Monday, August 11, 2025
HomeKeralaവിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃ പരിശീലനം.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃ പരിശീലനം.

വുമൺ ജസ്റ്റിസ് മൂവേമെന്റ്.

മലപ്പുറം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ അത് പൊതു ചർച്ചയിൽ കൊണ്ടുവരികയും ഇടപെടൽ നടത്തുകയും ചെയ്യേണ്ടത് വനിതാ പ്രസ്ഥാനങ്ങളുടെ പ്രഥമ ബാധ്യതയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച നേതൃപരിശീനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സുഭദ്ര വണ്ടൂർ (മീഡിയ, പബ്ലിക് റിലേഷൻ), ജസീല കെ.പി. (സോഷ്യൽ മീഡിയ), അഡ്വ. താജുന്നീസ (സമരം, ഇടപെടൽ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരകുന്ന് ആശംസാ പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം അമീന മലപ്പുറം സമാപന പ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡണ്ട് രജീന വളാഞ്ചേരി അധ്യക്ഷയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments