ജോൺസൺ ചെറിയാൻ.
പാലാ : പാലാ-തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി ചവറനാൽ പാലത്തിനു സമീപം ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ മിനി ലോറിയും കാറും കൂട്ടിയിടിച്ച് ഗർഭിണി ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു.9 മാസം ഗർഭിണിയായ യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.ഇന്നലെ ഉച്ചകഴിഞ്ഞ് 2ന് ആയിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്നു വരികയായിരുന്ന കാറും എതിർദിശയിലെത്തിയ മിനി ലോറിയും ആണ് കൂട്ടിയിടിച്ചത്.
9 മാസം ഗർഭിണിയായിരുന്ന മഞ്ജുവിന് ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു.കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഞ്ജുവിന്റെ തൊടുപുഴയിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കാർ പൂർണമായി തകർന്നുപോയതിനാൽ യാത്രക്കാർ അര മണിക്കൂറോളം കാറിൽ കുടുങ്ങിപ്പോയി.പാലായിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് കുടുംബാംഗങ്ങളെ പുറത്തെടുത്തത്.