Monday, May 6, 2024
HomePoemsവിശപ്പാണ് ദൈവം. (കവിത)

വിശപ്പാണ് ദൈവം. (കവിത)

വിശപ്പാണ് ദൈവം. (കവിത)

അനുകൃഷ്ണ. (Street Light fb group)
പശിയാണു ദൈവം
പലതു പറഞ്ഞാലും
ഒരുചാൺ വയറിനു
പായുവോർ നാം
ആഢംബരങ്ങളിൽ
അന്നമാം ദൈവത്തെ
എച്ചിലാക്കിടുന്നു
മദംകൊണ്ടു നാം
അന്നമാണീശ്വരൻ
നമിച്ചേ കഴിക്കാവൂ
ദാനം, മാഹാദാനം
അന്നദാനം..!
കുപ്പയിൽ തട്ടും
കുലദൈവത്തെ
കത്തും വയറിനു
ദാനമാക്കൂ…
പശിയാണു ദൈവം
പരമസത്യം ,നിന്റെ
ജീവനും ചിന്തയും
അതിനുള്ളിലല്ലോ..!!!
പത്തുപേർ മൃഷ്ടാന്നം
ഭക്ഷിച്ചിടുമ്പോൾ
പതിനായിരം അലയുന്നൂ
വേവും വയറുമായ്
ശുദ്ധജലവും ഭോജനവും
നിന്ദിച്ചിടല്ലേ നാം കൂട്ടുകാരെ
പ്രതിജ്ഞയായ് മാറ്റുക
ഈ ജീവസത്യത്തെ
നന്മയ്ക്കുവേണ്ടി നമുക്കുവേണ്ടി..!!

 

RELATED ARTICLES

Most Popular

Recent Comments