Thursday, December 26, 2024
HomeAmericaതകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍: വന്‍ വിലക്കയറ്റം; സവാളയ്ക്ക് വില വർധിച്ചത് 500%.

തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍: വന്‍ വിലക്കയറ്റം; സവാളയ്ക്ക് വില വർധിച്ചത് 500%.

ജോൺസൺ ചെറിയാൻ.

ഇസ്‌ലാമാബാദ് : ശ്രീലങ്കയ്ക്കു പിന്നാലെ പാക്കിസ്ഥാനും കനത്ത സാമ്പത്തികത്തകർച്ചയിലേക്ക്.‘ദക്ഷിണേഷ്യയിലെ ഏറ്റവും ദയനീയ സമ്പദ്‌വ്യവസ്ഥ’യെന്നാണ് ലോകബാങ്ക് പാക്കിസ്ഥാനെ വിശേഷിപ്പിക്കുന്നത്.വിദേശസഹായം കൊണ്ടു മാത്രമേ പാക്കിസ്ഥാനെ കുറച്ചെങ്കിലും കരകയറ്റാൻ കഴിയൂവെന്നും അതിനൊപ്പം ശക്തമായ ഒരു ഭരണകൂടം കൂടി വേണമെന്നും രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു.2022 ൽ വിലക്കയറ്റം 25% വരെ വർധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോർട്ട്.അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി.ചില പച്ചക്കറികൾക്ക് 500% വരെ വില കയറിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരി 6 ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കിൽ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി.ഇന്ധന വില 61% ആണ് വർധിച്ചത്.ഇന്ധന വില 61% ആണ് വർധിച്ചത്.ഇതിനൊപ്പം തിങ്കളാഴ്ച ആവശ്യത്തിൽക്കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചതിനാലുണ്ടായ വോൾട്ടേജ് വ്യതിയാനത്തിൽ വൈദ്യുതി വിതരണ സംവിധാനം (ഗ്രിഡ്) തകരാറിലായതോടെ 20 കോടിയോളം ജനങ്ങൾ ഇരുട്ടിലായി.പ്രധാന പാക്ക് നഗരങ്ങളായ കറാച്ചി, ഇസ്‌ലാമാബാദ്, ലഹോർ, പെഷാവർ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു.ആശുപത്രികളെയും സ്കൂളുകളെയും ഫാക്ടറികളെയും ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങളെയും ഇതു ബാധിച്ചു.ചൊവ്വാഴ്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും 24 മണിക്കൂർ വൈദ്യുതി ഇല്ലാതെ വന്നത് ജനത്തെ ദുരിതത്തിലാക്കി.

RELATED ARTICLES

Most Popular

Recent Comments