Monday, December 23, 2024
HomeAmericaഅത്മായ സുവിശേഷകർ കാലഘട്ടത്തിന്റെ ആവശ്യം; മേജർ ആർച്ചുബിഷപ്പ് മാർ.റാഫേൽ തട്ടിൽ.

അത്മായ സുവിശേഷകർ കാലഘട്ടത്തിന്റെ ആവശ്യം; മേജർ ആർച്ചുബിഷപ്പ് മാർ.റാഫേൽ തട്ടിൽ.

ഷിബു കിഴക്കേക്കുറ്റ്‌.

സീറോമലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ.റാഫേൽ തട്ടിലുമായി കാനഡയിലെ ഇന്ത്യൻ പ്രസ് ക്ലബിന്റെ പ്രസിഡന്റും മാധ്യമപ്രവർത്തകനും വചനപ്രഘോഷകനുമായ ബ്ര. ഷിബു കിഴക്കേക്കുറ്റ് കൂടിക്കാഴ്ച നടത്തി. സുവിശേഷകരെ ഏറ്റവുമധികം സ്നേഹിക്കുകയും സുവിശേഷം ലോകമെങ്ങും എത്തിക്കാൻ രാപകൽ പരിശ്രമിക്കുകയും ചെയ്യുന്ന പിതാവുമായുള്ള കൂടിക്കാഴ്ച പുതിയ ഉൾക്കാഴ്ച നൽകിയതായി ബ്രദർ പറഞ്ഞു. കാനഡയിലെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ ഉന്നതിയെപ്പറ്റി ആരാഞ്ഞ പിതാവ് നിരവധി പ്രതിസന്ധികളുണ്ടായിട്ടും വചനപ്രഘോഷണ രംഗത്ത് സജീവമായി തുടരുന്നു ബ്രദറിനെ അഭിനന്ദിക്കുകയും ചെയ്തു.

പ്രാർത്ഥനയും വചനപ്രഘോഷണവും പരിത്യാഗവും കൊണ്ട് ഈ ലോകം മുഴുവൻ ക്രിസ്തുവിനായി നാം നേടണമെന്നും ക്രിസ്തുവിലൊഴികെ ഒന്നിലും നാം അഭിമാനിക്കുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. അത്മായ സുവിശേഷകർ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പിതാവ് പറഞ്ഞു.
സദാസമയം ലോകമെങ്ങുമുള്ള മലയാളി വിശ്വാസി സമൂഹത്തെ പ്രാർത്ഥനയിൽ ഓർക്കുന്നതായി അറിയിച്ച പിതാവ് ക്രിസ്തുവിന്റെ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ എന്ന കൽപ്പനയുടെ ഉൾപ്പൊരുൾ വിശദീകരിക്കുകയും ചെയ്തു. സുവിശേഷത്തിനായി സഭ നടത്തുന്ന ധീരമായ പരിശ്രമങ്ങൾ വ്യക്തമാക്കിയ രംഗത്ത് വചനപ്രഘോഷണ രംഗത്ത് കൂടുതൽ അത്മായർ കടന്നുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. കൂടാതെ കാനഡയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തെ കുറിച്ച് ആരാഞ്ഞ പിതാവ് കാനഡയിൽ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

ലോകം നിലനിന്നാൽ ഉറപ്പായും ഇന്ത്യ ഭാവിയിലെ വികസിത രാജ്യമാകുമെന്നും ആളുകൾ ഇന്ത്യയിലെ അവസരങ്ങളന്വേഷിച്ച് വരുമെന്നും ബ്രദർ സൂചിപ്പിച്ചു. അത്മായ വചന പ്രഘോഷണ രംഗത്ത് പിതാവ് നടത്തിയ സേവനങ്ങളെ നന്ദിയോടെ അനുസ്മരിക്കുന്നതായും ഈശോയെപ്പോലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സ്നേഹിക്കുന്ന പിതാവിന്റെ മനോഭാവം എല്ലാവർക്കും മാതൃകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 24ന്യൂസ് ലൈവ്.കോമിലൂടെ നടത്തുന്ന വചനപ്രഘോഷണ ശുശ്രൂഷയെപ്പറ്റി ചോദിച്ചറിഞ്ഞ പിതാവ് പ്രാർത്ഥനകൾ വായിക്കുകയും നാമെല്ലാം സുവിശേഷത്തിന് സാക്ഷികളായി മാറണമെന്ന് ഉത്ബോധിപ്പിക്കുകയും ചെയ്തു. പ്രാർത്ഥനാ രീതിപോലെ പതിമൂന്നാം തീയതി തന്നെ പിതാവിനെ കാണാൻ അവസരം തന്ന ദൈവത്തിന് ബ്രദർ ഷിബു നന്ദി പറയുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments