ജോൺസൺ ചെറിയാൻ.
ബഹ്‌റൈന്‍-ഖത്തര്‍ വിമാന സര്‍വീസുകള്‍ ഈ മാസം 25 മുതല്‍ പുനരാരംഭിക്കും. ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഏവിയേഷന്‍ വിഭാഗം അറിയിക്കുന്നത്.
ഏപ്രില്‍ 12ന് സൗദി തലസ്ഥാനമായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമായാണ് നയതന്ത്ര ബന്ധവും വ്യോമ സേവനയും പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഖത്തറിന് മേല്‍ ബഹ്‌റൈന്‍ ഉള്‍പ്പടെയുള്ള നാല് അയല്‍ രാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്.