Sunday, December 22, 2024
HomeAmericaഖത്തറിൽ തണുപ്പു കാറ്റും അതിശക്തം; ആഴ്ച അവസാനം വരെ മഴ.

ഖത്തറിൽ തണുപ്പു കാറ്റും അതിശക്തം; ആഴ്ച അവസാനം വരെ മഴ.

ജോൺസൺ ചെറിയാൻ.

ദോഹ : നേരത്തേ എത്തിയ മഴയ്ക്കൊപ്പം തണുപ്പു കാറ്റും ശക്തം.. ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കും.ജനുവരി രണ്ടാം വാരം മഴ തുടങ്ങുമെന്നായിരുന്നു  പ്രവചനമെങ്കിലും ഇന്നലെ വടക്കൻ മേഖലകളിൽ മഴ പെയ്തു.വരും ദിവസങ്ങളിൽ കനത്ത കാറ്റിനൊപ്പം ഇടിമിന്നലും ഉണ്ടായേക്കാം.
ഈ ആഴ്ച പരമാവധി കൂടിയ താപനില 20നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. രാജ്യത്തിന്റെ തെക്കും ഉൾപ്രദേശങ്ങളിലും താപനില ഗണ്യമായി കുറയും.ഇന്നലെ പുലർച്ചെ അൽ കരാനയിൽ 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.ദോഹയിൽ 18 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു-15.1 മില്ലിമീറ്റർ.

RELATED ARTICLES

Most Popular

Recent Comments