സിന്ധു ജോയ് വിവാഹിതയാകുന്നു.

0
1670

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായ സിന്ധു ജോയ് വിവാഹിതയാകുന്നു. പത്രപ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ വെച്ച് തിങ്കളാഴ്ച വിവാഹ നിശ്ചയം നടക്കും. ഈ മാസം 27 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന സിന്ധു ജോയ് സി.പി.എമ്മുമായി തെറ്റി സജീവ രാഷ്ട്രീയം വിടുകയായിരുന്നു. പിന്നീട് സാമൂഹിക സേവനരംഗത്ത് സജീവമാകുകയായിരുന്നു.സേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്.

ദീപിക ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായിരിക്കെയാണ് ശാന്തിമോന്‍ ജേക്കബ് ജോലി രാജിവെച്ച് ഇംഗ്ലണ്ടിലെത്തിയത്. 15 വര്‍ഷമായി ലണ്ടനില്‍ ഹ്യൂം ടെക് നോളജീസ് സി.ഇ.ഒ ആണ്.

യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവുകങ്ങളും ഇരുവര്‍ക്കും നേരുന്നു.

Share This:

Comments

comments