പി പി ചെറിയാൻ.
ഭവനരഹിതരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഉത്തരവിൽ കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ചിരുന്നു.
ട്രംപിൻ്റെ പ്രസ്താവനകളെ ഡെമോക്രാറ്റിക് മേയർ മുരിയൽ ബൗസർ എതിർത്തു. നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ അത് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ബൗസർ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയെ ബാഗ്ദാദുമായി താരതമ്യം ചെയ്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും അവർ വിമർശിച്ചു.
അതേസമയം, വാഷിംഗ്ടൺ ഡിസിയിലെ കൊലപാതക നിരക്ക് ഉയർന്നതാണെന്നും എന്നാൽ മൊത്തത്തിലുള്ള അക്രമസംഭവങ്ങൾ മുപ്പത് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ഫെഡറൽ ഡാറ്റ കാണിക്കുന്നു.
ഏകദേശം 3,782 ഭവനരഹിതർ വാഷിംഗ്ടൺ ഡിസിയിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ 800 പേർ തെരുവുകളിലാണ് താമസിക്കുന്നത്.
വാഷിംഗ്ടൺ ഡിസി ഒരു സംസ്ഥാനമല്ലാത്തതിനാൽ, ഫെഡറൽ സർക്കാരിന് പ്രാദേശിക നിയമങ്ങളിൽ ഇടപെടാൻ അധികാരമുണ്ട്.
