Friday, April 26, 2024
HomeLiteratureപാൽക്കാരിപ്പെണ്ണ് (കഥ).

പാൽക്കാരിപ്പെണ്ണ് (കഥ).

പാൽക്കാരിപ്പെണ്ണ് (കഥ).

 സജി.കുളത്തൂപ്പുഴ.
“എന്നിട്ടെന്തിനാണ് വൈഗാ….നിർബന്ധിക്കരുതെന്ന് പറഞ്ഞത്….?
“നിർബന്ധിക്കരുതെന്നല്ലേ….പറഞ്ഞുള്ളു….ശ്രീ….. .ഇഷ്ടമല്ലെന്ന് പറഞ്ഞില്ലല്ലോ….അല്ലെങ്കിൽ തന്നെ ഏത് പെൺകുട്ടിക്കാണ് ശ്രീയെ…ഇഷ്ടപ്പെടാതിരിക്കാൻ കഴിയുക….!!
അവിടെയൊരു വസന്തകാലത്തിന് തുടക്കമായി….സ്വതവേ തിളങ്ങിയിരുന്ന അവളുടെ കണ്ണുകൾ…സൂര്യശോഭയോടെ തിളങ്ങി…ചെന്തൊണ്ടിപ്പഴം തോൽക്കുന്ന ചുണ്ടുകൾ കൂടുതൽ ചുവന്നു….അനന്തമായ ആകാശത്തിലും.നിലയില്ലാക്കടലിലും…ദിക്കറിയാത്ത മരുഭൂവിലും….അവർ കാറ്റായ് ഒഴുകിനടന്നു….ആകാശം അതിരായി സ്വപ്നങ്ങൾ നെയ്തു….ശ്രീയുടെ ചിന്തയിലും….മനസ്സിലും…പാൽക്കരിപെണ്ണിന്റെ….പാൽമണം നിറഞ്ഞുനിന്നു…!!!
അങ്ങനെയിരിക്കെ…ശ്രീയുടെ മനസ്സിലൊരാഗ്രഹം മൊട്ടിട്ടു.
“അവളുടെ വൈഡൂര്യക്കണ്ണുകളിലൊന്ന് മുത്തമിടണം….ആവളുടെ മടിയിൽ തലവച്ചുകിടന്നു…ആ…കണ്ണുകളുടെ ഭംഗി ആസ്വദിച്ചറിയണം….!!!
അതവൻ വൈഗയോട് പറഞ്ഞു.
“ശ്രീയുടെ ആഗ്രഹം കൊള്ളാം…. തീരെ ചെറുതായിപ്പോയി….ഇതിന് സമ്മതിച്ചാൽ….ഇനിയും ആഗ്രഹങ്ങൾ വേറെ വരുമോ?
“ഇല്ല പെണ്ണേ….നീയാണെ സത്യം….അടക്കാനാവാത്ത കൊതികൊണ്ടാണ്….നിനക്കെന്നെ വിശ്വാസമില്ലേ….!!
“ഉം…എനിക്ക് ശ്രീയെ വിശ്വാസമാണ്….പക്ഷെ…ഇപ്പോൾ വേണ്ട….
വൈഗ അടുത്തുള്ള ഭിത്തിയിൽ പതിച്ചിരുന്ന പോസ്റ്ററിലേക്ക് വിരൽ ചൂണ്ടിപ്പറഞ്ഞു.
“ഞായറാഴ്ച്ച  ചാമുണ്ഡിക്കാവിലെ…കൊടിയേറ്റാണ്…അന്ന് ദീപാരാധനാസമയത്ത് ശ്രീ കോവിലിനടുത്ത് ഞാനുണ്ടാകും….ശ്രീയെയും കാത്ത്….!!
“നീയാര്….ചാർളിയുടെ പെങ്ങളോ….?എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു  അവന്….!
ഞായറിന് മൂന്ന് ദിനങ്ങൾ ബാക്കിയാണ്….അതവന്…മൂന്ന് യുഗങ്ങൾ പോലെ തോന്നിച്ചു.
ഞായറാഴ്ച….5:40.pm 
ശ്രീ ചാമുണ്ഡിക്കാവ്
നീല ടാർപ്പാളിൻ കൊണ്ടുമറച്ച  കടകളുടെ പിന്നിൽ…സുരക്ഷിതമെന്ന് തോന്നിയൊരിടത്ത് ശ്രീനാഥ് …ബൈക്ക് പൂട്ടിവച്ചു.
ക്ഷേത്ര കവാടംമുതൽ”കുപ്പിവള തൊട്ട്… ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്ന വാണിഭ കടകളാണ്‌ വഴിയുടെ ഇരുവശത്തും…അതിനിടയിലൂടെ…നിറഞ്ഞു നീങ്ങുന്ന ജനം…,ഉത്സവപ്പറമ്പിൽ പലയിടത്തായി സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കറുകൾ…അതിൽനിന്ന് നെഞ്ചിൽ വന്നലയ്ക്കുന്ന ഫ്രീക്ക്വൻസി….അതിനെ വെല്ലുന്ന ഒച്ചയിൽ…കടകളിലേക്ക് ആളെ വിളിക്കുന്ന വാണിഭക്കാരുടെ ശബ്ദങ്ങൾ….
കാറ്റാടി കഴകൊണ്ട് കെട്ടിയുയർത്തിയ കൂറ്റൻ കട്ടൗട്ടുകളിൽ.. വിവിധദൈവങ്ങൾ….. ക്ഷേത്രഗോപുരങ്ങൾ…..തുടങ്ങി ജന്തുജാലങ്ങൾവരെ മിന്നി പൊലിഞ്ഞു.ആലക്തിക ദീപവിധാനം  കൊണ്ട് വർണ്ണപ്രപഞ്ചമൊരുക്കിയിരിക്കുന്നു തമിഴന്മാർ….!!!
“ഈ തമിഴന്മാരെ നമിക്കണം…അവൻ മനസ്സിൽ പറഞ്ഞു.
അവൻ ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ട് നടന്നു….വൈഗയെ തേടി….
ഇപ്പോൾ ഒരു വശത്തു താൽക്കാലികമായി ഉണ്ടാക്കിയ”അമ്മ്യൂസ്മെന്റ് പാർക്കാണ്…അതിനടുത്തായി…പ്രൊ:ഉല്ലാസിന്റെ…മാജിക്‌ഷോയുടെ വിവരണങ്ങൾ കേൾക്കാം…പല ഭാഷകളിൽ…പലതരം ഗാനങ്ങൾ…!!
അവന്റെ കണ്ണുകൾ വൈഡൂര്യക്കണ്ണിന്റെ ഉടമയെത്തേടി മുന്നോട്ട് നടന്നു.ശ്രീകോവിലിനടുത്തേക്ക്….!!
ശ്രീകോവിലിന്റെ വടക്ക് ഭാഗത്ത് തുള്ളിയുറയുന്ന തെയ്യക്കോലം….ദൈവത്തിന്റെ പ്രതിപുരുഷനിൽനിന്നു അനുഗ്രഹം വാങ്ങാനായി ഭക്തർ തിരക്ക് കൂട്ടുന്നു…
അവൻ ശ്രീകോവിലിന് മുന്നിലെത്തി…സർവ്വാഭരണ വിഭൂഷിതയായ ദേവിയുടെ മുന്നിൽ തൊഴുകൈയോടെ മിഴികളടച്ചു നിന്നു.
തന്റെ ഇടതുതോളിൽ ഒരു നനുത്ത കരസ്പർശം….ശ്രീ കണ്ണുകൾ തുറന്ന് മെല്ലെ തിരിഞ്ഞു.
വൈഗ…മുന്നിലും….പിന്നിലും…ചാമുണ്ഡേശ്വരി…അങ്ങനെയാണവന്റെ മനസ്സ് പറഞ്ഞത്….!!
ചുവപ്പും….റോസും കൂടിക്കലർന്ന പാവാടയും,ബ്ലൗസും.അതവൾക്ക് കൂടുതൽ ശോഭ നൽകി.ഇടംകയ്യിൽ  മടക്കിപ്പിടിച്ചിരിക്കുന്ന വാഴയില കീറിൽ….കോവിലിലെ പ്രസാദം….അവിടെയുള്ള മറ്റെന്തിനേക്കാളും പ്രകാശത്തിൽ മിന്നുന്ന അവളുടെ കണ്ണുകൾ….അതിൽ പ്രതിഫലിക്കുന്ന “ശ്രീ ചാമുണ്ഡേശ്വരി”
”  ശ്രീ.. വന്നിട്ടൊരുപാട് നേരമായോ…?
“ഉം…കുറച്ചു നേരമായി….! അടുത്തണോ വീട്…
ക്ഷേത്രത്തിന് വലത് ഭാഗത്തുള്ള മൊട്ടക്കുന്നിലേക്ക് ചൂണ്ടി…
ദാ…അവിടെ…നമുക്ക് നടക്കാം….ശ്രീ.
വൈഗ മുന്നിലും…ശ്രീനാഥ്‌ പിന്നിലുമായി നടക്കാൻ തുടങ്ങി.
നാലടി വഴിക്കിരുവശവും ഒരു മീറ്റർ  ആഴത്തിലുള്ള ഓടകൾ…. അതിനപ്പുറം ടാപ്പിംഗ് തൊഴിലാളികളുടെ ലയങ്ങൾ…. വഴിവിളക്കുകളുടെ മങ്ങിയ വെളിച്ചം…!
നാനൂറ് മീറ്റർ കഴിഞ്ഞിട്ടുണ്ടാവണം….ഇരുവശത്തേയും ലയങ്ങൾക്ക് അവസാനമായി…!
അവൾ പ്രധാന വഴിയിൽ നിന്ന് മാറി പ്ലാറ്റ്‌ഫോമിലേക്കിറങ്ങി നടന്നു. അല്പദൂരം മുന്നോട്ട് പോയശേഷം….അവൾ തിരിഞ്ഞു നിന്നു….അരണ്ട വെളിച്ചം മാത്രമേ…അങ്ങോട്ടെത്തിയിരുന്നുള്ളു.
അവളുടെ ശരീരത്തിൽനിന്നുതിരുന്ന പാൽമണം…..അവന്റെ സിരകളിലെ ചോരയോട്ടം കൂട്ടി….അവളുടെ ഉയർന്ന് നിൽക്കുന്ന മാറിടങ്ങൾ….അവനിലെ പുരുഷ വികാരത്തെ  ഉണർത്തി….!
അവളെ കെട്ടിപ്പുണർന്ന് മുത്തം കൊണ്ട് മൂടുവാൻ അവൻ വെമ്പൽ കൊണ്ടു….!
അത് മനസ്സിലാക്കിയിട്ടെന്നവണ്ണം.അവൾ പറഞ്ഞു.
“ശ്രീയുടെ ആഗ്രഹം സാധിക്കാൻ പോകുവല്ലേ…..അതിന് മുൻപ് എന്റെയൊരു ആഗ്രഹം ശ്രീ….എനിക്ക് സാധിച്ചു തരണം…!!
വാഴയില തുണ്ടിൽനിന്ന് ഒരു മഞ്ഞച്ചരട് എന്റെ നേർക്ക് നീട്ടിക്കൊണ്ടവൾ പറഞ്ഞു.
“ചാമുണ്ഡേശ്വരിയെ…സാക്ഷിനിർത്തി ഇതെന്റെ കഴുത്തിൽ കെട്ടിതന്നിട്ട്….ശ്രീയുടെ പെണ്ണെന്ന അധികാരത്തിൽ ചുംബിച്ചോളൂ…..!!
അവിടെനിന്ന് നോക്കിയാൽ കാണാം…. ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന ചാമുണ്ഡിക്കാവ്….!!!
ആർദ്രമായിരുന്നു അവളുടെ സ്വരം.
അവൻ മടിയൊന്നും കൂടാതെ അത് വാങ്ങി അവളുടെ കഴുത്തിൽ കെട്ടി.അതിന് ശേഷം അവളുടെ മുഖത്തേക്ക് നോക്കി….!
നാണം കൊണ്ട് കൂമ്പിയടഞ്ഞ കൺപോളകൾ….വൈഡൂര്യങ്ങളെ മറച്ചിരിക്കുന്നു…വിടർന്ന താമരപോലെയുള്ള അവളുടെ നിൽപ്പ് ….അവനെ വികാരപരവശനാക്കി മാറ്റി…ശ്രീ അവളെ ഇറുകെ പുണർന്ന് അവളുടെ വൈഡൂര്യക്കണ്ണുകളിൽ മുത്തമിട്ടു….വൈഗ മതിയെന്ന് പറയുന്നത് വരെ…!!
“നമുക്കിവിടെയിരിക്കാം…ശ്രീ…!
അവന്റെ അനുവാദത്തിന് കാത്തുനിൽക്കാതെ അവളിരുന്നു….റബ്ബർ മരത്തിൽ ചാരി…!
തന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്ന പാൽക്കരിപ്പെണ്ണിന്റെ മടിയിൽ തലവച്ചു കിടക്കാനുള്ള അവസരം കൈവന്നിരിക്കുന്നു…ശ്രീയ്ക്ക്  ഇതില്പരം സന്തോഷം വേറെയുണ്ടായിരുന്നില്ല…അവളുടെ മടിയിൽ തലവച്ചുകിടക്കവേ….
“ഞാനെത്ര ഭാഗ്യവാനാണെന്റെ പാൽക്കരിപ്പെണ്ണേ….നിന്റെ മടിയിൽ തലവച്ചു കിടക്കാൻ മാത്രം….!!!
ശ്രീയുടെ തേനിൽ ചാലിച്ച മൊഴികൾ….!
“അല്ല ശ്രീ….ശ്രീയെപ്പോലൊരാളെ സ്വന്തമാക്കുവാൻ കഴിഞ്ഞ ഞാനാണ് പുണ്യവതി….!!
തലയെ തൊട്ടുരുമ്മിയിരിക്കുന്ന സമൃദ്ധമായ മാറിടത്തിലൊന്നു ചുണ്ട് ചേർക്കാൻ അവന്റെ ഉള്ളം കൊതിച്ചു…അവന്റെ മോഹം മനസ്സിൽ കണ്ടിട്ടെന്നപോലെ….വൈഗ…മടിയിൽകിടന്ന ശ്രീയുടെ നെറ്റിയിൽ നനവുള്ള ചുണ്ടമർത്തി…അവളുടെ ഇടത് മാറിടം അവന്റെ വലംകവിളിൽ അമർന്നു….അവളുടെ മുടിയിഴകൾ ഊർന്ന് അവന്റെ മുഖത്തേക്ക് വീണു…മുടിഴകളിൽ നിന്ന് ഏതോ ഷാംപൂവിന്റെ മണം അവന്റെ മൂക്കിലേക്കടിച്ചുകയറി….ഈ നിമിഷങ്ങൾ അവസാനിക്കരുതേ….എന്നവനാശിച്ചുപോയി….അവൾ നിവർന്നു….മുകളിൽ നിന്ന് എന്തോ ഒന്ന് അവന്റെ നെറുകയിലേക്ക് വീണു….അതൊരു പൂവായിരുന്നു..,അവനതെടുത്തു മണത്തുനോക്കി….പാലപ്പൂവ്…!!
“റബ്ബർമരത്തിൽനിന്ന് പാലപ്പൂവോ….?അവൻ മനസ്സിൽ പറഞ്ഞു.
“അതിന് ഇത് റബ്ബർ മരമാണെന്ന് ആരാ…പറഞ്ഞത്…വൈഗയുടെ സ്വരത്തിനൊരു മാറ്റം…!!!
പെടുന്നനെ….ഒരായിരം പാലകൾ….ഒരുമിച്ചുപൂത്തതുപോലെ….പാലപ്പൂവിന്റെ…..മാദകഗന്ധം അവിടമാകെ പരക്കാൻ തുടങ്ങി…..!!!
അവൻ കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.വൈഡൂര്യങ്ങൾ തിളങ്ങിയിരുന്ന കണ്ണുകളുടെ സ്ഥാനത്തു രണ്ടു കുഴികൾ മാത്രം…അവളുടെ ഭംഗിയുള്ള ഉളിപ്പല്ലുകൾ വളർന്ന് ദംഷ്ട്രകളായിരിക്കുന്നു…..പാൽമണത്തിന് പകരം…അഴുകിയ മാംസത്തിന്റെ അസഹ്യമായ ദുർഗന്ധം….!!
ശ്രീ പിടഞ്ഞെഴുന്നേറ്റു….ശ്രീയ്ക്ക്….തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല….ചുറ്റും കൂരിരുൾ മാത്രം…ദീപപ്രഭയിൽ കുളിച്ച ചാമുണ്ഡിക്കാവ് കാണാനില്ല…അല്പമകലെയുള്ള വഴിവിളക്കും…റബ്ബർ തോട്ടവും കാണാനില്ല….ദിക്കറിയാത്ത ഏതോകാട്ടിൽ…ആകാശത്തേക്ക് തലയുയർത്തിനിൽക്കുന്ന പാലയുടെ ചുവട്ടിലാണെന്നറിഞ്ഞതോടെ ….ഭയം കൊണ്ടവന്റെ മുട്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി….തൊണ്ടയിലെ ഉമിനീർ വറ്റി…!!
വെളുത്തു മെലിഞ്ഞ പാൽക്കരിയുടെ സ്ഥാനത്തു….മാംസം… അഴുകിത്തീരാറായ… പേടിപ്പെടുത്തുന്ന രൂപം….മുത്തമിടാൻ കൊതിച്ചിരുന്ന മാറിടങ്ങൾ അഴുകി തീരാറായിരിക്കുന്നു…നിതംബം മറച്ചിരുന്ന മുടിയിഴകൾ…ജഡപിടിച്ചിരിക്കുന്നു.തന്റെ ചുണ്ടിലെന്തോ….പറ്റിയിരിക്കുന്നതായി അവന് തോന്നി….
“അഴുക്കിയ കൺപോളകൾ….അവന് ഓർക്കാനം വന്നു….!
അല്പം മുൻപ് വരെ കാമം തുടിച്ചുനിന്ന അവന്റെ മനസ്സിൽ അപ്പോൾ ഒരൊറ്റ വികാരമേ….ഉണ്ടായിരുന്നുള്ളു..ഭയം…മരണഭയം…അത്  മാത്രം…!!!
ഗുഹയിൽ നിന്നെന്ന പോലെ അവളുടെ ശബ്ദമുയർന്നു.
“എന്തിനാണ് നിന്നെയിവിടെ കൊണ്ടുവന്നതെന്നറിയാമോ…..?
അവൻ മറുപടി പറഞ്ഞില്ല..അതിനവനാകുമായിരുന്നില്ല…ഭയം കൊണ്ട് അവന്റെ നാവ് ഒട്ടിപ്പോയിരിന്നു.
“നിനക്കോർമ്മയുണ്ടോ….മൂന്നുമാസങ്ങൾക്ക് മുൻപ്…ഒരു സന്ധ്യാസമയം….മദ്യലഹരിയിൽ ഒരു സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടിട്ട് കാർ നിർത്താതെ പോയത്…റോഡരികിലേക്ക് വീണ ഞാൻ ചോരവാർന്ന് അവസാന പിടച്ചിലിൽ മലയടിവാരത്തിലേക്ക് വീണ്…അവിടെ കിടന്നഴുകി….കാട്ടമൃഗങ്ങൾ എന്റെ ശരീരം കടിച്ചു വലിച്ചു….!!
” അന്ന് നീയെന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ….എനിക്ക് മരിക്കേണ്ടി വരില്ലായിരുന്നു….നിനക്കും….!!!
“നീയിവിടെ വന്നിട്ട് എത്ര നേരമായെന്നറിയുമോ….?
“ര…ണ്ട്‌…മ..ണി…ക്കൂ…ർ…ഭയം കൊണ്ട് മരവിച്ചിരുന്ന അവനിൽനിന്നു വാക്കുകൾ ചിതറിവീണു.
“ഹാ…..ഹാ…..ഹാ… അവൾ അട്ടഹസിച്ചു….ആ ചിരിയിൽ കാടുണർന്നു…..അടുത്തുള്ള മരത്തിലിരുന്ന കൂമൻ ചിറകടിച്ചു പറന്നു….അതിരുന്ന ഉണക്ക ചുള്ളി അടർന്ന് താഴേക്ക് വീണു….അതിന്റെ ഒച്ചകേട്ട് ശ്രീ ഞെട്ടി വിറച്ചു….തണുപ്പിലും അവനെ വിയർക്കാൻ തുടങ്ങി.
“നീയിവിടെ എത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു….നിന്റെ അന്ത്യവും ഇവിടെവച്ചു…..എന്റെ കൈകൊണ്ടാവണമെന്നു ഞാനുറപ്പിച്ചതാണ്….!!
അതിന് വേണ്ടിയാണ്…നിന്റെ മുന്നിൽ പാലക്കാരിയായി അവതരിച്ചത്….!
“അപ്പോൾ അന്ന് നിന്നെ വഴക്ക് പറയുകയും….എന്നോട് സംസാരിക്കുകയും ചെയ്ത ചേട്ടനും….വല്യമ്മയുമൊക്കെ….!!
“ഇവർതന്നെയല്ലേ….എന്നോടും… നിന്നോടും സംസാരിച്ചവർ…..സൂക്ഷിച്ചു നോക്കൂ….!
 വലതുവശത്തായി….കഷണ്ടി കയറിയ ചേട്ടനും….വല്യമ്മയും…!!
അവൻ നടുങ്ങിത്തരിച്ചു….!!
അവന്റെ ഹൃദയം പെരുമ്പറയടിക്കാൻ തുടങ്ങി…!!
“ഇവർ മാത്രമല്ല….ചാമുണ്ഡിക്കവും…ഉത്സവക്കൊടിയേറ്റും….നിനക്കായ് ഞാൻ ഒരുക്കിയ മയക്കാഴ്ചകളായിരുന്നു….നിന്നെ  ഇവിടെ കൊണ്ട് എത്തിക്കുവാൻ  വേണ്ടി ….!!
പെട്ടെന്ന് അവളുടെ കൺകുഴികളിൽ…. രണ്ടു സൂര്യൻ ജ്വലിച്ചു….അതിൽനിന്നുള്ള താപജ്വാലകളേറ്റ് അടുത്ത് നിന്ന പച്ചമരത്തിൽ തീയാളി പടർന്നു…..അതുകണ്ടവന്റെ  അവന്റെ ഹൃദയം നിലച്ചുപോയി….!
 നിലത്തുറച്ചുപോയി….അവന്റെ പാദങ്ങൾ
അവന്റെ രക്തത്തിനായി അവളുടെ നാവ് കൊതിച്ചു ….പകകൊണ്ടവൾ….സംഹാരരുദ്രയായി തീർന്നു…..അവന്റെ രക്തക്കുഴലുകൾ കടിച്ചു മുറിക്കാൻ അവളുടെ ദംഷ്ട്രകൾ വിറകൊണ്ടു….
വൈഗ…അവനെ കടന്ന് പിടിച്ചു അവന്റെ കഴുത്തിലേക്ക്….മുഖമമർത്തി ഒരു നിമിഷം….!
അവളുടെ കണ്ണുകളിലെ അഗ്നിയണഞ്ഞു….ദംഷ്ട്രകൾ ഉൾവലിഞ്ഞു ഭംഗിയുള്ള ഉളിപ്പല്ലുകളായി മാറി….അവളുടെ അസ്ഥികളിലേക്ക് മാംസം വന്നുമൂടി….ക്ഷണനേരം കൊണ്ടവൾ…. പാട്ടുപാവാടയുടുത്ത പാൽക്കരിയായി തീർന്നു….!!
“ഇതെന്ത് മറിമായം…. ? ശ്രീ…മിഴിചിമ്മി തുറന്ന്… അമ്പരന്ന് നിൽക്കെ….!
“ഇല്ല….ശ്രീ….എനിക്കാവില്ല…നിന്നെ കൊല്ലാൻ….തോൽപ്പിച്ചു കളഞ്ഞു….നീയെന്നെ….പ്രണയമെന്ന മൂന്നക്ഷരംകൊണ്ട്…..!!
അവളുടെ മിഴികൾ നിറഞ്ഞു….ആർദ്രമായി….അവളുടെ സ്വരം….!!
“പക്ഷേ….നീ മരിക്കേണ്ടവനാണ്….അതിനാൽ അതെങ്ങനെ വേണമെന്ന് ശ്രീ…. തന്നെ തീരുമാനിച്ചോളൂ….പോകൂ….എന്റെ കണ്മുന്നിൽ നിന്ന് എങ്ങോട്ടെങ്കിലും പോകൂ….!!
കേൾക്കേണ്ട താമസം….ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ….
ഇരുളിലൂടെ അവനോടി….ദിക്കറിയാതെ….ദിശയറിയാതെ…!!
വഴുക്കലുള്ള പാറയിലൂടെ വേഗത്തിൽ നടക്കുമ്പോൾ….
 ഇരുളിൽനിന്നൊരു കാട്ടുനായ അവന്റെ നേരെ കുതിച്ചുചാടി…!
ശ്രീ….അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല…..!
അവൻ…കാൽവഴുതി താഴ്ചയിലേക്ക് പോയി…
അവന്റെ നിലവിളി മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു…..!!
താഴെയുണ്ടായിരുന്ന  പാറയിൽ തട്ടി അവന്റെ ശരീരം ഛിന്നഭിന്നമായി….!!!
അതുകണ്ടവൾ ഉന്മാദം ബാധിച്ചവളെപ്പോലെ….. അലറിച്ചിരിച്ചു…. ആ  ചിരിയിൽ  കാടുവിറച്ചു…..!!!
നിലവിളിയോടെ….കട്ടിലിൽ നിന്ന് തറയിലേക്ക്…..വീണ ശ്രീനാഥിന്….അല്പസമയം വേണ്ടിവന്നു ബോധം തിരികെക്കിട്ടാൻ…..!
ഒരുമാതിരി….മറ്റെടുത്തെ സ്വപ്നമായിപ്പോയി….സണ്ണി ചേച്ചിയും….ഷക്കീല ആന്റിയുമൊക്കെയാണ്….സ്ഥിരമായി തന്റെ സ്വപ്നങ്ങളിൽ വരാറ്…!
ഇന്നെങ്കിലും….ഏ സർട്ടിഫിക്കേറ്റ് ഇല്ലാത്തൊരു സ്വപ്നം കാണാമെന്ന് കരുതി….!!
അതാണെങ്കിൽ  ഇങ്ങനെയുമായി
ആമ്പലാണ്….അമ്പലാണ്….എന്ന് പറഞ്ഞിട്ട്….ഇതൊരുമാതിരി…..ഊ….ഞ്ഞാലാട്ടിയ…പരിപാടിയായിപ്പോയി….!!!
അഞ്ചുമിനിറ്റ് കൂടി കഴിഞ്ഞെങ്കിൽ അറ്റാക്ക് വന്നു ചാത്തനെ….!!
അപ്പോഴാണ് തലയിണക്കീഴിലിരുന്ന അവന്റെ ഫോൺ പാടാൻ തുടങ്ങിയത്….!
“പാൽക്കരിപ്പെണ്ണേ….പാലൊന്ന് തായോ”
“അവടമ്മേടെയൊരു പാൽക്കരിപെണ്ണേ….!
ടാപ്പിങ്ങിനുപോയ…അച്ഛന് ചായയും കൊണ്ട് പോണം….അതിനാണ് ഈ വിളി.
ചായയുമായി സൈക്കിളിൽ പോകുമ്പോൾ വളവ് തിരിഞ്ഞതും….അവൻ കണ്ടു….കയ്യിൽ പാൽപാത്രവുമായി….നടന്നു നീങ്ങുന്ന ഒരു പാൽക്കാരി പെണ്ണിനെ…..!!!
RELATED ARTICLES

Most Popular

Recent Comments