Thursday, May 2, 2024
HomePoemsകപട മുഖങ്ങൾ. (കവിത)

കപട മുഖങ്ങൾ. (കവിത)

കപട മുഖങ്ങൾ. (കവിത)

ജിജി. (Street Light fb group)
പുണ്യം പുലർത്തുവാൻ
കാടത്തം കാട്ടുന്ന
കാട്ടാളചെയ്തിക്കോ പുണ്യം …
ഒരുവനെ നേരിടാൻ
നൂറ്റവരെങ്കിലീ ന്യായം
പറഞ്ഞീടാൻ എന്തുണ്ടവകാശം …
അഗതികൾക്കാശ്വാസമേകിടാൻ
അല്ലെങ്കിൽ…
മനുഷ്യമനസ്സുകൾ നോവിക്കാൻ എങ്കിലാ പടച്ചോന്റെ പേരൊന്നൊഴിച്ചൂടെ കൂട്ടരേ ?
നോവിന്റെ കണ്ണീരു വീഴ്ത്തി പടർത്തി പുറംപൂച്ചു് കാട്ടി
പുലഭ്യം പറയുന്ന കപട
വിശ്വാസക്കരുത്തിൽ കുരുക്കും തകരകളാവാതെ …
മാനവ ഹൃദയ ഗഗനസീമകൾക്കപ്പുറം മിന്നിത്തിളങ്ങുന്ന താരങ്ങളാവുമോ ?
തഴുകിത്തലോടും കുളിർതെന്നലാവുമോ ?

 

RELATED ARTICLES

Most Popular

Recent Comments