Tuesday, April 23, 2024
HomePoemsതിരനോട്ടം (കവിത)

തിരനോട്ടം (കവിത)

ബിനു അയിരൂർ
അനന്തമായ ആകാശം.
ചുവന്ന് തുടുത്ത ചക്രവാളം.
കരിയിലകൾ മുടിക്കിടക്കുന്ന ബാല്യം .
ചാരം മുടികിടക്കുന്ന ബാല്യകാല കിനാക്കൾ.
ലക്ഷ്യബോധമില്ലാതെ കറങ്ങുന്ന ഭൂമി
ഫലമോ ഭുകമ്പം സുനാമി എന്നി ഇരട്ടകൾ
മുടന്തൻ നായയെപോലെ ഓടുന്ന വര്ത്തമാനം
പിന്നിൽ നിന്നും എറിയുന്നവരെ പോലും
തിരിഞ്ഞു നോക്കാൻ കഴിയാത്ത ഓട്ടം
പണത്തിന് പിന്നാലെ ഓട്ടം.
വഴിയിൽ ചവിട്ടി മെതികപ്പെടുന്നവനെ,
ഒരിറ്റു വെള്ളത്തിനായി ദാഹിക്കുന്നവനെ
തട്ടിയിട്ടുള്ള ഓട്ടം.
പട്ടിണിയുടെ ബാല്യം
വഴിമാറി പോകുന്ന കൌമാരം
അഹന്തയുടെ യൌവനം
ചാരം മാറ്റി ബാല്യകാല കിനാക്കൾ
ചികഞ്ഞെടുക്കാൻ മടിക്കുന്ന വര്ത്തമാനം
ഓടുകയാണ്
ആരുടയോ തിരക്കഥയിലെ
വിഡ്ഢിയായ നായകനെ പോലെ.
ഓടുന്നു,ആരെയും നോക്കാതെ ഓടുന്നു
ലക്‌ഷ്യം വിദുരമല്ല,
പക്ഷെ
ഈ ഓട്ടം അവസാനിക്കുമെന്ന്
അറിയാമെങ്കിലും
അറിവില്ലത്തവനെപ്പോലെ
ഓടുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments