വിശപ്പ്‌…….[കവിത]

0
5884
സിബി നെടുഞ്ചിറ
ഒട്ടിയ വയറിന്റെ രോദനം അകറ്റാന്‍
ഒരു പിടി അന്നത്തിനായി
വിരുന്നുശാലകളുടെ പിന്നാമ്പുറത്ത്
ഇലക്കീറില്‍ പുതഞ്ഞ ഉച്ചിഷ്ടത്തിനായി
കടിപിടി കൂട്ടുന്ന തെരുവുപട്ടികള്‍ക്കിടയില്‍
മറ്റൊരു തെരുവുപട്ടിയായി മാറുന്ന
തെരുവിന്റെ  മക്കളുടെ കരളലിയിക്കും
വിശപ്പിന്റെ രോദനമേന്തേ
ആരും അറിയാതെ പോകുന്നു?
അണിയാന്‍ പോന്നാടകള്‍ വേണ്ടവര്ക്ക്
ധരിക്കാന്‍ പട്ടുവസ്ത്രങ്ങളും വേണ്ടവര്‍ക്ക്
പള്ളിയുറക്കത്തിനായി പട്ടുമെത്തകളും
മണിമന്ദിരങ്ങളും വേണ്ടവര്‍ക്ക്
ഒട്ടിയ വയറിന്റെ രോദനം അകറ്റാന്‍
ഒരുപിടി അന്നം മതിയവര്‍ക്കുക
ആര്‍ക്ക്ഭാട വിരുന്നിനായും
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ
സ്വാദിഷ്ട ഭോജ്യത്തിനായും
തുട്ടുകളെത്ര ചിലവഴിക്കാനും
മടി അശേഷമില്ലാത്ത
സുഖലോലുപരാം സമ്പന്നമക്കാളെ
നിങ്ങള്‍ ഓര്‍ത്തിടുക
മൃഷ്ടാനഭോജ്യമുണ്ട് ബാക്കിയായ അന്നം
വീടിന്റെ പിന്നാമ്പുറത്തേക്ക്‌
നീട്ടിയെറിയും വേളയില്‍
ഒരു പിടി അന്നത്തിനായും
ഒരിറ്റു ദാഹജലജലത്തിനായും
തെരുവില്‍ അലയുന്ന അനാഥജന്മങ്ങള്‍
ഏറെയുണ്ടന്ന സത്യം
കിനാവസ്തമിച്ച ആ ദരിദ്രജന്മങ്ങളെ
കല്ലെറിഞ്ഞിടാതെ കനിവാര്‍ന്ന മനസ്സോടെ
ഒരു പിടി അന്നം അവര്‍ക്കായി
മാറ്റി വെച്ചിടുക
ഏവര്‍ക്കും അവകാശപ്പെട്ട
ഭൂവിന്റെ അന്നം അവരുമായി
പങ്കു വെച്ചിടുക………
 

Share This:

Comments

comments