ജോൺസൺ ചെറിയാൻ.
കോട്ടയം : സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലത്തെ ഇടിവിന് ശേഷം ഇന്ന് വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. സ്വർണവില എക്കാലത്തെയും ഉയർന്ന വിലയിൽ എത്തിയത് ഈ ആഴ്ച്ചയാണ്.കഴിഞ്ഞ ശനിയാഴ്ച മുതൽ ഈ ആഴ്‌ച വരെ പവന് 800 രൂപ വർധിച്ചു.