Friday, April 26, 2024
HomePoemsതിരിച്ചറിവ്. (കവിത)

തിരിച്ചറിവ്. (കവിത)

തിരിച്ചറിവ്. (കവിത)

പദ്മിനി ജയകുമാർ. (Street Light fb group)
ഓര്‍മയിലെ
സ്കൂള്‍ ചോറ്റു പാത്രത്തിലെന്നും
ചോറിനൊപ്പം കറി മുരിങ്ങയില
പല രൂപത്തില്‍
കാണുന്പോഴെ
രുചി മരവിക്കും
അതെന്നെ മാത്രമല്ല
ചുവക്കുന്ന സന്ധ്യകളെ
മടുപ്പിക്കുന്ന രാത്രികളെ
ഒക്കെ ആക്രമിക്കും.
കര്‍ക്കിടകത്തില്‍
കയ്ക്കുമെന്ന് പറഞ്ഞ്
ആമാസത്തില്‍ മാത്രമാണ്
അതിനൊരവധി,
എല്ലാ മാസവും
കര്‍ക്കിടകം ആയിരുന്നന്കിലെന്ന്
”രാമനോട്” പ്രാര്‍ത്ഥിക്കാത്ത
ദിവസങ്ങളില്ല.
എല്ലാ കറികളിലും കയറി കൂടിയിരുന്ന അതിനെ
എങ്ങിനെ നശിപ്പിക്കാം
എന്നതിലായിരുന്നു
എന്റെ ഗവേക്ഷണം,
എനിക്കൊരിക്കലും
വിജയിക്കാനാവാത്തിടത്ത്
കാലങ്ങള്‍ക്കുശേഷം
പുതിയ പോരാളികളെത്തി
പേരറിയാ കീടങ്ങളുടെ
ആക്രമണത്തില്‍
ഗര്‍വ്വോടെ നിന്ന
മരങ്ങള്‍, തടിയില്‍
തുള വീണു,ചീഞ്ഞൂ
നശിച്ചു,മണ്ണടിഞ്ഞു.
വര്‍ഷള്‍ക്കിപ്പുറം
കാടുകളിലേക്കുള്ള
യാത്രകളിലൊന്നില്‍
പിന്നീടാ രുചിയറിഞ്ഞു.
അതെന്നെ മടുപ്പിച്ചില്ല,
ഒരൊറ്റ നിമിഷം കൊണ്ട്
നാവില്‍ ഉറഞ്ഞുപോയ
രുചിമുകുളങ്ങളെ
തിരിച്ചു തന്നു.
എന്നിലെ കുട്ടിയെ
വീണ്ടെടുത്തു.
അന്തഃ രംഗത്തിലെന്നോ
കലര്‍ന്ന പച്ചപ്പ്
തൊലിയെ ഭേദിച്ച്
രക്തത്തില്‍ കലര്‍ന്നു
ഒരു മാത്ര ഞാനൊരു
സസ്യമായ് മാറി…
RELATED ARTICLES

Most Popular

Recent Comments