Monday, December 23, 2024
HomeKeralaസിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു .

സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു .

എസ് ഇർഷാദ്.

സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു – എസ് ഇർഷാദ്

മലപ്പുറം: “സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു,” എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് പറഞ്ഞു.
എ. ഫാറൂഖ് മെമോറിയൽ ഹാളിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടിയുടെ ജില്ലാ നേതൃസംഗമംഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സംരക്ഷണ മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകളെ പോലും മുസ്ലിം വിരുദ്ധ പ്രചരണത്തിനായി ഉപയോഗപ്പെടുത്തുകയാണ്. സംഘ് പരിവാർ ആവശ്യമായപ്പോഴെല്ലാം ഈ സമീപനങ്ങൾ പ്രോത്സാഹിപ്പിച്ച് പിന്നീട് പിന്മാറുന്നത്, രാജ്യത്ത് വർഗീയത കത്തിക്കുന്നത് വേണ്ടിയാണ്.
താത്കാല രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തെയും രാജ്യത്തെയും വിഭജിക്കുന്ന സമീപനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് സിപിഎമ്മിനു നല്ലതെന്നും ബംഗാളും ത്രിപുരയും പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ കെ വി സഫീർഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, സംസ്ഥാന സമിതി അംഗം നാസർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments