താങ്കളുടെ സംരംഭത്തിന് എല്ലാ വിധ മംഗളങ്ങളും നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു. പി.സി. സനല്‍കുമാര്‍ IAS (Rtd )

0
1103
ആശംസ
======
പ്രവാസികളുടെ മാതൃ ഭാഷയോടുള്ള സ്നേഹവും മമതയും തിരിച്ചറിയാനുള്ള അവസരം എനിക്കുണ്ടായത് മൂന്നു വട്ടം അമേരിക്കയില്‍ വന്നപ്പോഴാണ്. മലയാള ഭാഷാ ദിനത്തിലെ വിശിഷ്ടാതിധി ആയിട്ടാണ് ടെക്സാസ്സില്‍ വന്നത്. എന്നാല്‍ നിര്ഭാഗ്യം എന്ന് പറയട്ടെ നാട്ടില്‍ കഴിയുമ്പോള്‍ മലയാളിക്ക് ഈ ഭാഷാ സ്നേഹം കാണാറില്ല. മലയാളം പഠിച്ചാല്‍ ഉദ്യോഗം കിട്ടില്ല എന്നാ ധാരണയാണ് അതിനു കാരണം. ഇംഗ്ലിഷു പറയുന്നത് നമുക്ക് ഒരന്തസ്സാണ്. പക്ഷെ മലയാളി ഇന്ന് സംസാരിക്കുന്നത് ഇംഗ്ലീഷാണോ എന്ന് ചോദിച്ചാല് അല്ല. അല്പം ഇംഗ്ലീഷും ബാക്കി മലയാളവും പിന്നെ ഒന്നോ രണ്ടോ വാചകം വീണ്ടും ഇംഗ്ലീഷിലും എന്ന രീതിയിലാണ്. അരോചകമാണ് ഇതെന്ന് പറയാതെ വയ്യ.ചില അവതാരക സുന്ദരികളും റിയാലിറ്റി ഷോയിലെ അഭിനയക്കാരുമൊക്കെ ഇതാണ് ചെയുന്നത്. നാട്ടിലും മലയാളത്തിനു വിലയൊന്നുമില്ല. മലയാളം ഒരക്ഷരം പഠിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദം നേടാൻ കേരളത്തില്‍ കഴിയും. ഭാഷാ സ്നേഹം പറയുന്നവരും സ്വന്തം മക്കളെയും കൊച്ചു മക്കളെയും മലയാളം പഠിക്കാന്‍ വിടുന്നില്ല. എല്ലാ ഉപദേശങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി അവര്‍ ഉദാരമായി നല്കും. കിട്ടുന്ന എല്ലാ വേദികളും ഭാഷയെ പറ്റി ഗീർവാണ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യും. ഇത്തരം കപടതകള്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാൻ കഴിയുന്നു. എങ്കിലും നാം പ്രതികരിക്കാറില്ല. സ്വന്തം മാതൃഭാഷയെ സ്നേഹിക്കാൻ കഴിയാത്തവന്‍ മലയാളി അല്ല. ഒരു പക്ഷെ സ്വന്തം ഭാഷയോട് ഇത്രയും പുശ്ചവും അവഗണയും പ്രദര്ശിപ്പിക്കുന്ന ഒരു സമൂഹം ലോകത്തുണ്ടാവുമോ എന്ന് സംശയമാണ്.മറ്റു ദക്ഷിണേന്ത്യൻ ഭാഷക്കാർ ഇങ്ങനെയല്ല. ഇന്നും കേരളം നമുക്ക് ‘കേരളാ’ സ്റ്റേറ്റ് ആണ്. കേരളം എന്ന് നമുക്ക് പറയാൻ കഴിയുന്നില്ല. പക്ഷെ പ്രവാസി മലയാളികള്‍ ഉദ്യോഗ ലബ്ധി എന്നാ കടമ്പ കടന്നവര്‍ ആയത് കൊണ്ടാവും ഭാഷയെ കൂടുതല്‍ സ്നേഹിക്കുന്നു. അമേരിക്കയില്‍ ഏതാണ്ട് രണ്ടു ഡസനോളം മലയാള പത്രങ്ങൾ ഉള്ളത് എന്നെ അതിശയപ്പെടുത്തി. താങ്കളുടെ സംരംഭത്തിന് എല്ലാ വിധ മംഗളങ്ങളും നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു. പി.സി. സനല്‍കുമാര്‍ IAS (Rtd )

 

Share This:

Comments

comments