Wednesday, July 3, 2024
HomeIndiaമോദി 3.0 ആഘോഷിക്കാന്‍ 25000 ലഡ്ഡുകള്‍ ഒരുക്കി പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍.

മോദി 3.0 ആഘോഷിക്കാന്‍ 25000 ലഡ്ഡുകള്‍ ഒരുക്കി പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍.

ജോൺസൺ ചെറിയാൻ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഇന്നേ എന്‍ഡിഎയുടെ ജയം ഉറപ്പിച്ച് ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്ത് പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍. മോദിയുടെ ഹാട്രിക് വിജയമറിഞ്ഞുടന്‍ മധുരം പങ്കുവയ്ക്കാനായി 25000 ലഡ്ഡുകളാണ് പാലക്കാട്ടെ ബിജെപി തയാറാക്കിയിരിക്കുന്നത്. അന്തിമഫലം വന്നുടന്‍ ഒട്ടുവൈകാതെ 12 മണിയോടെ തന്നെ ലഡ്ഡു വിതരണം ചെയ്ത് തുടങ്ങും. പാലക്കാട്ടെ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഡ്ഡു ഒരുക്കിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ വിജയം ഒരേ സ്വരത്തില്‍ പ്രവചിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് പാലക്കാട്ടെ ബിജെപിയുടെ ആത്മവിശ്വാസം ഇത്ര വര്‍ധിച്ചത്. മാത്രമല്ല കേരളത്തില്‍ നിന്ന് ഒന്നോ അതിലധികമോ ബിജെപി അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയയ്ക്കാനാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments