Friday, May 3, 2024
HomePoemsഎങ്ങനെ മറക്കും ഗ്രാമം. (കവിത)

എങ്ങനെ മറക്കും ഗ്രാമം. (കവിത)

എങ്ങനെ മറക്കും ഗ്രാമം. (കവിത)

രാജു. (Street Light fb group)
എങ്ങനെ മറക്കും ഗ്രാമത്തെ
കളി പറഞ്ഞു ചിരിച്ചോടുന്ന കൈ –
ത്തോടുകളെ
പ്രണയത്തെ ഊട്ടിയുറപ്പിക്കുന്ന
ഊടുവഴികളെ
ഹരിതവിരിപ്പിട്ട നെൽപ്പാടങ്ങളെ
രാഗം തുളുമ്പിനിൽക്കുന്ന കരിങ്കൽ
ശില്പങ്ങളെ
പൗരാണികക്ഷേത്രങ്ങളെ
എങ്ങനെ മറക്കും ഗ്രാമങ്ങളെ.
അമ്പലക്കുളങ്ങളെ, ആമ്പൽ പൂക്കളെ,
പൂവുകൾ ഉതിർന്നു വീഴുന്ന നടപ്പാതകളെ
കണ്ണുപൊത്തി ഉറക്കമുണർത്തുന്ന പുല_
രികളെ
ഉത്സവങ്ങളെ, തോർത്തുമുണ്ടിൽ കോരി –
യെടുത്ത പരൽ മീനുകളെ എങ്ങനെ
മറക്കും.
ചിരിച്ചു കളിക്കുമ്പോൾ കല്ലുപെൻസിൽ
കുളത്തിൽ പതിക്കുമ്പോഴുണ്ടാകുന്ന
ജലവീചികൾ പോലെ വിടരുന്ന കുട്ടിക
ളുടെ നുണക്കുഴികളെ
നാട്ടിലെ മൊട്ടക്കുന്നുകളെ, ഹൃദയ ഭിത്തി
യിൽ
ഊർന്നു പതിക്കുന്ന കവിതകളെ
RELATED ARTICLES

Most Popular

Recent Comments