Monday, May 6, 2024
HomeLiteratureഎന്റെ ഏട്ടൻ (കഥ).

എന്റെ ഏട്ടൻ (കഥ).

എന്റെ ഏട്ടൻ (കഥ).

ശിവ (Street Light fb group).
ഏട്ടൻ ജനിച്ചതിനു ശേഷം ഒരു പെൺ കുഞ്ഞിനായി അമ്മയും അച്ഛനും ആഗ്രഹിച്ചുവെങ്കിലും
നാലു വർഷം കാത്തിരിക്കേണ്ടി വന്നു
എന്റെ ജനനത്തിനായി……
അത്രയും കാലം രണ്ടാളും ഒരുപാട് ഓമനിച്ചാണ് ഏട്ടനെ വളർത്തിയത്
അത് കൊണ്ട് തന്നെ അമ്മയുടെ വയറ്റിൽ ഉള്ള എന്റെ ചവിട്ട് പലവട്ടം എന്റെ ശബ്ദം കാതോർത്ത ഏട്ടന് കിട്ടിയിട്ടുണ്ട്
ആറാം മാസം മുതൽ എന്റെ ഓരോ ചലനവും അച്ഛയെക്കാളേറെ ഏട്ടൻ കാതോർത്തിട്ടുണ്ട്
അമ്മയുടെ മടിയിൽ കിടന്നു ഏട്ടൻ ചെവിയോർക്കും …അപ്പോൾ അമ്മ ഒരേ ഒരു മകന്റെ തലമുടിയിൽ തടവി കൊണ്ടിരിക്കും
എന്റെ പിറവി മുതൽ പെണ്ണാണ് എന്നറിഞ്ഞു അമ്മയും അച്ഛനും സന്തോഷിച്ചു
കൂടെ ഒരത്ഭുതം പോലെ ഏട്ടനും
അത്രയേറെ ആഗ്രഹിച്ചത് ദൈവം തന്നതിനാലാവാം അമ്മ എന്നെ സ്നേഹം കൊണ്ട് പൊതിയുമായിരുന്നു
അച്ഛൻ ജോലി കഴിഞ്ഞു വന്നാൽ എന്നെ എടുത്തു നടപ്പായിരുന്നു …അധികവും
എന്നോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ടാകാം
പിന്നീട് ഏട്ടനെ പഴേ പോലെ ശ്രദ്ധിക്കാൻ കഴിയാറില്ല അമ്മയ്ക്കും അച്ഛനും
അത്രയും കാലം ആ വീട്ടിലെ രാജകുമാരൻ ആയിരുന്ന ഏട്ടൻ
അതിൽ വളരെ അധികം വിഷമിച്ചു
എന്നും അമ്മ എന്റെ അരികിൽ നിന്ന് മാറുമ്പോൾ
ഏട്ടൻ എന്നെ കൊഞ്ചിക്കും
ഇഷ്ടത്തോടെ വാവേ ന്ന് വിളിക്കും
എന്റെ പുഞ്ചിരിയിൽ അത്ഭുതമായ എന്തോ കണ്ട പോലെ സന്തോഷവാനാകും
“”””” വാവേ…. അമ്മയ്ക്ക് ഇപ്പൊ എട്ടനോട് സ്നേഹോല്ല …. ന്നാലും നിക്ക് അമ്മെ ഇഷ്ടാ…
ന്റെ വാവേം…
അച്ഛ ഇപ്പൊ എന്നെ എടുക്കാറില്ല ന്റെ വാവയെ മാത്രേ എടുക്കാറുള്ളൂ…
ന്നാലും നിക്ക് വാവയോട് ദേശ്യോന്നും ഇല്ലാട്ടോ…””””””””
ന്നു എപ്പോഴും ന്നോട് പറയും
കാലങ്ങൾ കടന്നു പോകെ
ഞാൻ വളർന്നു
ഏട്ടന്റെ കുഞ്ഞു വാവ ആയി…
അമ്മയുടെ പെണ്ണായി….
അച്ഛന്റെ പൊന്നു മോളായി….
ഞാൻ ചെയ്യുന്ന കുസൃതികൾക്കെല്ലാം എന്നും ഏട്ടൻ തല്ലു വാങ്ങുമായിരുന്നു
എന്റെ കയ്യൊ ….കാലോ …. പൊട്ടിയാൽ
ഏട്ടന് അന്ന് രണ്ടാളുടേം കയ്യിൽ നിന്നും കിട്ടും
കരഞ്ഞു
കുറച്ചു കഴിഞ്ഞു
ഞാൻ ചെന്ന് ചോയ്ക്കും
“” ട്ടാ…. വേനേണ്ടോന്ന് “
അപ്പൊ
ചിരിച്ചോണ്ട്
കണ്ണീരു തുടച്ചു പറയും
” ഒന്നുല്ല വാവേ ..
ഏട്ടന് അച്ഛയെ പറ്റിച്ചതാന്ന്….””
എന്നെ സ്നേഹത്തോടെ കൈ പിടിച്ചു നടക്കും
പൂമ്പാറ്റയോടും തുമ്പികളോടും കിന്നാരം പറയുന്ന എന്നെ എട്ടാണെന്നും സ്നേഹമായിരുന്നു
എന്റെ മൂന്നാം പിറന്നാള് കഴിഞ്ഞു പിറ്റേന്ന് ശക്തമായ മഴയിൽ
വീട്ടു മുറ്റം നിറയെ വെള്ളമായിരുന്നു..
ഏട്ടന്റെ കയ്യിൽ നിന്നും ആലിപ്പഴം പെറുക്കാൻ
ഓടിയിറങ്ങിയ ഞാൻ പിന്നോട്ട് വീണപ്പോൾ
ഓടി വന്നെന്നെ താങ്ങിയ ഏട്ടനും ഞാനും വീണു
ഏട്ടന്റെ മുകളിൽ വീണ ഞാൻ തല കറങ്ങി വീണിരുന്നു..
ഏട്ടന്റെ കരച്ചിൽ കേട്ടെത്തിയ അമ്മ
നിലവിളിച്ചു കൊണ്ട് ഓടി വന്നെന്നെ കോരിയെടുത്തു
അപ്പോഴേക്കും ജോലി കഴിഞ്ഞു വന്ന അച്ഛൻ കേട്ടത് അമ്മ ഏട്ടനോട്

ന്റെ മോളെ കൊന്നോ ഇയ്യ് “ന്ന് “
ചോദിച്ചതാരുന്നു
കേറി വന്ന അച്ഛൻ കയ്യിലിരുന്ന പൊതികൾ
നിലത്തിട്ട് ഏട്ടനെ പിന്നോട്ട് തള്ളി ന്നെ വാരിയെടുത്ത് അകത്തു കൊണ്ട് ചെന്ന് കിടത്തി
പിന്നാലെ അലച്ചു വന്ന അമ്മ കട്ടിലിനു താഴെ ഇരുന്നു അച്ഛനെ നോക്കി
എന്റെ നനഞ്ഞ വസ്ത്രം മാറ്റി
പുതിയതിട്ടു പുതപ്പിച്ചു കാലു ചൂട് പിടിച്ചു
ന്നെ തട്ടി വിളിച്ചു…
ഞാൻ കണ്ണ് തുറന്നപ്പോൾ അവർ സന്തോഷത്തോടെ കെട്ടിപിടിച്ചു
~~~~~~~~~~~~~~~~~||
അപ്പോഴും നനഞ്ഞു വിറച്ചു മുറ്റത്തു കൂനികൂടിയിരുന്ന ഏട്ടനെ ആരും ഓർത്തില്ല
“””””””ഞാനൊന്നും ചെയ്തില്ല
ന്റെ വാവേ ഞാനൊന്നും ചെയ്തില്ല
വാവേ ഞാൻ കൊന്നില്ല
കൊല്ലില്ല “””””””
എന്ന് മാറി മാറി പറഞ്ഞു കൊണ്ടിരിക്കുന്ന എന്റെ ഏട്ടനെ ആരും കണ്ടില്ല
അമ്മെ ഏട്ടൻ ന്നും പറഞ്ഞു ഓടിയ എന്നെ അമ്മ തടഞ്ഞെങ്കിലും
ആ കൈ തട്ടി മാറ്റി ഞാൻ ചെന്നപ്പോ
മഴ നനഞ്ഞു
കിടു കിടെ വിറച്ചു മഴയതിരിക്കുന്ന ഏട്ടനെ വിളിച്ചു ഞാൻ കരഞ്ഞു..
ഏട്ടന്റെ ഭാഗത്തു നിന്നൊഴുകുന്ന വെള്ളത്തിന് ചുവന്ന നിറമായിരുന്നു
വീണപ്പോൾ എന്റെ തല ഇടിക്കണ്ടേ കല്ലിൽ അപ്പോഴും പറ്റിപ്പിടിച്ചു ഇരിപ്പുണ്ടായിരുന്നു
ഏട്ടന്റെ ചുരുണ്ട മുടി
എന്റെ പിന്നാലെ ഓടി വന്നു അമ്മ അലറികരഞ്ഞു….
തലയ്‌ക്കേറ്റ പരിക്കോ.. അച്ഛന്റെ തല്ലോ ആയിരുന്നില്ല
ന്നെ കൊന്നോ നിയ്യ് എന്ന അമ്മയുടെ ചോദ്യം
ഏട്ടന്റെ കാലിൽ ഒരു ചങ്ങല തീർത്തു…
ഈ കുഞ്ഞനുജത്തിയെ തിരിച്ചറിയാതെ
ഇപ്പോഴും
പറയും
“” ന്റെ വാവേ ഞാൻ കൊന്നില്ല അമ്മേന്ന് “””
ഏട്ടനെ കെട്ടി പിടിച്ചെന്റെ അമ്മ കരയും ….
ഒരു പാപം ചെയ്ത ഓർമ്മയിൽ…

RELATED ARTICLES

Most Popular

Recent Comments