Monday, December 30, 2024
HomeAmericaസന്നിധാനത്ത് എണ്ണിത്തീരാതെ നാണയങ്ങൾ: ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം.

സന്നിധാനത്ത് എണ്ണിത്തീരാതെ നാണയങ്ങൾ: ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം.

ജോൺസൻ ചെറിയാൻ.

ശബരിമല :,എണ്ണിത്തീർക്കാൻ കഴിയാതെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടി.ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്.ഇതിൽ മണ്ഡല കാലം മുതലുള്ള നാണയങ്ങൾ ഉണ്ട്.ദേവസ്വം ബോർഡിനു ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീർഥാടനമാണ് ഇത്തവണ. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി രൂപയായിരുന്നു.നോട്ട് എണ്ണുന്നതിനു  ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്.എന്നാലും എണ്ണിത്തീരുന്നില്ല. അന്നദാന മണ്ഡപത്തിലെ ഒരു മുറിയിൽ കൂടി ഇന്നലെ  കാണിക്ക എണ്ണൽ തുടങ്ങി.  തീർഥാടകരുടെ  തിരക്ക് കുറഞ്ഞതോടെ എരുമേലി , നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് 60 ജീവനക്കാരെ പുതിയതായി എത്തിച്ചാണ് ഇതിൽ കാണിക്ക എണ്ണുന്നത്.

ഒരേ മൂല്യമുള്ള നാണയങ്ങൾ പലതരത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങൾ ഉണ്ട്.അതിനാൽ തൂക്കി എടുക്കുന്നത്  ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്നു  2019ൽ വിജിലൻസ് റിപ്പോർട്ട് ഉണ്ട്.അതേപോലെ കാണിപ്പണമായി  ഭക്തർ  സമർപ്പിച്ച നോട്ടുകളിലും കുറെ നശിച്ചിട്ടുണ്ട്.ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോൾ വെറ്റ, അടയ്ക്ക എന്നിവ ചേർത്താണുകാണിക്കപ്പണം തയാറാക്കുന്നത്.ഇത് ചെറിയ തുകയായതിനാൽ മിക്കപ്പോഴും  കെട്ടഴിച്ച് എണ്ണിതിട്ടപ്പെടുത്താൻ  വൈകി.കിഴി അഴിച്ചു നോട്ടുകൾ വേർതിരിച്ചെടുക്കാൻ  വൈകിയതു കാരണം വെറ്റിലയും അടയ്ക്കയും അഴുകിയാണു നോട്ടുകൾ ജീർണ്ണിച്ചത്. പലതും കറപിടിച്ചു കൈമാറ്റം ചെയ്യാൻ കഴിയാത്ത വിധമാണ്.

RELATED ARTICLES

Most Popular

Recent Comments