”ബേത്‌ലഹേമിലെ കനക താരം”. (കവിത)

''ബേത്‌ലഹേമിലെ കനക താരം''. (കവിത)

0
1529
Christmas at Holker Hall 2009
എ.സി. ജോര്‍ജ്ജ്.
വിണ്ണിന്റെ വിരിമാറില്‍ താരകങ്ങള്‍ പുഞ്ചിരിച്ച രാത്രി
സര്‍വ്വമാനവ ജനകോടികള്‍ക്കു നേര്‍വഴികാട്ടിയാം കനക താരം
സര്‍വ്വമാനവരാശി രക്ഷകന്‍ ഉണ്ണിയേശുതന്‍ തിരുഅവതാരം
വാഗ്ദാനം ചെയ്‌തൊരു ദൈവപുത്രന്‍ ശ്രീയേശുനാഥന്‍
ചന്ദ്രികാചര്‍ച്ചിതമാം പനിനീര്‍ പെയ്യുന്ന പൂവുള്ള രാത്രി
കാലികള്‍ മേയും പുല്‍തൊഴുത്തില്‍ പുല്‍തൊട്ടിയില്‍
രാജാധിരാജന്‍ ഉണ്ണി പൊന്നുണ്ണി യേശുപിറന്നു
പാരിന്‍ പരിപാലകനെ രക്ഷകനെ കീര്‍ത്തന ഗീതികളാല്‍
നമ്മുള്ളില്‍ വാഴും നിത്യസത്യമാം നിത്യജീവദായകനെ
സ്തുതിച്ചിടാം പാടാം ക്രിസ്മസ് മോഹന ഗീതങ്ങള്‍
നീതിപാലക ദയാപരനാം മാനവരക്ഷകനെ നമിച്ചു പാടാം
പുല്‍ക്കൂട്ടിലവതരിച്ച ലോകരക്ഷകാ നിയന്താവെ വണങ്ങുന്നു
പാരില്‍ ആനന്ദപാലൊളി വിതറുമീ മോഹന രാവില്‍
താരകങ്ങള്‍ കണ്‍ചിമ്മി പുഞ്ചിരിക്കുമീ ആനന്ദ വേളയില്‍
പൊന്നുണ്ണിയെ വാഴ്ത്തിപാടുവിന്‍ ഭൂമിയില്‍ സമാധാനം
അത്യുന്നതനാം ദൈവമേ നിന്‍ കൃപയാണീ ക്രിസ്മസ്
അന്ധകാരപൂരിതമാം ഭൂതലത്തില്‍ പ്രകാശപൂരിതമാം
തിരുപിറവി ദൈവപുത്രനാം ഉണ്ണിയേശുതന്‍ തിരു അവതാരം
വാഴ്ത്തുന്നു രക്ഷകാ ദേവാധിദേവാ രാജാധിരാജ വാഴ്ത്തുന്നു
ബേത്‌ലഹേമിലെ കനക താരമേ ജ്വലിക്കും നിത്യപ്രകാശമേ
നയിച്ചാലും നേര്‍വഴി നയിച്ചാലും മനുഷ്യാവതാര ദൈവപുത്രാ
എല്ലാമറിയുന്ന ദൈവപുത്രാ ലോകൈക നിത്യപരിപാലകാ
പാപിയാമെന്നില്‍ ചൊരിയണേ നിത്യകരുണാമൃതം
പാരിനുപാതകാട്ടുവാന്‍ പുല്‍കുടിലില്‍ പിറന്ന രക്ഷകാ സ്തുതി
വാഴ്ത്തുന്നു രക്ഷകാ ദേവാധിദേവാ രാജാധിരാജ വാഴ്ത്തുന്നു
സ്തുതിച്ചിടാം പാടാം ക്രിസ്മസ് മോഹന ഗീതങ്ങള്‍

Share This:

Comments

comments