചിത്രങ്ങള്‍ എടുത്തു. റഷ്യ ക്യുബയ്ക്ക് മിസൈല്‍ കൈമാറി എന്ന John A. McConന്റെ തിയറി ശെരി വെക്കുന്നത്തിനു അമേരിക്കയ്ക്ക് കിട്ടിയ ആദ്യ തെളിവ് ആയിരുന്നു അത് ഒക്ടോബര്‍ 14 നു ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയു൦ എന്ന് കരുതപെടുന്ന മിസൈല്‍ ചിത്രങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചു.
എന്നാല്‍ വെറും ചിത്രങ്ങള്‍ മാത്രം വെച്ച് തങ്ങള്‍ക് നേരെ ഉള്ള ഭീഷണിയുടെ ഭീകരത മനസിലാക്കാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. SS-4 മിസൈലിന് ആയിരം മൈല്‍ ശേഷിയുണ്ട് എന്ന് മാത്രമേ അവര്‍ക്ക് കണക്കാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ
യഥാര്‍ത്ഥത്തില്‍ ഈ സമയം 100ലഓളം ആണവ മിസൈലുകള്‍ (1000 മൈല്‍ ശേഷി ഉള്ള SS-4 ഉം 2000മൈല്‍ ശേഷി ഉള്ള SS-5ഉം മിസൈലുകള്‍ ) ക്യുബയില്‍ സ്ഥാപിച്ചു ഒട്ടുമിക്ക അമേരിക്കന്‍ തന്ത്ര പ്രധാന സ്ഥലങ്ങളെയും തങ്ങളുടെ ലക്ഷ്യത്തിനു ഉള്ളില്‍ ആക്കാന്‍ റഷ്യക്ക് കഴിഞ്ഞിരുന്നു എന്നും കൂടി മനസിലാക്കേണ്ടതുണ്ട്.ഒക്ടോബര്‍ 18അതില്‍ പല കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
മിലട്ടറി അക്കാദമിയില്‍ ഒരു ഗവേഷണത്തിനു എന്ന പേരില്‍ കയറാന്‍ അനുവാദം വാങ്ങിയ ഹീറോ അവിടെനിന്നും SS -4, SS-5 ഉള്‍പ്പെടെ ഉള്ള മിസൈലിന്റെ സ്പെസിഫിക്കേഷനും പ്രവര്‍ത്തനവും വിവരിക്കുന്ന ഓപറേഷന്‍ മാനുവല്‍ തന്നെ പകര്‍ത്തി ഇതിനകം അമേരിക്കയിലേക് അയച്ചിരുന്നു . CIAയ്ക്ക് അകെ ചെയ്യാന്‍ ഉള്ളത് ചിത്രങ്ങളില്‍ നോക്കി മിസൈലുകളുടെ പേര് വായിച്ചു ഒത്തു നോക്കുക മാത്രമായിരുന്നു. 2000മൈല്‍ ശേഷി ഉള്ള SS-5മിസൈലുകള്‍ റഷ്യക്ക് ഉണ്ടെന്നും അവയില്‍ ചിലത് ഇപ്പോള്‍ ക്യുബയില്‍ തങ്ങളെ ലക്ഷം വച്ച് പ്രവര്‍ത്തനക്ഷമമായി ആജ്ഞ കാത്തിരിക്കുന്നു എന്നുമുള്ള വിവരം അമേരിക്കന്‍ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചുകളഞ്ഞു.
ഹീറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ഒരു മാസത്തിനു ഉള്ളില്‍ എല്ലാ മിസൈലും ആക്രമണ സജ്ജമാകും എന്നും അമേരിക്കയിലെ എല്ലാ നഗരങ്ങളെയും ഭസ്മമാക്കാന്‍ കഴിയുന്ന അത്ര ആണവ മിസൈലുകള്‍ ഉണ്ടെന്നും അവയുടെ പ്രവര്‍ത്തന വിവരങ്ങള്‍ അടങ്ങിയ ഓപറേഷന്‍ മാനുവല്‍ അടക്കം ഉള്ള വിവരങ്ങളും തെളിവുകള്‍ ആയിവച്ചുകൊണ്ട് ആയി പ്രസിഡന്റ്‌ കെന്നഡിയെ അറിയിച്ചു. ഒക്ടോബര്‍ 22 നു അദേഹം ഈ ഭീഷണിയെ കുറിച്ച് രാജ്യത്തെ അറിയിച്ചു.
ഇത് അന്തരാഷ്ട്ര തലത്തില്‍ ചരച്ചയാവുകയും 26ആം തീയതി ഇംഗ്ലണ്ട്, ഇറ്റലി, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന് അമേരിക്ക മിസൈലുകള്‍ മാറ്റുന്ന പക്ഷം USSRഉം ക്യുബയില്‍ നിന് മിസൈലുകള്‍ മാറ്റം എന്നും അധിനിവേശം ഒഴിവാക്കാം എന്ന് ഒരു നിര്‍ദേശം ക്രൂഷ്ചേവ് മുന്നോട്ടു വെച്ചു.ഒക്ടോബർ 27-ന് സോവിയറ്റ്കാര്‍ ഒരു അമേരിക്കൻ ചാര വിമാനം വെടിവച്ചു വീഴ്ത്തിയാതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയില്‍ എത്തുകയും ഒരു ആണവ യുദ്ധം ആസന്നമാവുകയും ചെയ്തു. ഈ ചാരവിമാനപ്രശ്നം അമേരിക്കയ്ക്ക് അന്ത്രഷ്ട്രതലത്തില്‍ വലിയ നാണക്കേടും ഉണ്ടാക്കി.
28 നു ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ സോവിയറ്റ് നിര്‍ദേശം അംഗീകരിക്കാന്‍ അമേരിക്ക തയാറായി. അതോടെ പ്രതിസന്ധി അവസാനിച്ചു.
മുന്‍പുതന്നെ സംശയത്തിന്റെ നിഴലില്‍ ആയിരുന്ന ഹീറോ ഈ ശ്രമത്തില്‍ പിടിക്കപെടുകയും പല പീടനങ്ങള്‍ക്കും ശേഷം വധിക്കപെടുകയും ചെയ്തു എന്ന് വിശ്വസിക്കപെടുന്നു.
PS:ഇതില്‍ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളുടെയും ദ്രിശ്യ ആവിഷ്കാരവും ,ഹീറോയുമായി ബന്ധപെട്ടു വിവിധ രഹസ്യ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ട യഥാര്‍ത്ഥ ഫോട്ടോകളും മറ്റും ബിബിസി യുടെ ഡോക്യുമെന്‍ററിയില്‍ കാണാം. ലിങ്ക് :https://en.wikipedia.org/wiki/Nuclear_Secrets

 

RELATED ARTICLES

Most Popular

Recent Comments