Monday, May 6, 2024
HomeAmericaടയർ ഷെഡിൽ തീപിടിത്തം; തീയണച്ചത് 12 മണിക്കൂർ പരിശ്രമത്തിനുശേഷം.

ടയർ ഷെഡിൽ തീപിടിത്തം; തീയണച്ചത് 12 മണിക്കൂർ പരിശ്രമത്തിനുശേഷം.

ജോൺസൺ ചെറിയാൻ.

തിരുവല്ല  :∙ കവിയൂരിൽ ഞാലിക്കണ്ടത്തിനു സമീപം പഴയ ടയറുകൾ സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു.ഒരുലക്ഷത്തോളം ടയറുകൾ കത്തി നശിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.12 മണിക്കൂർ ശ്രമത്തിനുശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് തീ മുഴുവനായി അണയ്ക്കാൻ സാധിച്ചത്.ഇന്നലെ പുലർച്ചെ 12.30നാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ഷെഡിൽനിന്നു തീയും പുകയും ഉയരുന്നത് സ്ഥല ഉടമയാണ് ആദ്യംകണ്ടത്.ഉടൻതന്നെ തിരുവല്ല അഗ്നിരക്ഷാ രക്ഷാസേനാ യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു.

ടയർ ഉരുകി മണിക്കൂറുകളോളം തീയും പുകയും പടർന്നുനിന്നു.സമീപത്ത് വീടുകളോ മറ്റ് സ്ഥാപനങ്ങളോ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.ആന്ധ്രയിലേക്കു പുനഃചംക്രമണത്തിനുവേണ്ടി കൊണ്ടുപോകാൻ ശേഖരിച്ചതായിരുന്നു ടയറുകൾ.50 ലോഡോളം ടയറുകൾ ഉണ്ടായിരുന്നെന്നാണ് കണക്ക് 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തമിഴ്നാട് തെങ്കാശി സ്വദേശി ഗണേശനാണ് സ്ഥാപനം നടത്തുന്നത്.നഷ്ടം തിട്ടപ്പെടുത്തിവരികയാണെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments