Saturday, September 28, 2024
HomePoemsമറക്കില്ലൊരിക്കലും.

മറക്കില്ലൊരിക്കലും.

ജ്യോതി ലക്ഷ്മി .

എൻ സ്മൃതിപഥത്തിലൊരു ഞെട്ടറ്റ

പൂവിൻ നനുത്ത ഗന്ധം!!

തണുത്ത കാറ്റിൻ സ്പന്ദനം

തലോടുമിതളിൽ സ്വാന്ത്വനം!!

ഗദ്ഗദമേന്തും നിശബ്ദത,പിന്നെ

ആചാര വെടി തൻ പ്രകമ്പനം.!!

ഇന്നു ഞാനീ വേളയിൽ നിനക്കു-

വേണ്ടി നെഞ്ചിലേറ്റുമീ പതക്കം..

ദേശസ്നേഹത്തിന്നു പകരമായ്

ചിതറിത്തെറിച്ച നിൻ നെഞ്ചിൽ

ചാർത്തുവാനൊരു പരമവീരചക്രം.

ഇന്നീ നിൻ സ്മൃതിമണ്ഡപത്തിൽ

ഉയരും ഗദ്ഗദമടക്കിയൊതുക്കി തൊഴുകൈ കൂപ്പി മന്ത്രിക്കാം “”മറക്കില്ലൊരിക്കലും “”.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments