ലബനോനിലെ ദേവദാരു നീ (കവിത)

0
1209

ജയമോള്‍ വര്‍ഗിസ്.

ശാരോനിലെ പനിനീർപുഷ്പം 
പ്രിയനേ നീ …
ലബനോനിലെ ദേവദാരു പോലെ
പ്രിയനേ നീ …
പുലരിതേടുന്ന എൻ മിഴികൾക്കു മുന്നിലെ
അരുണോദയം നീ …
എൻ സ്വപ്നങ്ങള്ക്ക് ചിറകു നല്കുന്ന
പകൽ കിനാവ്‌ നീ ..
എൻ ഹൃത്തിൻ പാതി നീ
എൻ തനുവിൻ പാതി നീ …
എൻ ചിത്തിൽ പനിനീരു തൂവും
നറുനിലാവ് നീ ….
നിനക്കായ് ഞാൻ ഓരോ നിമിഷവും തുടിക്കുന്നു …
എൻ കരളിലെ കനവുകൾക്കു സ്വർണ്ണചാമരം വീശുന്നവൻ നീ ….
എന്നിൽ പൂക്കും പ്രണയത്തിൻ അഗ്നിശലാക നീ ….
നിന്റെ ഓരോ മിഴിനീട്ടവും എന്നിൽ പ്രണയം നിറയ്ക്കുന്നു …
നിനക്കായാണ് ഞാൻ ജനിച്ചത്‌ …എനിക്കായ് നീയും …
നിൻ കരവല്ലരിക്കുള്ളിൽ
നിൻ മാറോടു ചേർന്നു ഒരു
പൂച്ചകുട്ടിയായ് കുറുകി
ഇരിപ്പാൻ എൻ മനം തുടിക്കുന്നു ..
നിൻ കരലാളനകൾ ഏറ്റു ….
നിൻ മാറിലെ ചൂടു നുകർന്നു
തേൻമാവിനെ ചുറ്റിയ മുല്ലവള്ളി പോലെ
നിന്നെ അരുമയായ് പുണർന്നു
നിന്നോടു ചേർന്നിരിപ്പാൻ എൻ മനം വാഞ്ചിക്കുന്നു …
ഞാൻ കാത്തിരിക്കുന്നു പ്രിയനേ …നിൻ സാമിപ്യത്തിനായ് …
മഞ്ഞിൻ കൂടാരങ്ങളിൽ
നമുക്ക് ഒന്നിച്ചു അലയാം …
പ്രണയം പൂക്കുന്ന താഴ്വരകളിൽ
നമുക്ക് ഒന്നിച്ചു രാപാർക്കാം …അവിടെ മിഴിയിൽ മിഴി കൊരുത്തു നമുക്കിരിക്കാം …..നേരം പുലരുവോളം ……

Share This:

Comments

comments