“കല്‍ ബർഗി”(കവിത ).

0
1319
ഡിജിന്‍ കെ ദേവരാജ്‌.
കല്ലിൽ കൊത്തി
മനസ്സിലുറപ്പിച്ച
കപട ശില്പങ്ങള്‍
മുന്നില്‍ വിരിപ്പിട്ട്
തെണ്ടുന്നു തുട്ടിനായ്
തൂണല്ല തുരുമ്പല്ല
കല്ലല്ല കുരിശല്ല
കാശല്ല ദെെവം
സത്യം പറഞ്ഞവൻ
വെടികൊണ്ടുപിടഞ്ഞു
ജനിതകം പറയുന്നു
ജീവന്റെ ഉല്പത്തി
ജനനവും മരണവും
ജീവിത രേഖയും
കല്ലിലല്ല കാലത്തിലെന്ന്
തലവെട്ടാൻ മതം
തൊട്ടുതീണ്ടാന്‍ ജാതി
നട്ടെല്ലുള്ളവന് ജാതി
വെർട്ടിബ്രേറ്റ യെന്നു
പറയുന്നു ശാസ്ത്രം
മതമില്ലാമനുഷ്യനെ
കൊന്ന ദെെവങ്ങളെ
തൂക്കിലേറ്റാൻ വിധിക്കുക
കല്ലിനായ് കൊല്ലപ്പെട്ട
“കൽബ്ർഗി” ഹ്യൂമനാണ്!
dkd
( വിഗ്രഹാരാധനക്ക് എതിരെ എഴുതിയ കന്നഡ എഴുത്തുകാരൻ “കൽബർഗിയെ” വെടിവെച്ചു കൊന്നു .. മതഭ്രാന്തർ.. ആദരാഞ്ജലികള്‍)

Share This:

Comments

comments