Thursday, December 26, 2024
HomeAmericaആൾക്കൂട്ടത്തിലേക്ക് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

ആൾക്കൂട്ടത്തിലേക്ക് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

ജോൺസൺ ചെറിയാൻ.

തൃശൂർ : ആരാധകരുടെ ആവേശത്തിനു നടുവിലേക്ക് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചു. എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെയാണു ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി  ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചത്. രാത്രിയിലെ കൂട്ടിയെഴുന്നള്ളിപ്പിൽ രാമചന്ദ്രനാണു തിടമ്പേറ്റിയത്.

ആന പരിപാലന നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും കർശനമായി പാലിച്ചാണ് ആനയെ ഉത്സവങ്ങൾക്ക് അയയ്ക്കുന്നത്.കേരളത്തിൽ തലപ്പൊക്കത്തിൽ ഒന്നാം സ്ഥാനത്തുള്ള ആന ഇനി പൂരപ്പറമ്പുകളിൽ സാന്നിധ്യമറിയിക്കും.വിലക്ക് നീക്കിയതോടെ ഇത്തവണ തൃശൂർ പൂരത്തിനു തെക്കേ ഗോപുരനട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

RELATED ARTICLES

Most Popular

Recent Comments