Thursday, April 16, 2026
HomeNew Yorkലോക പ്രശസ്‌തനായ മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി.

ലോക പ്രശസ്‌തനായ മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി.

ശ്രീകുമാർ ഉണ്ണിത്താൻ.

ന്യൂ യോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന   തൃശൂർ  സ്വദേശി പോളി വർഗീസ്, അമേരിക്കൻ പര്യടനത്തിന് ഇടയിൽ ന്യൂ യോർക്കിൽ എത്തിച്ചേർന്നപ്പോൾ ആണ് മോഹനവീണയിൽ സംഗീത സദസ് നടത്തിയത്. ന്യൂ യോർക്കിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാനിദ്യമായ രവി വെലികെട്ടിലിന്റെ (രവി നായർ ) നേതൃത്വത്തിൽ  ആയിരുന്നു സ്വീകരണ പരിപാടി നടത്തിയത്.

സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന  ഭാവങ്ങൾ ഇഴചേർന്ന ഇരുപത്തിരണ്ടോളം  തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ലോകത്തിലെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി. രണ്ട് മണിക്കൂറിൽ അധികം കാണികളെയും വിസ്മയ ലോകത്തു എത്തിച്ച പോളി വർഗീസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഗീത വിരുന്നാണ് കാണികൾക്ക് നൽകിയത്. ഓരോ രാഗത്തിലും മോഹനവീണയിൽ സംഗിതം ആലപിച്ച അദ്ദേഹം കാണികളെ വിസ്മയ ലോകത്തു എത്തിച്ചു കേട്ടിരുന്നവർ  ഏവരും അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചു.

കവി, നാടക–സിനിമ നടൻ, സംഗീത സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അഗാധ പാണ്ഡിത്യമുള്ള  പൊളി വർഗീസ്  അഞ്ചു വർഷമായി ഓസ്ട്രേലിയയിൽ ആണ് താമസം എങ്കിലും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ അദ്ദേഹം സംഗീത വിരുന്നുകൾ നടത്താറുണ്ട്. തോളിൽ മോഹനവീണയുമായി പലപ്പോഴും ലോക യാത്രകളിലാണു പോളി വർഗീസ്.  2012–ൽ മൊസാർട്ട് മ്യൂസിക് ഫെസ്‌റ്റിവലിൽ ഇന്ത്യയെ പ്രധിനിധികരും പങ്കെടുത്തു.

ഹിന്ദുസ്ഥാനി സംഗീത കലാകാരനും ഗ്രാമി പുരസ്കാര ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനാണ് പോളി . സിതാർ, സന്തൂർ, സാരംഗി, സരോദ്, ഹവായിയൻ ഗിറ്റാർ എന്നിവയുടെ സമന്വയമാണു 22 തന്ത്രികളുള്ള സംഗീതോപകരണമായ മോഹനവീണ. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് സൃഷ്ടിച്ചതാണ് ഈ വാദ്യോപകരണം. അദ്ദേഹം രണ്ട്  മോഹനവീണകൾ മാത്രമാണു നിർമിചതു , അതിലൊന്നു പോളിയുടെ സ്വന്തമാണ്. ഇതിലേക്കു രണ്ടു തന്ത്രികൾ പോളി കൂട്ടിച്ചേർത്തു. അതാണ് ഇന്ന് എല്ലാ വേദികളിലും പോളി വർഗീസ്  വായിക്കുന്നത്.

പങ്കെടുത്ത ഏവർക്കും വിനോദ് കെആർകെ സ്വാഗതവും പദ്മകുമാർ നന്ദിയും പറഞ്ഞു . ന്യൂ യോർക്കിലെ പ്രമുഖരായ നിരവധി ആളുകൾ പങ്കെടുത്ത ഈ  പരിപാടിയുടെ വിജയത്തിന് വേണ്ടി   സുരേഷ് പണിക്കർ, ഹരിലാൽ നായർ എന്നിവരും പ്രവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments