Tuesday, April 16, 2024
HomeSTORIESഎൻ്റെ ഓർമ്മ. (കഥ)

എൻ്റെ ഓർമ്മ. (കഥ)

സുജാവിശ്വനാഥൻ.
കണ്ണീരിന്റെ നനവില്ലാതെ ഇപ്പോൾ മാത്രമാണ് ഈ കഥ എനിക്കു
നിങ്ങളോട് പറയാനാവുന്നത്…..”
വർഷങ്ങൾക്കു കുറെ മുന്നേ ഒരു ദിവസം….,
എനിക്കന്ന് എട്ടു വയസ്സാണ്
കാർമേഘം മൂടി അപ്രസന്നമായ ഒരു ദിവസത്തിലേക്കാണ് അന്നു ഞാനുണർന്നത്…,
ഞാനും ചേച്ചിയും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു ഞങ്ങളുടെത്…,
പക്ഷെ
ആ കുടുംബത്തിലെ ഏറ്റവും മോശപ്പെട്ട വ്യക്തിയായിരുന്നു അന്നു ഞാൻ…,
ആൺകുട്ടിയും കൂടെ ഇളയവനുമായതു കൊണ്ടാവണം അമ്മക്ക് ഏറ്റവും പ്രിയം എന്നോടായിരുന്നു…,
അതറിഞ്ഞു കൊണ്ടു തന്നെ അതു മുതലെടുക്കുകയായിരുന്നു എന്റെ വിനോദം….!
അന്നും സംഭവിച്ചതും അതു തന്നെയായിരുന്നു…,
അടുപ്പിച്ച് മൂന്നു ദിവസം എനിക്കിഷ്ടമുള്ള പ്രാതലുണ്ടാക്കിയ അമ്മ അന്ന് ചേച്ചിക്കിഷ്ടമുള്ള പാലപ്പവും ഉരുളക്കിഴങ്ങു കൊണ്ടുള്ള ഇഷ്ടുവും ഉണ്ടാക്കിയത് എനിക്കിഷ്ടപ്പെട്ടില്ല…,
സത്യത്തിൽ അപ്പവും ഇഷ്ടുവും എനിക്കിഷ്ടമില്ലാത്തതു കൊണ്ടല്ല ചേച്ചിക്കത് കൂടുതൽ ഇഷ്ടമുള്ളതാണ് എന്നതാണ് എന്റെ പ്രശ്നം….,
അമ്മ എന്നെ മാത്രം സ്നേഹിച്ചാൽ മതി എന്ന പിടിവാശിക്കാരനാണു ഞാൻ…,
അതു കൊണ്ടു തന്നെ അന്ന് പ്രാതൽ കഴിക്കാൻ ഞാൻ കൂട്ടാക്കിയില്ല…,
എന്റെ പിടിവാശി കണ്ട് വൈകിട്ട് ഞാൻ സ്ക്കൂൾ വിട്ടു വരുമ്പോഴെക്കും എനിക്കേറ്റവും ഇഷ്ടമുള്ള പഴംപൊരിയുണ്ടാക്കിവെക്കാമെന്നു പറഞ്ഞിട്ടും ഞാൻ വഴങ്ങിയില്ല…,
അമ്മ എത്ര നിർബന്ധിച്ചിട്ടും ഒരു ഗ്ലാസ് പാലും കുടിക്കാൻ ഞാൻ കൂട്ടാക്കിയില്ല…,
അമ്മയെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലൊ…,
നാളെ മേലാക്കം അമ്മ ഇതാവർത്തിക്കാതിരിക്കണമെങ്കിൽ പണി അപ്പപ്പോൾ തന്നെ കൊടുക്കണം…,
അതു കൊണ്ടു തന്നെ എന്നത്തേയും പോലെ എന്നെ യാത്രയാക്കാനും കൈവീശി കാണിച്ച് എനിക്കു റ്റാ റ്റാ തരാനും അമ്മയിറങ്ങി പുറത്തേക്കു വന്നു വെങ്കിലും ദേഷ്യം കാരണം ഞാനമ്മയെ ഒരു തിരിഞ്ഞു നോക്കാൻ കൂടി താൽപ്പര്യം കാണിച്ചില്ല…,
എന്റെ പ്രതിഷേധം അത്ര ശക്തമായി തന്നെ ഞാനമ്മയിൽ പ്രകടിപ്പിച്ചു….,
പക്ഷെ സ്ക്കൂളിലെത്തിയതോടെ സ്ഥിതി മാറി ഞാൻ ചെയ്തത് വലിയ തെറ്റായി പോയെന്ന് ഒാർത്ത് എന്തോ ഒരു കുറ്റബോധം എന്നെ വരിഞ്ഞു മുറുക്കി…,
എന്റെ കുഞ്ഞുമനസ്സ് സങ്കടം കൊണ്ടു നിറഞ്ഞു തുടർന്നെന്തു ചെയ്യും എന്നോർത്തു നിൽക്കവെ ആ സമയം ഒരു കുട്ടി എനിക്കൊരു മിഠായി കൊണ്ടു വന്നു തന്നു അന്നവളുടെ പിറന്നാളായിരുന്നത്രെ…,
അതു കൈയ്യിൽ കിട്ടിയതോടെ എനിക്കു സന്തോഷായി അമ്മയുടെ പിണക്കം തീർക്കാൻ ഞാനത് ഭദ്രമായി എന്റെ പോക്കറ്റിൽ സൂക്ഷിച്ചു വെച്ചു…,
അതോടെ സ്ക്കൂൾ കഴിഞ്ഞ് എങ്ങിനെങ്കിലും വീട്ടിലെത്തി അമ്മയെ കണ്ടാൽ മതിയെന്നായി…,
സ്ക്കൂൾ വിട്ട് വൈകിട്ട് വീട്ടിലെത്തിയപ്പോൾ വീടിന്റെ മുറ്റം നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു…,
അവർക്കിടയിലൂടെ ഒാടി വീടിനു മുന്നിലെത്തിയതും കാണുന്നത്….,
അമ്മയെ വെള്ളപ്പുതപ്പിച്ചു ഉമ്മറത്തു കിടത്തിയിരിക്കുന്നതാണ്….,
ചേച്ചി അതുകണ്ട് നിലവിളിച്ച് അച്ഛന്റടുത്തേക്ക് ഒാടി ചെന്നെങ്കിലും എനിക്കനങ്ങാൻ കഴിഞ്ഞില്ല…,
ഞാൻ കരഞ്ഞതുമില്ല…,
ആ ഷോക്കിൽ കരച്ചിൽ പോലും എനിക്കെവിടയോ നഷ്ടമായി….,
അതിനിടയിലും ആരോ പറയുന്നതു കേട്ടു മരിച്ചിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂയെന്ന്…,
കുറച്ചു നേരം ആ മുഖത്തേക്കു ഞാൻ ഉറ്റു നോക്കി…,
എന്നിലെ എന്നെ മരവിപ്പിക്കുന്നതായിരുന്നു നിർജീവമായ അമ്മയുടെ ആ മുഖം…!
അതു കൂടി കണ്ടതോടെ ഒന്നു കരയുവാൻ പോലുമാവാത്ത വിധം ഉള്ളു വറ്റിയിരുന്നു…,
അച്ഛനെന്നെ ചേർത്തുപിടിച്ചു കരഞ്ഞപ്പോഴും ഞാൻ കരഞ്ഞില്ല…,
പിണക്കം തീർക്കാനായി കരുതി വെച്ച മിഠായിയെടുത്ത് അമ്മയുടെ കാൽ കീഴിൽ വെച്ച് എല്ലാവർക്കും ഇടയിൽ നിന്നു പിടിവിട്ട് ഞാൻ അടുക്കളയിലെക്കു പോയി…,
അടുക്കളയിലെത്തിയതും അവിടെ മേശപ്പുറത്ത് ഒരു പാത്രത്തിൽ അമ്മ എനിക്കായ് ഉണ്ടാക്കിവെച്ച പഴംപൊരി കണ്ട് എന്റെ സർവ്വനിയന്ത്രണവും വിട്ട് ഞാൻ കരഞ്ഞു….!
അമ്മയുടെ മരണം സ്വാഭാവികമാണെങ്കിലും അതെന്റെ കുറ്റം കൊണ്ടാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു….,
പിന്നീടുള്ള ദിവസങ്ങളിൽ കുറ്റബോധം കൂറ്റൻ തിരമാലകളെ പോലെ എന്നിൽ ആർത്തിരമ്പി…,
ഞാനമ്മയോട് ചെയ്ത
കുറ്റങ്ങൾക്കുള്ള ശിക്ഷിയായാണ് ദൈവം എന്റമ്മയെ എന്നിൽ നിന്നു തിരിച്ചു വിളിച്ചതെന്ന് ഞാൻ വിശ്വസിച്ചു…,
അന്ന് ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ജീവനോടെ അമ്മയുടെ മുഖം ഒരിക്കൽ കൂടി ഒന്ന് കാണാമായിരുന്നു അതിലും വലിയ തെറ്റായിരുന്നു അവസാനമായി
എന്റെ മുഖം അമ്മക്കൊന്ന് കാണിച്ചു കൊടുക്കാതിരുന്നത്….!!
അമ്മയുടെതായി ഇനിയൊന്നും അവശേഷിക്കുന്നില്ല ആ ഒാർമ്മകളല്ലാതെ….!!
അമ്മയുടെ ആ സുഗന്ധം…,
അമ്മയുടെ ആ ഊഷ്മളമായ ആലിംഗനം…,
അമ്മയുടെ ചുംബനങ്ങളുടെ ആ മാധുര്യം…,
അമ്മയുടെ ആ ഹൃദയം നിറഞ്ഞ പുഞ്ചിരി…..,
ഇവയെല്ലാം എന്റെ ശിക്ഷയുടെ ഭാഗമായി എന്നിൽ നിന്നും എന്നെന്നെക്കുമായി തിരിച്ചെടുക്കപ്പെട്ടു….,
അതോടെ ഒരു ചെറിയ തെറ്റിനു കടുത്ത ശിക്ഷ വിധിച്ച ദൈവത്തിനെതിരായി ഞാൻ…,
ദൈവത്തെ ഞാൻ വെറുത്തു, ശപിച്ചു , ചീത്തവിളിച്ചു , അന്ന് എന്നാൽ കഴിയുന്ന എല്ലാ വിധത്തിലും ദൈവത്തോടുള്ള ദേഷ്യം അതിന്റെ പരമകോടിയിലെത്തി….,
ദൈവം പിശാചായി എന്നിൽ നിറഞ്ഞു…!
അവസാനം ഞാൻ ദൈവത്തിനെതിരെ ശപദം ചെയ്തു…,
ഇനി ഞാൻ ദൈവത്തിൽ വിശ്വസിക്കണമെങ്കിൽ
എന്റമ്മ ഒരിക്കൽ കൂടി എന്നരുകിലേക്ക് തിരിച്ചു വരണമെന്ന്
അങ്ങിനെ സംഭവിക്കാത്ത പക്ഷം ഞാൻ നിന്നിൽ വിശ്വസിക്കില്ലാന്ന്….,
ദിവസങ്ങൾ പിന്നെയും കടന്നു പോയി…,
ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലേക്ക് ഒരു സിസ്റ്റർ (കന്യാസ്ത്രീ) വന്നു അവരുടെ റിസർച്ചിന്റെ ഭാഗമായി പലതരത്തിലുള്ള ക്ലാസ്സുകളുടെ ഭാഗമായി യാതൃശ്ചികമായി വന്നുപ്പെട്ടതായിരുന്നു അവരവിടെ….,
ക്ലാസ്സ് ടീച്ചർക്കു പകരം അവരായിരുന്നു അന്ന് ക്ലാസ്സെടുത്തത്…,
ക്ലാസ്സിലെ പലരുടെയും സംശയങ്ങൾക്കവർ മറുപടി കൊടുത്തു….
ക്ലാസ്സിൽ ഞാൻ മാത്രം നിശ്ചലമായിരിക്കുന്നതു കണ്ട്
അവരെന്നോട് ചോദിച്ചു നിനക്ക് സംശയമൊന്നുമില്ലെയെന്ന്…?
അതുകേട്ട് സതംഭിച്ചു പോയ ഞാൻ പെട്ടന്നോർത്തിട്ടെന്ന വണ്ണം അവരോട് ചോദിച്ചു
എന്തിനാ ദൈവം എന്റമ്മയെ മാത്രം എന്നിൽ നിന്നു ഇത്ര വേഗം തിരിച്ചെടുത്തതെന്ന്…?
പെട്ടന്നങ്ങിനെ ഒരു ചോദ്യം അതവരെയും ഒന്നു ഞെട്ടിച്ചു….,
എങ്കിലും അവരുടെ തൊട്ടടുത്തു നിന്നിരുന്ന ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ പെട്ടന്നു തന്നെ അവർക്കരികിലെക്കു വന്ന് അവരുടെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞു…,
അതു കേട്ടതും അവരെന്നോട് പറഞ്ഞു
ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെയാണ് ദൈവം നേരത്തെ തന്റെയരുകിലെക്ക് വിളിക്കുകയെന്ന്….,
അവർ എന്തെങ്കിലും ആലോചിക്കും മുന്നേ എന്റെ അടുത്ത സംശയം അവർക്കു മുന്നിലെത്തി…,
അപ്പോൾ എന്റെ അമ്മയേക്കാൾ ചീത്തയാണോ ഞാൻ…???
അതു കേട്ടതും അവരെന്നെ സൂഷ്മമായി ഒന്നു നോക്കി തുടർന്ന് അതു വരെയും ചാരി നിന്നിരുന്ന ഡെസ്ക്ക് വിട്ട് അവർ പതിയെ എന്റരുകിലെക്ക് നടന്നു വന്നു
അവർ വരുന്നതു കണ്ടതോടെ ഞാനും അവർക്കഭിമുഖമായി നിന്നു അവർ എന്റെ മുന്നിൽ വന്നു നിന്നതും
തുറന്നിട്ട ജനലിലൂടെ എനിക്കു പരിചിതമായ ഗന്ധം നിറഞ്ഞ
ഒരു കാറ്റു വീശി…,
അവർ എന്റെ മുന്നിൽ മുട്ടുക്കുത്തിയതും ആ ഗന്ധം എന്റെ അമ്മയുടെതാണെന്നു ഞാൻ തിരിച്ചറിഞ്ഞു….,
തുടർന്നവരെന്നെ ഗാഢമായി പുണർന്നതും എന്റെ അമ്മയുടെതു പോലെ അതെ ആ ഊഷ്മളമായ ആലിംഗനം ആ സമയം എന്നെ പൊതിഞ്ഞു…,
തുടർന്നവരുടെ പുഞ്ചിരിയും
എന്റെ അമ്മയെ അവരിലൂടെ ദൈവം എനിക്കു കാണിച്ചു തന്നു…,
ദൈവം ഒരിക്കൽ കൂടി മറ്റൊരാളിലൂടെ എന്റമ്മയെ എനിക്കരുകിലെത്തിച്ചിരിക്കുന്നു….!!!

 

RELATED ARTICLES

Most Popular

Recent Comments