Friday, April 26, 2024
HomeAmericaജനുവരി മാസത്തിലെ നക്ഷത്രഫലം.

ജനുവരി മാസത്തിലെ നക്ഷത്രഫലം.

മേടക്കൂറ്‌ (അശ്വതി, ഭരണി, കാര്‍ത്തിക)

 ഇപ്പോള്‍ പൊതുവെ അനുകൂലമായ കാലഘട്ടമാകുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. കര്‍മരംഗത്ത്‌ വളരെ നേട്ടങ്ങള്‍ ഉണ്ടാകും.സ്വന്തം പരിശ്രമത്തിലൂടെ ജീവിതത്തില്‍ വലിയ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന്‌ ഇവര്‍ക്കു സാധിക്കും.  പുതിയ സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഇതിലൂടെ അധികവരുമാനം നേടിയെടുക്കുവാന്‍ കഴിയും. അസാധാരണമായ ആശയങ്ങളിലൂടെ ജീവിതത്തില്‍ വിജയകരമായി മുന്നോട്ടു പോകുന്നതിനു സാധിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ അപൂര്‍ണമായ പരിശ്രമങ്ങള്‍ ഗുണം നല്‍കിയെന്നുവരില്ല. ഔദ്യോഗികരംഗത്തുള്ളവര്‍ക്ക്‌ പല പ്രതിസന്ധികളെയും നേരിടേണ്ടതായി വരും. ബിസിനസ്  രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അപൂര്‍വങ്ങളായ അവസരങ്ങള്‍ ലഭിക്കുന്നതാണ്‌.

ഇടവക്കൂറ്‌ (കാര്‍ത്തിക, രോഹിണി, മകയിരം)

ഏതുകാര്യത്തിലും പുരോഗതി ദൃശ്യമാകും. ശരിയായി ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ വളരെ ഗുണകരമായി ഭവിക്കും.കര്‍മരംഗത്ത്‌ നൂതനമായ അവസരങ്ങള്‍ വന്നു ചേരുന്നതാണ്‌.   ധനമിടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വം നടത്തേണ്ടതാണ്‌. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും വളരെ ജാഗ്രതപാലിക്കുക. വിദേശയാത്ര, തൊഴില്‍ ഇവയ്‌ക്കായി പരിശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കുന്നതാണ്‌. ബിസിനസുകാര്‍ക്ക്‌ അതീവനേട്ടങ്ങള്‍ ഉണ്ടാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അതിശയനേട്ടങ്ങളും അവസരങ്ങളും കൈവന്നേക്കും. വിദ്യാര്‍ഥികള്‍ക്ക്‌ ഉദ്ദേശിക്കുന്ന രീതിയില്‍ മുമ്പോട്ടു പോകുന്നതിനു കഴിയും നിങ്ങളുടെ സൂര്യരാശിവീഥിയില്‍ വളരെ അപൂര്‍വമായ ഒരു രാജയോഗകല തെളിയുന്നതായി കാണുന്നു. ഇത്‌ പുഷ്‌ടിപ്രാപിച്ചാല്‍ സര്‍വസമൃദ്ധിയാണ്‌ ഫലം. 

മിഥുനക്കൂറ്‌ (മകയിരം, തിരുവാതിര, പുണര്‍തം)

 വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ താമസം തുടങ്ങുന്നതാണ്‌.സ്വദേശത്തോ വിദേശത്തോ തൊഴില്‍ അഭിവൃദ്ധിക്കായുള്ള പരിശ്രമങ്ങള്‍ സഫലീകരിക്കും.  ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധ്യമായിത്തിരും. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ക്ക്‌ ഉയര്‍ന്നനിലയില്‍ വിജയം നേടുന്നതിനു സാധിക്കും. നൂതനസംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. രാഷ്‌ട്രീയരംഗത്തും പ്ര?ഫഷണല്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉയര്‍ച്ചയും ശ്രേയസും ഉണ്ടാകുന്നതാണ്‌. അത്ഭുതകരമായ രീതിയില്‍ പല പ്രതിബന്ധങ്ങളും ഒഴിഞ്ഞുപോകുന്നതാണ്‌.

കര്‍ക്കടകക്കൂറ്‌ (പുണര്‍തം, പൂയം, ആയില്യം)

 അപ്രതീക്ഷിതമായ അസ്വാരസ്യങ്ങളോ കലഹമോ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്‌.കുടുംബപരമായി ചില അസ്വസ്‌ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യതകാണുന്നു.  സംഭാഷണത്തില്‍ മിതത്വം ശീലിക്കുന്നത്‌ നന്നായിരിക്കും. കര്‍മരംഗത്ത്‌ വളരെ ജാഗ്രതപാലിക്കുക. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പല പ്രശ്‌നങ്ങളും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്‌. ശാരീരികമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. മാനസികമായ ഉന്മേഷക്കുറവും മറ്റു പ്രയാസങ്ങളും അനുഭവപ്പെട്ടേക്കാം. കര്‍മരംഗത്ത്‌ എതിര്‍പ്പുകളും സ്‌ഥാനചലനവും ധനനഷ്‌ടങ്ങളും ഉണ്ടാകുന്നതിനു സാധ്യതകാണുന്നു. യാത്രാക്ലേശം, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകുവാനിടയുണ്ട്‌.

ചിങ്ങക്കൂറ്‌ (മകം, പൂരം, ഉത്രം)

പ്രവൃത്തിമേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്‌ വളരെ ഗുണകരമായിത്തീരുന്നതാണ്‌. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. കര്‍മരംഗത്ത്‌ അപൂര്‍വനേട്ടങ്ങള്‍ കൈവരിക്കും.  ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമായിത്തീരും. വിദേശയാത്രയും തൊഴിലും ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. ഗൃഹനിര്‍മാണം ലക്ഷ്യമിടുന്നവര്‍ക്ക്‌ ഉടനെ അതിനു തുടക്കമിടുന്നതിനു സാധിക്കും. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും വിശിഷ്‌ടമായ ഒരു സൗഭാഗ്യയോഗകാലം  തെളിഞ്ഞുകാണുന്നു. ഇത്‌ പുഷ്‌ടിപ്രാപിച്ചാല്‍ സര്‍വൈശ്വര്യ സമ്പദ്‌സമൃദ്ധിയാണ്‌ ഫലം.

കന്നിക്കൂറ്‌ (ഉത്രം, അത്തം, ചിത്തിര)

 കര്‍മരംഗത്ത്‌ പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടും. ധനനഷ്‌ടങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക.അപ്രതീക്ഷിത തടസങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം.  ഔദ്യോഗികരംഗത്തുള്ളവര്‍ക്ക്‌ മേലധികാരികളുടെ ശാസനയോ ശിക്ഷാനടപടികളോ നേരിടേണ്ടതായി വരാം. കച്ചവടക്കാര്‍ക്ക്‌ അപ്രതീക്ഷിത നഷ്‌ടങ്ങള്‍ വന്നുചേരും. വിദേശത്തു ജോലിചെയ്യുന്നവര്‍ക്ക്‌ അവിചാരിത പ്രതിസന്ധികള്‍ ഉണ്ടാകും. ധനമിടപാടുകള്‍ വളരെ ശ്രദ്ധിച്ചുനടത്തുക. ഗൃഹനിര്‍മാണം നടത്തുന്നവര്‍ അമിതവ്യയം സംഭവിക്കാതെ ജാഗ്രതപാലിക്കണം. നിങ്ങളുടെ രാശിവീഥിയില്‍ പൊതുവെ ദോഷാത്മകമായ ഒരു യോഗം കാണുന്നു.

തുലാക്കൂറ്‌ (ചിത്തിര, ചോതി, വിശാഖം)

 കര്‍മപുരോഗതിക്ക്‌ വഴിതുറക്കും. പുതിയ പ്രവര്‍ത്തനമേഖലകളില്‍ പ്രവേശിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ധനപരമായ പുരോഗതി കൈവരിക്കുന്നതിനു കഴിയും. കുടുംബത്തില്‍ സ്വസ്‌ഥതയും സന്തുഷ്‌ടിയും നിലനില്‍ക്കും. അവിവാഹിതര്‍ക്ക്‌ വിവാഹകാര്യത്തില്‍ തീരുമാനമാകും. ഉദ്യോഗസ്‌ഥര്‍ക്ക്‌ ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ചില നേട്ടങ്ങള്‍ കൈവരും. സ്‌ത്രീകള്‍ക്ക്‌ മനസിന്റെ അഭിലാഷങ്ങള്‍ സാധിക്കും. ആനന്ദകരമായ പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതകാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ അപൂര്‍വമായ ഒരു രാജയോഗകാല തെളിയുന്നകാലമാണ്‌ ഇത്‌. പൂര്‍ണതപ്രാപിച്ചാല്‍, ഇത്‌ സര്‍വൈശ്വര്യസമൃദ്ധി നല്‍കുന്നതാണ്‌.

വൃശ്‌ചികക്കൂറ്‌ (വിശാഖം, അനിഴം, തൃക്കേട്ട)

 മേലധികാരികളുടെ ശാസനയോ ശിക്ഷാനടപടികളോ നേരിടേണ്ടതായി വരാം.സഹപ്രവര്‍ത്തകരുമായി അഭിപ്രായഭിന്നത ഉണ്ടാകാം.  ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനക്ലേശം ഇവയൊക്കെ അനുഭവപ്പെടാം. കുടുംബത്തിലും ചില അസ്വസ്‌ഥതകള്‍ ഉണ്ടായേക്കാം. സംഭാഷണങ്ങളില്‍ വളരെ ആത്മനിയന്ത്രണം പാലിക്കുക. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്‌. വിദ്യാര്‍ഥികള്‍ വളരെ ശ്രദ്ധപാലിക്കേണ്ടതാണ്‌. പരാജയസാധ്യതയുള്ളതിനാല്‍ തീവ്രപരിശ്രമം ആവശ്യമായി കാണുന്നു. ശാരീരികമായി നിങ്ങള്‍ക്ക്‌ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകാവുന്ന സമയമായതിനാല്‍ വളരെ ശ്രദ്ധിക്കുക.

ധനുക്കൂറ്‌ (മൂലം, പൂരാടം, ഉത്രാടം)

കര്‍മരംഗത്ത്‌ അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കും.സാമ്പത്തികമായി പുരോഗതിപ്രാപിക്കും   പ്രവര്‍ത്തനരംഗത്ത്‌ പുതിയ പരീക്ഷണങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും. ഇതുവഴി അസുലഭമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്‌. വിദേശയാത്രയും തൊഴിലും ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. ഗൃഹനിര്‍മാണം ലക്ഷ്യമിടുന്നവര്‍ക്ക്‌ ഉടനെതന്നെ അതു തുടങ്ങുന്നതിനു കഴിയും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്‌ അപൂര്‍വനേട്ടങ്ങള്‍ കൈവരും. പ്രത്യേകിച്ച്‌ വിദേശത്തു ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ അസാധാരണമായ നേട്ടങ്ങള്‍ തന്നെ വന്നുചേരുന്നതാണ്‌. ജീവിതത്തില്‍ വഴിത്തിരിവാകുന്നതിനു സാധ്യതയുള്ള ചില അപൂര്‍വസാഹചര്യങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്നതിനും സാധ്യതകാണുന്നു.

മകരക്കൂറ്‌ (ഉത്രാടം, തിരുവോണം, അവിട്ടം)

 കടബാധ്യതകള്‍ വര്‍ധിക്കാതെ സൂക്ഷിക്കുക. അവിചാരിത തടസങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും.  ധനനഷ്‌ടങ്ങള്‍ ഉണ്ടാകും.   കലഹവിഷമങ്ങള്‍, കുടുംബത്തില്‍ അസ്വസ്‌ഥത, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെയും സംഭവിക്കാം. വിദേശത്തു ജോലിചെയ്യുന്നവര്‍ അതീവജാഗ്രത പാലിക്കേണ്ടതാണ്‌. അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതിനു സാധ്യതകാണുന്നു. ആരോഗ്യപരമായി വളരെ സൂക്ഷിക്കുക. വാഹനമോടിക്കുകയും, മറ്റു വിഷമകരമായ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോഴൊക്കെ വളരെ ശ്രദ്ധവേണം. ധനമിടപാടുകള്‍ സശ്രദ്ധം ചെയ്യണം.

കുംഭക്കൂറ്‌ (അവിട്ടം, ചതയം, പൂരൂരുട്ടാതി)

 കര്‍മരംഗത്ത്‌ പൊതുവെ മന്ദത നിലനില്‍ക്കും. ധനപരമായി ചില നേട്ടങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നതിനു സാധിക്കും. ആരോഗ്യപരമായി കാര്യങ്ങള്‍ തൃപ്‌തികരമായിരിക്കും. കുടുംബത്തില്‍ സന്തുഷ്‌ടി നിലനില്‍ക്കും. വിദ്യാര്‍ഥികള്‍ക്ക്‌ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നേറുന്നതിനു കഴിയും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യാപാരരംഗത്തുള്ളവര്‍ക്കും അപ്രതീക്ഷിതമായി ചില പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്‌. ഗൃഹനിര്‍മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. അവിവാഹിതര്‍ക്ക്‌ വിവാഹ കാര്യത്തില്‍ ഉടനെ തീരുമാനമാകുന്നതാണ്‌. തീര്‍ഥാടനങ്ങള്‍, ഉല്ലാസയാത്രകള്‍ ഇവ കുടുംബത്തില്‍ നടക്കും.

മീനക്കൂറ്‌ (പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും.പൊതുവേ അനുകൂല സമയമാണ്‌.   കര്‍മരംഗത്ത്‌ അപൂര്‍വമായ പുരോഗതി കൈവരിക്കും. നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കമിടും. പുതിയ പ്രവൃത്തിമേഖലയില്‍ പ്രവേശിക്കുന്നതിലൂടെ അധികവരുമാനം കൈവരിക്കും. വിദേശത്ത്‌ ജോലിചെയ്യുന്നവര്‍ക്ക്‌ അപൂര്‍വനേട്ടങ്ങള്‍ ഉണ്ടാകും. വിശേഷിച്ച്‌ വിദേശത്തു തൊഴില്‍ ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ അതിശയകരമായ ചില നേട്ടങ്ങള്‍ വന്നുചേരുന്നതാണ്‌. നിങ്ങളില്‍ പലര്‍ക്കും ദീര്‍ഘകാലമായി ചിന്തിക്കുന്ന പല ലക്ഷ്യങ്ങളും സാധിക്കുന്നതാണ്‌. മനസിന്റെ ചില പ്രത്യേകാഭിലാഷങ്ങള്‍ യാഥാര്‍ഥ്യമായിത്തീരും. ദേശങ്ങള്‍ക്ക്‌ അപ്പുറത്തുനിന്നും അപൂര്‍വമായ ഒരു പ്രണയബന്ധം ഉടലെടുക്കുന്നതിനും സാധ്യതകാണുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments