Thursday, April 25, 2024
HomeKeralaബിനാലെ സന്ദര്‍ശകരുടെ എണ്ണം മുപ്പതിനായിരത്തോളം.

ബിനാലെ സന്ദര്‍ശകരുടെ എണ്ണം മുപ്പതിനായിരത്തോളം.

ബിനാലെ സന്ദര്‍ശകരുടെ എണ്ണം മുപ്പതിനായിരത്തോളം.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ എറണാകുളം ബോട്ടു ജെട്ടിയില്‍ യാത്രക്കാരുടെ നീണ്ട നിര. ആളുകളുടെ നിര ജെട്ടി ടെര്‍മിനലും കഴിഞ്ഞ് പുറത്തേക്കെത്തിയിരിക്കുന്നു. അകത്തേക്ക് കയറാന്‍ പോലും വയ്യ. കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കം തുടങ്ങിയതിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തിലെ കാഴ്ചയാണിത്. ബോട്ടു കയറി ബിനാലെ പ്രദര്‍ശനങ്ങളുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയാല്‍ അവിടെയും നീണ്ട ക്യൂ. ഇക്കുറി ടിക്കറ്റെടുക്കാനുള്ളതാണ്. അവിടെ നിന്നും അകത്ത് കയറിയാല്‍ പ്രദര്‍ശനം കാണാനും ക്യൂ. സ്ലോവേനിയന്‍ കലാകാരന്‍ അലേഷ് ഷ്‌റ്റെയ്ഗറിന്റെ ചാണക പിരമിഡിനുള്ളില്‍ കയറാനാണ് തിരക്കു കൂടുതല്‍. ചാണകവരളികള്‍ കൊണ്ട് നിര്‍മ്മിച്ച പിരമിഡും അതിനുള്ളിലെ നിഗൂഢതയും കാണികളെ അത്ഭുതപ്പെടുത്തുകയാണ്.
RELATED ARTICLES

Most Popular

Recent Comments