Wednesday, January 15, 2025
HomePoemsതിരഞ്ഞെടുപ്പ്‌.. (കവിത)

തിരഞ്ഞെടുപ്പ്‌.. (കവിത)

തിരഞ്ഞെടുപ്പ്‌.. (കവിത)

ഷംസു പൂമ. (Street Light fb group)
ശശികല ഉണ്ണിയാർച്ചയുടെ എഡിറ്റിംഗ്‌…..
…………………………………….
ഷർട്ടൊന്നെടുക്കേണം
വാമിനിയോടോതി
സാരിയൊന്നെനിക്കെ-
വളുടെപതിവുമൊഴി.
ശകടത്തിൽ കയറി
മാളിലൊന്നു പോയി
ഝടുതിയിൽ ഷർട്ടൊന്നെടുത്തു
നോക്കവേസാരികൂമ്പാര –
ത്തിനരികിലതാ വാമിനി
തിരായാനിനിയില്ല
അഞ്ചുമുഴംതുണിയാം
മനം തേടും സാരി
കൂമ്പാരത്തിലൊന്നെടുക്കാൻ
ആംഗ്യഭാഷയിലോ ഞാനും
പെണ്ണിൻമനത്തെയും
വിധിയേയുശപിച്ചു
നിന്നു കഴച്ചകാലും
വലിച്ചിട്ടകയ്യുമായ്
പിറുപിറുപ്പോടെ
പാവാടക്കാരിയും
മറ്റൊരു മാളിൻപേരുചൊല്ലി
ഇറങ്ങുന്നവാമിനിയെ
നോക്കിമുഖകറുപ്പിച്ച
യുടനേചൊല്ലി അവൾ
സാരിവേണ്ടെനിക്കിന്ന്
കഷ്ടം…..കഷ്ടംമെന്നുചൊല്ലി വിധിയെ ശപിച്ചുഞാനും .

 

RELATED ARTICLES

Most Popular

Recent Comments