ജോയിച്ചന്‍ പുതുക്കുളം.
കാൽഗറി: കാൽഗറിയിലെ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാർച്ച് 9 ന് വനിതാ ദിനം സംഘടിപ്പിക്കുന്നു .
1985 ൽ രൂപീകൃതമായ കാൽഗറിയിലെ മലയാളി കൾച്ചറൽ അസ്സോസിയേഷൻ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ പ്രത്യേക പരിപാടിയിലേക്ക് കാൽഗറിയിലെ എല്ലാ മലയാളി സ്ത്രീകളെയും, യുവതികളെയും (14 years & older) സംഘാടകർ ക്ഷണിച്ചു കൊള്ളുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ശക്തിയും, കരുത്തും, അനന്തമായ സാധ്യതകളും, ഉൾക്കൊള്ളാൻ നമുക്ക് ഒന്നിക്കാം. തികച്ചും സൗജന്യമായ ഈ പരിപാടിയിൽ എല്ലാവർക്കും ആകർഷകമായ കാര്യപരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഫ്‌ളയറിലെ QR കോഡ് വഴി ഓൺലൈനായി നിങ്ങളുടെ സ്പോട്ട് രജിസ്റ്റർ ചെയുവാൻ സംഘാടകർ നിർദ്ദേശിക്കുന്നു .