Sunday, October 6, 2024
HomeKeralaറൂബിന്റെ അമ്മ രജനി മണിലാല്‍.

റൂബിന്റെ അമ്മ രജനി മണിലാല്‍.

ജോൺസൺ ചെറിയാൻ.

24 ന്യൂസ് അതിരപ്പള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്ത അതിരപ്പിള്ളി എസ്എച്ച്ഒ ആന്‍ഡ്രിക് ഗ്രോമിക്കിനെ സസ്‌പെന്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് റൂബിന്‍ ലാലിന്റെ അമ്മ സമരത്തില്‍. എസ്എച്ച്ഒ പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി എന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും സസ്‌പെന്റ് ചെയ്യാത്തതിനെതിരെ ചാലക്കുടി ജനകീയ കൂട്ടായ്മ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് 50 മീറ്റര്‍ മുമ്പ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments