Thursday, May 2, 2024
HomePoemsപ്രവാസികൾ. (കവിത)

പ്രവാസികൾ. (കവിത)

പ്രവാസികൾ. (കവിത)

മാധവ് കെ വാസുദേവ്. (Street Light fb group)
ഞങ്ങൾ പ്രവാസികൾ ചുടുവെയിൽവേനലിൽ
സ്വപ്നങ്ങളൊക്കെ ഹോമിച്ചുനില്പവർ
ആളുന്നവേനലിൽ വെന്തുപതം വന്ന
മോഹങ്ങളുള്ളിലെരിച്ചു നില്ക്കുന്നവർ
ഞങ്ങൾ പ്രവാസികൾ നിങ്ങൾക്കായി ജീവിതം
തീറെഴുതിത്തന്നു മാറിനില്ക്കുന്നവർ
രക്തംവിയർപ്പാക്കി മോന്തിക്കുടിച്ചാദ്യം
രക്തബന്ധത്തിനായി മെല്ലെച്ചിരിച്ചവർ
ഞങ്ങൾ പ്രവാസികൾ ഉള്ളിലെരിഞ്ഞവർ
കണ്ണുനീർ വറ്റിതളർന്നു നില്ക്കുന്നവർ
സ്വപ്‌നങ്ങൾ വിറ്റുമോഹങ്ങൾ നല്കിയോർ
ജീവിതയാത്രയിൽ പാതി പിന്നിട്ടവർ
ഞങ്ങൾ പ്രവാസികൾ നഷ്ടങ്ങൾ നേടിയോർ
ലാഭങ്ങളൊക്കെയും വീതിച്ചു തന്നവർ
അവസാനയാറടി എവിടെയെന്നറിയാതെ
ഉള്ളിക്കരഞ്ഞു പുറമെ ചിരിച്ചവർ
ഞങ്ങൾ പ്രവാസികൾ നാടിനും വീടിനും
കറവപ്പശുക്കളായെന്നും ചരിക്കുവോർ
RELATED ARTICLES

Most Popular

Recent Comments