Monday, December 23, 2024
HomeAmerica133 അടി ഉയരമുള്ള അയ്യപ്പൻ: 34 കി.മീ ദൂരെനിന്ന് കാണാം; ചെലവ് 25 കോടി.

133 അടി ഉയരമുള്ള അയ്യപ്പൻ: 34 കി.മീ ദൂരെനിന്ന് കാണാം; ചെലവ് 25 കോടി.

ജോൺസൺ ചെറിയാൻ.

പത്തനംതിട്ട  : നഗരത്തില്‍ അയ്യപ്പന്‍റെ 133 അടി ഉയരമുള്ള ശില്‍പം നിര്‍മിക്കാന്‍ പദ്ധതി ഒരുങ്ങുന്നു.34 കിലോമീറ്റര്‍ അകലെ നിന്നുവരെ കാണാവുന്ന രീതിയിലാകും ശില്‍പമെന്നാണു സംഘാടകര്‍ പറയുന്നത്.പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാണ് സമുദ്രനിരപ്പില്‍നിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ.യോഗനിദ്രയിലുള്ള അയ്യപ്പന്‍റെ രൂപമാണു നിര്‍മിക്കുക.

25 കോടിയാണു പ്രതീക്ഷിക്കുന്ന ചെലവ്.പന്തളത്തുനിന്നു നോക്കിയാല്‍ കാണാവുന്ന പോലെയാകും ശിൽപമെന്നു സംഘാടകര്‍ പറയുന്നു.കോണ്‍ക്രീറ്റിലാണു തയാറാക്കുക. ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിന്‍റെ ഭാഗമാണു സ്ഥലം.അയ്യപ്പ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ചാണു പദ്ധതിയൊരുങ്ങുന്നത്.ആഴിമലയിലെ ശിവശില്‍പം നിര്‍മിച്ച ശില്‍പി ദേവദത്തന്‍റെ നേതൃത്വത്തിലാകും നിര്‍മാണം.

 

RELATED ARTICLES

Most Popular

Recent Comments