Monday, December 30, 2024
HomeAmericaഉയർന്ന നിലയിൽ നിന്നും സ്വർണ വില താഴ്ന്നു.

ഉയർന്ന നിലയിൽ നിന്നും സ്വർണ വില താഴ്ന്നു.

ജോൺസൺ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില കുറഞ്ഞു.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്നുമാണ് ഇന്ന് വില കുറഞ്ഞത്.

ഈ മാസം 2ന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10 വർഷ ബോണ്ട് വരുമാനം ഇന്നലെ 3.54% കടന്നത് ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില ഇന്നലെ 1910  ഡോളറിൽ താഴേക്ക് വീണു. അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ സ്വർണത്തിന് പ്രധാനമാണ്.

RELATED ARTICLES

Most Popular

Recent Comments