Wednesday, May 1, 2024
HomePoemsഓർമ്മകളുടെ കൽപ്പടവിൽ. (കവിത)

ഓർമ്മകളുടെ കൽപ്പടവിൽ. (കവിത)

ഓർമ്മകളുടെ കൽപ്പടവിൽ. (കവിത)

ശ്രീമോൾ. (Street Light fb group)
ഓർമ്മകളുടെ അങ്ങേത്തലക്കൽ
നന്മയുടെ നനവു പടർത്തിയൊരുകാലം…
ആ കൽപ്പടവുകളിലിരിക്കുമ്പോൾ
എന്റെയുള്ളിൽ നിറയെ ബാല്യമായിരുന്നു….
പക്ഷികളുടെ പ്രാഭാതഭേരിയും പച്ചപ്പു നിറഞ്ഞ പാടശേഖരങ്ങളും
തളിർത്തുനിൽക്കുന്ന മാവിൻ കൂട്ടങ്ങളും ചിൽ ചിൽ എന്ന് ശബ്ദ്ധമുണ്ടാക്കി മാവിലൂടോടിനടക്കുന്ന അണ്ണാറക്കൂട്ടവും ഇന്ന് വെറും ഓർമ്മകൾ മാത്രം….
പണ്ട്‌ ഈ കൽപ്പടവുവരെ സ മൃദ്ധമായൊഴുകുന്ന പുഴയായിരുന്നു
ഇന്നീ കൽപ്പടവ്‌ പോലും മലിനമാണ് .
സമൂഹം പിച്ചിചീന്തിയിട്ടും നാളെയുടെ ബാക്കിപാത്രമായി അവശേഷിക്കയാണവളിന്നും
ഒരുകാലത്തവളെ പ്രണയിച്ചിരുന്നു
പല മഹാകവികളുടെയും തൂലികയിലൂടെ പ്രാണയമായും വിരഹമായും അവൾ നിറഞ്ഞൊഴുകി….
കൽപ്പടവിനടുത്തുള്ള ഈ മുത്തശ്ശിമാവിനും പറയാനുണ്ടാവും
പഴയ പ്രൗഡിയുടെയും പ്രതാപത്തിന്റെയും കഥകൾ..
പണ്ട്‌ ഈ മാവിൻ കൊമ്പിൽ കലപിലകൂട്ടുന്ന കാക്കകളും കിളികളും അവരോട്‌ മത്സരിക്കുന്ന കുരുന്നു കൂട്ടവും പതിവായിരുന്നു …
മാവ്‌ പൂത്തുതുടങ്ങിയാൽ പിന്നെകുരുന്നു കൂട്ടങ്ങളെത്തും കണ്ണിമാങ്ങ എറിഞ്ഞു വീഴ്ത്താനുള്ള വടികളുമായി…..
ഇന്നീവഴിക്ക്‌ ആരും കുഞ്ഞുങ്ങളെ അയക്കില്ല ഇവിടെ കളിച്ചാൽ രോഗം വരും ഇവിടുത്തെ വായുപോലുംശ്വസിച്ചുകൂട….
മലിനമായിമാറിയ പുഴയിൽ അങ്ങിങ്ങായി അൽപ്പം വെള്ളമുണ്ട്‌ അതിലേറെ പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങളും വലിയ പൊതിക്കെട്ടുകളുമാണു .
ഈ പുഴയെ ആശ്രയിച്ച്‌ നിന്നിരുന്ന മുത്തശ്ശിമാവിന്ന് പച്ചപ്പില്ലാതെ ജീവനറ്റ്‌ നിൽപ്പുണ്ടിവിടെ എപ്പോൾ വേണമെങ്കിലും നിലമ്പൊത്താൻ വിധത്തിൽ…. തലയെടുപ്പോടെ തെല്ല് അഹങ്കാരത്തിൽ പന്തലിച്ചു നിന്ന മാവായിരുന്നു…
ഞാൻ ഒരുപാട്‌ മാമ്പഴം കഴിച്ചിട്ടുണ്ടിതിൽ നിന്ന്.
ഇന്നിവിടെ നിൽക്കുമ്പോൾ
പണ്ട്‌ ഇവൾ നിറഞ്ഞൊഴുകിയപോലെ ഒഴുകുകയാണിന്നെന്റെ മിഴികളും.
ഈ പുഴ മലിനമായെങ്കിലും എനിക്കിവളെ ഇഷ്ടമാണ്
ഇവിടെ ഞാൻ നിൽക്കുമ്പോഴാണു
എനിക്കിന്ന് ഏറ്റവും പ്രിയപ്പെട്ട എന്റെ ഏട്ടന്റെ മനസ്സറിയാൻ കഴിഞ്ഞത്‌…..
എന്നോടുള്ള അടങ്ങാത്തസ്നേഹത്തിന്റെ ആഴമറിഞ്ഞത്‌…..
ആ കൈവിരലിൽ പിടിച്ച്‌ ഞാൻ നഗരതിരക്കിലൂടെ നടക്കുമ്പോഴും എന്റെ മുന്നിലൂടൊഴുകിയത്‌ നീയായിരുന്നു…
ഞാൻ ചെയ്ത തെറ്റിനു ഏട്ടനെന്നോട്‌ ദേഷ്യപ്പെട്ടപ്പോൾ എനിക്ക്‌ കരയാൻ തോന്നിയില്ല ആ ദേഷ്യമ്പോലും ഞാൻ ഇഷ്ടപ്പെട്ടിരുന്നു..
എന്നോട്‌ ദേഷ്യപ്പെട്ട്‌ നഗരത്തിരക്കിലേക്ക്‌ നടന്നകന്നപ്പോൾ എന്റെയുള്ളിലെ പുഴയിലെ ഒഴുക്ക്‌ നിലച്ചുപോയി…
എവിടേക്കെന്നറിയാതെ ഞാൻ നിന്നപ്പോൾ തിരികെ വന്നെന്റെ കയ്യിൽ പിടിച്ച്‌ വിളിച്ചപ്പോൾ
ആവേശത്തോടവൾ വീണ്ടുമൊഴുകി.
അരികിൽ ചേർത്തിരുത്തി മാറോടണച്ചപ്പോഴും എന്റെ നെറ്റിയിൽ ചുമ്പിച്ചപ്പോഴും
ഒരുവട്ടം ആ മാറോട്‌ ചേർന്ന് ഒരു കുഞ്ഞിനെപോലെ പറ്റിക്കിടക്കണമെന്നു പറഞ്ഞപ്പോൾ ഒരുരാവ്‌ മുഴുവൻ ആ കൈകളിൽ മാറോട്‌ ചേർത്ത്‌ കിടത്തിയതും ആ ഹൃദയത്തോട്‌ ചേർത്ത്‌ നിർത്തിയതും ഓർക്കുമ്പോൾ ഇന്നെന്റെ ഓർമ്മയിലൂടവൾ വീണ്ടും നിറഞ്ഞൊഴുകുന്നു.
കാലങ്ങൾക്കിപ്പുറം നിന്നെയാരോ ശക്തമായിനശിപ്പിച്ചിരിക്കുന്നു.
കവിതകൾവിടർന്ന് അനുരാഗവതിയായ്‌ നിന്ന അവളെയിന്ന് ആരൊക്കയോ കവർന്നെടുത്തിരിക്കുന്നു.
ദുർഗ്ഗന്ധവും മനസാക്ഷിക്കുനിരക്കാത്ത പീഢനവും ഏറ്റുവാങ്ങി നിശബ്ദമായിനിൽക്കുന്ന നദിക്കരയിൽ അവളെ ചൂഷണംചെയ്തലോകം ആവേശമുണർത്തിയിട്ടും പ്രകൃതി മൗനം പാലിച്ചു.
ദുഷിച്ച മനസ്സിന്നുടമയാം മനുഷ്യന്റെ ദുർഗ്ഗന്ധം പരന്നകൊണ്ടാവണം.
ഇനിയുമെനിക്ക്‌ തണൽക്കാറ്റുവീശുന്ന പടവിലായ്‌ ഇരുന്നെണീക്കാൻ മോഹമായ്‌
അത്‌ യാഥാർത്ഥ്യമാക്കണെ….
ഇനിയെന്റെ ജനനത്തിലൊടുവിലെ
ചിതയിൽനിന്ന് ഞാനും നിന്നിലേക്കാകുന്നു….. .
RELATED ARTICLES

Most Popular

Recent Comments