Monday, December 23, 2024
HomeIndiaരാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ സമൻസ്.

രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ സമൻസ്.

ജോൺസൺ ചെറിയാൻ.

സ്വാതന്ത്ര സമര സേനാനി വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ലഖ്‌നൗ കോടതി സമൻസ് അയച്ചു. 2022 നവംബർ 17 ന് ഭാരത് ജോഡോ യാത്രയ്ക്കിടെ അകോലയിൽ സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് അഡീഷണൽ സിജെഎം അലോക് വർമ്മ ഉത്തരവ് പുറപ്പെടുവിച്ചത്.
കൊളോണിയൽ ഗവൺമെൻ്റിൽ നിന്ന് പെൻഷൻ വാങ്ങുന്ന ഒരു ബ്രിട്ടീഷ് സേവകൻ എന്നാണ് സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments