ജോൺസൺ ചെറിയാൻ.
പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേർക്കു പരുക്ക്. എ.ആർ.ജയകുമാർ(47), അമൽ(28), രജീഷ്(35) എന്നിവർക്കാണ് പൊള്ളലേറ്റത്.സ്ഥിരമായി കതിന നിറയ്ക്കുന്നവരാണ് ഇവർ.
ഒരാൾക്ക് 60 ശതമാനവും മറ്റു രണ്ടു പേർക്കും 40 ശതമാനം വീതവും വീതവും പൊള്ളലേറ്റെന്നാണ് വിവരം.മാളികപ്പുറത്തിനു സമീപം വെടിമരുന്നു നിറയ്ക്കുന്നിതിനിടെയാണ് അപകടം.തീർഥാടകർ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്.പരുക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.